1 GBP = 98.10INR                       

BREAKING NEWS

ഫര്‍ലോയും പേയ്മെന്റ് ഹോളിഡേയും അവസാനിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ക്രെഡിറ്റ് സ്‌കോര്‍ ആറു വര്‍ഷത്തേക്ക് വീണു പോകാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്

Britishmalayali
kz´wteJI³

കാഠിന്യമേറിയ കൊറോണാ പ്രതിസന്ധി കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് താങ്ങായും തണലായും എത്തിയത് ഫര്‍ലോ പദ്ധതിയും പേയ്മെന്റ് ഹോളിഡെയുമായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള സാമ്പത്തിക പിന്തുണ ഇനിയും നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 31 ഓടെ കൊറോണയുമായി ബന്ധപ്പെട്ടാ സാമ്പത്തിക പദ്ധതികളെല്ലാം പൂര്‍ണ്ണമായും നിലയ്ക്കുകയോ തുക കാര്യമായി കുറയുകയോ ചെയ്യും.

ഇത് പലരേയും പലവിധത്തിലായിരിക്കും ബാധിക്കുക. എന്നാല്‍, ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ ചില പോംവഴികളുണ്ട്. വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്നിവ വീട്ടിലെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താരതമ്യേന ചെലവുകുറഞ്ഞ സേവനദാതാക്കളെ കണ്ടെത്തുകയും ചെലവു കുറഞ്ഞ പാക്കേജിലേക്ക് മാറുകയും ചെയ്തുകൊണ്ട് അവ കുറേയൊക്കെ പരിഹരിക്കാവുന്നതാണ്.

എന്നാല്‍, കോവിഡ് ലോക്ക്ഡൗണ്‍ പലരുടെയും വരുമാനത്തെ കാര്യമായി ബാധിച്ചപ്പോള്‍, പലര്‍ക്കും ജീവിത ചെലവുകള്‍ക്കായി ക്രെഡിറ്റിനെ ആശ്രയിക്കേണ്ടതായി വന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. സാധാരണയിലധികം നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ പലിശ നിരക്ക് കുതിച്ചുയരുന്നത് ശ്രദ്ധിക്കണം. അധിക പലിശയും പിഴയും ഒഴിവാക്കുന്നതിനായി കഴിയുന്നത്ര ശ്രമിക്കണം.

ക്രെഡിറ്റ് കാര്‍ഡില്‍ പലിശ അമിതമായി ചേര്‍ത്തിട്ടുണ്ടെങ്കില്‍, കുറച്ചുകൂടി പലിശ കുറവുള്ള പേഴ്സണല്‍ ലോണ്‍ പോലുള്ള ഉപാധികളെ ആശ്രയിച്ച് ക്രെഡിറ്റ് കാര്‍ഡ് ക്ലിയര്‍ ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. ഏതെങ്കിലും തവണകള്‍ മുടങ്ങുകയോ, പണം തിരിച്ചടക്കുന്നതില്‍ കാലതാമസംവരുത്തുകയോ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചേക്കാം. അത്, ഭാവിയില്‍ കൂടുതല്‍ വായ്പ എടുക്കുന്ന നേരത്ത് പ്രതികൂലമായി ബാധിക്കുവാനും സാധ്യതയുണ്ട്.

ഇത്തരത്തില്‍, വായ്പാ ദാതാക്കളുമായി പറഞ്ഞുറപ്പിച്ച കാലയളവില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അതിന്റെ വിപരീത ഫലം കുറഞ്ഞത് ആറു വര്‍ഷക്കാലത്തോളം നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലും നിത്യസംഭവമായ ഈ കാലത്ത്, ഇനിയുമിനിയും വളരെയധികം പേര്‍ ഇത്തരത്തിലുള്ള വായ്പ അടയ്ക്കലിനായി ബുദ്ധിമുട്ടേണ്ടതായി വരും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ വരുന്ന സമയത്ത് നിങ്ങളുടെ വായ്പാ ദാതാവുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കുക.

വായ്പ അടവ് മുടക്കിയതിനെ ബ്ലാക്ക് മാര്‍ക്ക് മാറ്റുവാന്‍ കഴിയില്ലെങ്കിലും നിങ്ങളുടെ യഥാര്‍ത്ഥ സാഹചര്യം വായ്പാ ദാതാവിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, ഭാവിയില്‍ ചില പരിഗണനകള്‍ പ്രതീക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category