1 GBP = 98.20INR                       

BREAKING NEWS

ഹേര്‍ഡ് ഇമ്മ്യുണിറ്റി ഒരു മുട്ടന്‍ തട്ടിപ്പ്; കൊറോണ ബാധിച്ചു സുഖപ്പെട്ട ഡോക്ടര്‍ ബോധപൂര്‍വ്വം വീണ്ടും കുത്തിവച്ചപ്പോള്‍ ശരീരം ഒരു ചുക്കും ചെയ്തില്ല; മരണത്തോട് മല്ലടിച്ച് ആന്റിബോഡി വിദഗ്ദന്‍

Britishmalayali
kz´wteJI³

ഹേര്‍ഡ് ഇമ്മ്യുണിറ്റി (രോഗങ്ങള്‍ക്കെതിരായി ഒരു ജനക്കൂട്ടത്തില്‍ ഉടലെടുക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷി) യിലൂടെ കോവിഡിനെ തടയാം എന്നത് വെറും വ്യാമോഹമാണെന്ന് തെളിയിക്കുകയാണ് ഒരു റഷ്യന്‍ ഡോക്ടര്‍. ഫ്രാന്‍സിലേക്ക് സ്‌കീയിംഗിനായി നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് 69 കാരനായ ഡോ. അലക്സാണ്ടര്‍ ചെപുര്‍ണോവിന് ആദ്യമായി കോവിഡ ബാധയുണ്ടാകുന്നത്. അതിനു ശേഷമാണ് രോഗാണുക്കളെ കുത്തിവച്ച്, സ്വന്തം ശരീരത്തില്‍ പരീക്ഷണത്തിന് ഡോക്ടര്‍ മുതിര്‍ന്നത്.

സൈബീരിയയിലെ വീട്ടില്‍ തന്നെയായിരുന്നു ആദ്യ കൊറോണക്കാലത്ത് ഡോക്ടര്‍ ചെലവഴിച്ചത്. ആശുപത്രിവാസം വേണ്ടത്ര ഗുരുതരമായിരുന്നില്ല രോഗം. രോഗം ഭേദമായതിനു ശേഷമാണ് അദ്ദേഹവും നോവോസിബിര്‍സ്‌കിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പെരിമെന്റല്‍ മെഡിസിനിലെ സഹപ്രവര്‍ത്തകരും കൂടി കൊറോണവൈറസ് ആന്റിബോഡിയെ കുറിച്ചുള്ള പഠനം ആരംഭിച്ചത്.

ആന്റിബോഡിയുടെ സ്വഭാവ സവിശേഷതകള്‍, അവ എങ്ങനെ വൈറസിനോട് പ്രതികരിക്കുന്നു, അവ എത്രമാത്രം ശക്തിയുള്ളതാണ്, എത്രകാലം ശരീരത്തില്‍ ഉണ്ടാകും തുടങ്ങിയ വിഷയങ്ങളൊക്കെ പഠന വിഷയമാക്കി. എന്നാല്‍, ഒരിക്കല്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ക്രമേണ കുറഞ്ഞുവരുന്നതായാണ് അവര്‍ കണ്ടെത്തിയത്. രോഗബാധയുണ്ടായതിന്റെ മൂന്നാം മാസം മുതല്‍ ശരീരത്തില്‍ ആന്റിബോഡികള്‍ കണ്ടെത്താനെ ആയില്ല എന്ന് അദ്ദേഹം പറയുന്നു.

അപ്പോഴാണ് വീണ്ടും രോഗബാധിതനാകുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം മുതിര്‍ന്നത്. ശാസ്ത്രത്തിന്റെ താത്പര്യത്തിനായി ചെപുര്‍ണോവ് സ്വയം ഒരു ഗിനിപന്നിയാകുകയായിരുന്നു. അങ്ങനെ കോവിഡ് രോഗകാരികള്‍ അദ്ദേഹം സ്വമനസ്സാലെ ശരീരത്തില്‍ ഏറ്റുവാങ്ങി. ആദ്യ രോഗബാധയ്ക്ക് ശേഷം ആറു മാസത്തിനകംതന്നെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ തീരെയില്ലാതെയായി. ആദ്യം തൊണ്ടയടപ്പായിരുന്നു ലക്ഷണം.

രണ്ടാം രോഗബാധ ഗുരുതരമായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. അഞ്ച് ദിവസത്തോളം ഉയര്‍ന്ന ശരീരോഷ്മാവായിരുന്നും മാത്രമല്ല, രുചിയും ഗന്ധവും അറിയുവാനുള്ള ശേഷിയും ഇല്ലാതെയായി. രോഗബാധയ്ക്ക് ആറു ദിവസം കഴിഞ്ഞ് എടുത്ത സി ടി സ്‌കാനില്‍ ശ്വാസകോശങ്ങള്‍ നല്ല നിലയിലായിരുന്നു എന്നാല്‍ അതുകഴിഞ്ഞ് മൂന്നാം ദിവസം എടുത്ത എക്സ് റേയില്‍ കാണിച്ചത് ഡബിള്‍ ന്യുമോണിയയും.

രണ്ടാഴ്ച്ചയ്ക്കകം വൈറസ് ശരീരം വിട്ടുപോയി. ശരീര സ്രവങ്ങളിലൊന്നും തന്നെ അതിനെ കണ്ടെത്താനായില്ല. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഹേര്‍ഡ് ഇമ്മ്യുണിറ്റി എന്നു പറയുന്നത് നടക്കാത്ത സ്വപ്നം മാത്രമാണെന്നാണ്. മാത്രമല്ല, ഇനി വാക്സിന്‍ കണ്ടുപിടിച്ചാലും അത് നല്‍കുന്ന സംരക്ഷണം താത്ക്കാലികമായിരിക്കും എന്നും അദ്ദേഹം പറയുന്നു. അതിനാല്‍, പല തവണ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള റീകോമ്പിനന്റ് വാക്സിനാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

അഡിനോവൈറല്‍ വെക്ടര്‍ അടിസ്ഥാനമായ വാക്സിനാണെങ്കില്‍ ഒരിക്കല്‍ കുത്തിവച്ചുകഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കാന്‍ കഴിയില്ല. അഡിനോ വൈറലിനെതിരെയുള്ള പ്രതിരോധം പ്രവര്‍ത്തിക്കും എന്നതിനാലാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category