1 GBP = 98.80INR                       

BREAKING NEWS

അഞ്ചുവര്‍ഷം മുന്‍പ് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് 10 ലക്ഷത്തിലേറെപ്പേരെ; ഇപ്പോള്‍ അവരെയൊക്കെ കുത്തിനു പിടിച്ച് വിമാനത്തില്‍ കയറ്റി നാട് കടത്തുന്നു; താത്ക്കാലിക ഷെഡുകള്‍ ഉപേക്ഷിച്ച് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞ് ആയിരങ്ങള്‍; അഭയാര്‍ത്ഥികളുടെ പേടിസ്വപ്നമായി മാറിയ ജര്‍മ്മനിയുടെ കഥ

Britishmalayali
kz´wteJI³

ധുനിക പാശ്ചാത്യ സംസ്‌കാരത്തിന്റെ മുഖമുദ്ര മാനവികതയാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെല്ലാം അവര്‍ വലിയ മൂല്യം കല്‍പിക്കുന്നതും. ഈ മാനവികത തന്നെയായിരുന്നു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടും വീടും ഉപേക്ഷിച്ചെത്തിയ നിരാശ്രയര്‍ക്ക് ബലൂണുകളും ബാനറുകളുമായി സ്വാഗതമരുളാന്‍ ജര്‍മ്മനിയെ പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തില്‍, ദൂരദേശങ്ങളില്‍ നിന്നെത്തിയ പത്ത് ലക്ഷത്തോളം അപരിചിതര്‍ക്കായിരുന്നു അന്ന് ജര്‍മ്മനി അഭയമരുളിയത്.

''നമ്മള്‍ ശക്തരാണ്. നമുക്കിത് ചെയ്യാന്‍ സാധിക്കും'' എന്നാണ് ഇവര്‍ക്ക് ആതിഥേയം അരുളുമ്പോള്‍ 2015-ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചെല മാര്‍ക്കെല്‍ പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജര്‍മ്മനിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം തന്നെ, ക്ഷീണിതരായ അഭയാര്‍ത്ഥികള്‍ കാണപ്പെട്ടു തുടങ്ങി. യഹൂദ ജനതയെ പീഢിപ്പിച്ച കറുത്ത ചരിത്രത്തിന്റെ ഇതളുകള്‍ കീറിയെറിഞ്ഞ്, ആധുനിക ജര്‍മ്മനി, ഈ നിസ്സഹായരെ ഇരുകൈയ്യും നീട്ടി വരവേറ്റു.

എന്നാല്‍, ഇന്ന് ചിത്രം മാറിയിരിക്കുന്നു. അന്ന് ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെട്ടവരില്‍ പലരേയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂര്‍വ്വ ദേശത്തേയും തെക്കന്‍ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജര്‍മ്മനി. കിടക്കപ്പായയില്‍ നിന്നും പിടിച്ചെഴുന്നേല്പ്പിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രഹസ്യ വിമാനങ്ങളിലാണ് ഇവരെ നാടുകടത്തുന്നത്. നാടുകടത്തല്‍ മൂര്‍ഛിച്ചതോടെ പല അഭയാര്‍ത്ഥികളും ക്യാമ്പുകള്‍ വിട്ട് തെരുവിലിറങ്ങി ഒളിച്ചു നടക്കുകയാണ്.മറ്റുള്ളവരാകട്ടെ തങ്ങളെ നാടുകടത്തുന്ന ദിനം വരുന്നതും കാത്ത് ക്യാമ്പുകളില്‍ ഭയത്തോടെ ജീവിക്കുന്നു.

