1 GBP =99.10INR                       

BREAKING NEWS

പോലീസും ഡിവിഎസ്എ ഉദ്യോഗസ്ഥരും ഇനി ഒരാഴ്ച റോഡിലിറങ്ങും; 300 പൗണ്ട് പിഴയും ആറു പെനാല്‍റ്റി പോയിന്റും ലഭിക്കാതിരിക്കാന്‍ ഇപ്പോഴെ ഇതൊക്കെ പരിശോധിക്കുക

Britishmalayali
kz´wteJI³

വാഹനം നിരത്തിലിറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരികയാണ്. പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യുറോ (എം ഐ ബി) ഉദ്യോഗസ്ഥരും ഒരാഴ്ച്ച നീളുന്ന ഒരു പരിശോധനാ വാരം ആരംഭിക്കുകയാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടുപിടിക്കലാണ് ലക്ഷ്യം. നിങ്ങളുടെ കാറിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കടുത്ത ശിക്ഷകളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത്, കുറച്ചു പണം ലാഭിക്കുവാനായി ഇന്‍ഷുറന്‍സ് പോളിസി റദ്ദു ചെയ്തുവെങ്കില്‍, പിടിക്കപ്പെട്ടാല്‍ കടുത്ത പിഴയൊടുക്കേണ്ടതായി വരും. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്. അപ്രകാരം വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ 300 പൗണ്ട് പിഴയും നിങ്ങളുടെ ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയിന്റുകളും ലഭിക്കും. ചിലപ്പോള്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് പോളിസിക്ക് സാധുത ഉണ്ടോ എന്നകാര്യം വാഹന ഉടകള്‍ സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്.

ക്രിമിനലുകള്‍ മാത്രമല്ല, ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനങ്ങള്‍ ഓടിക്കുന്നത്. സാധാരണക്കാരും ധാരാളമായി ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഒരുപക്ഷെ, പോളിസി അസാധുവായത് അറിയാതെയായിരിക്കും, അല്ലെങ്കില്‍, മനപൂര്‍വ്വം ഇന്‍ഷുറന്‍സ് തുക അടയ്ക്കാതെയായിരിക്കും. ഏതായാലും ഇനിയുള്ള ഒരാഴ്ച്ച ഇത്തരക്കാര്‍ക്ക് അല്പം അപകട സാധ്യത കൂടിയ വാരമാണ്. ഇന്‍ഷുറന്‍സ് സാധുതയുള്ളതല്ലെങ്കില്‍ നിങ്ങള്‍പെടുമെന്നുറപ്പ്.

വാഹനത്തിന്റെ ഇന്‍ഷുറന്‍സിന് സാധുതയുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് വാഹന ഉടമയുടെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ, കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് രേഖകള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തുക. സാധുത ഉണ്ടോ എന്നു മാത്രമല്ല, കാലാവധി കഴിഞ്ഞാല്‍ അത് സ്വയമേവ പുതുക്കപ്പെടുന്ന തരത്തിലുള്ള പോളിസിയാണോ എന്നുകൂടി പരിശോധിക്കുക. അങ്ങനെയല്ലെങ്കില്‍, അത് പുതുക്കാനായി ഏതെങ്കിലും ഏജന്റുമാരെ സമീപിക്കുക.

മോട്ടോര്‍ ഇന്‍ഷുറര്‍ ഡാറ്റാബേസ് ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. മറ്റൊരു വ്യക്തി നിങ്ങളുടെ വാഹനം ഓടിക്കുന്നതിന് ഇന്‍ഷുറന്‍സിലെ വ്യവസ്ഥകള്‍ അനുമതി നല്‍കുന്നുണ്ടോ എന്നുകൂടി പരിശോധിക്കുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 130 പേര്‍ കൊല്ലപ്പെടുകയും 26,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന എം ഐ ബി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് ഈ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category