1 GBP = 98.10INR                       

BREAKING NEWS

നവംബര്‍ 30 വരെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍; വന്ദേഭാരത് മിഷനും എയര്‍ ബബിളും തുടരുമ്പോഴും സാധാരണ യാത്രയ്ക്കായി ഇനിയും മാസങ്ങള്‍ കാത്തിരിക്കണം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാ (ഡിജിസിഎ) ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് -19 കേസുകള്‍ യൂറോപ്പില്‍ വീണ്ടും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചതായുള്ള അറിയിപ്പ് പുറത്തു വിട്ടത്.

എന്നിരുന്നാലും, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകള്‍ക്കും ബാധകമല്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ 'യോഗ്യതയുള്ള അതോറിറ്റി' കേസ് ടു കേസ് അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഫ്‌ലൈറ്റുകള്‍ അനുവദിക്കുമെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി. ഇന്ത്യ 18 രാജ്യങ്ങളുമായി വിമാന യാത്രാ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പ്രകാരം, ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള എയര്‍ലൈനുകള്‍ക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതിയുണ്ട്. 

കൊറോണ വൈറസ് വ്യാപനം മൂലം മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി 'എയര്‍ ബബിള്‍' ക്രമീകരണത്തിലും പ്രവര്‍ത്തിച്ചു വരികയാണ്.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 18 ഓളം രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറുകള്‍ രൂപീകരിച്ചിട്ടുള്ളത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ അവരുടെ എയര്‍ലൈന്‍സിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകളുടെയും അത് പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകളുടെയും പ്രവര്‍ത്തനത്തെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലക്ക് ബാധിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലറില്‍ പരാമര്‍ശിച്ചു. അതേസമയം, പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് നിര്‍ത്തി വച്ച ആഭ്യന്തര പാസഞ്ചര്‍ വിമാനങ്ങളുടെ സര്‍വ്വീസ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25ന് പുനരാരംഭിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category