ഇങ്ങനെ ഒളിച്ച് രക്ഷപ്പെടുന്നവരില്‍ പലരും കലായ്സില്‍ എത്തി മനുഷ്യക്കടത്തുകാരെ ആശ്രയിക്കുകയാണ് ചാനല്‍ കടന്ന് മറ്റുള്ളയിടങ്ങളില്‍ അഭയം തേടാന്‍. കഴിഞ്ഞയാഴ്ച്ച ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് ചാനല്‍ വഴി പോയി അപകടത്തില്‍ പെട്ട് മരണമടഞ്ഞ ഇറാനിയന്‍ കുടുംബം ആദ്യം ജര്‍മ്മനിയില്‍ അഭയമ്ലഭിക്കുവാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, ജര്‍മ്മനിയുടെ അഭയാര്‍ത്ഥി നയം മാറിയതിനാല്‍ പിന്നീട് ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തില്‍ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ബ്രിട്ടനിലെത്തിയ ചിലര്‍ പറയുന്നത് ജര്‍മ്മനി ഒരിക്കലും തങ്ങളെ വേണ്ടതുപോലെ പരിപാലിച്ചിരുന്നില്ല എന്നാണ്. വംശീയ വിദ്വേഷം കത്തിനില്‍ക്കുന്ന രാഷ്ട്രമാണ്ജര്‍മ്മനി എന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ 2015 മുതല്‍ക്കുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. അഭ്യന്തര യുദ്ധത്തില്‍ കൊടുംദുരിതത്തിലാണ്ട സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായിരുന്നു ജര്‍മ്മനി അന്ന് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ആ സാഹചര്യം മുതലാക്കി ഇസ്ലാമിക തീവ്രവാദികള്‍ ഉള്‍പ്പടെ പലരും ജര്‍മ്മനിയിലെത്തി.

എന്നും തനത് വിശ്വാസങ്ങളോടും സംസ്‌കാരത്തോടും ആവശ്യത്തിലധികം വിധേയത്വം പുലര്‍ത്തുന്ന ഒരു ജനതയ്ക്ക് ജര്‍മ്മന്‍ സമൂഹത്തില്‍ അലിഞ്ഞു ചേരാന്‍ കഴിഞ്ഞില്ല. അതിന്റെ പേരില്‍ തന്നെ നിരവധി അക്രമങ്ങള്‍ക്ക് ജര്‍മ്മനി സാക്ഷ്യം വഹിച്ചു. ഇതൊക്കെ സാധാരണക്കാരായ ജര്‍മ്മന്‍കാര്‍ക്ക് അഭയാര്‍ത്ഥികളോടുള്ള വിരോധം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. ഇത്തരം മതതീവ്രവാദികളുടെ നടപടികള്‍ വിനയായത് സാധാരണക്കാരായ, ഒരു ജീവിതം കാംക്ഷിച്ചെത്തിയ അഭയാര്‍ത്ഥികളേയാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ നിന്നുള്ളവരും ചുരുക്കമായെങ്കിലും ഉണ്ട്. ഇറാനില്‍ നിന്നും അഭയം തേടി മകനോടൊപ്പം എത്തിയ ഒരു എഞ്ചിനീയറുടെ കഥ അറിയാം.

ഇറാനിലെ ഒരു ഊര്‍ജ്ജ പ്ലാന്റിലെ എഞ്ചിനീയറായിരുന്നു ഇയാള്‍. പ്രതിപക്ഷ കക്ഷികളോടുള്ള ആഭിമുഖ്യം കാരണം ഇയാള്‍ ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തി എന്നാരോപിച്ച് 150 ചാട്ടവാറടിക്കും 15 വര്‍ഷത്തെ തടവിനും വിധിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് ഓടിയെത്തിയതാണ് ഇയാള്‍. എന്നാല്‍, ഇറാനില്‍ നിന്നുള്ള ചില മതഭ്രാന്തന്മാരുടെ പ്രവര്‍ത്തികള്‍ പ്രത്യേകിച്ച് മതാഭിമുഖ്യം ഒന്നുമില്ലാത്ത ഇയാളുടെ ഭാവിയും തുലച്ചു. ഏതു സമയവും ഇറാനിലേക്ക് തിരിച്ചു പോകേണ്ടി വരും എന്ന ഭയത്തിലാണ് ഇയാള്‍.

ഇതുപോലെ നിരവധി ആള്‍ക്കാരുണ്ട്. പക്ഷെ അവര്‍ക്കൊന്നും പൂര്‍ണ്ണമായും ജര്‍മ്മനിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്കുള്ളില്‍ കയറിക്കൂടിയ ചില ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ കാണിച്ച പ്രവര്‍ത്തികള്‍ക്കാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് ഇവര്‍ക്ക് അറിയാം. ഇപ്പോള്‍ ഫ്രാന്‍സിലെ പുതിയ സംഭവ വികാസങ്ങള്‍ കൂടി ആയതോടെ അഭയാര്‍ത്ഥികളോടുള്ള സാധാരണ യൂറോപ്യന്‍ ജനതയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. കൂടുതല്‍ രാഷ്ട്രങ്ങളഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category