1 GBP = 98.10INR                       

BREAKING NEWS

മദ്യപിക്കുമ്പോഴാണ് ഞാന്‍ നല്ല ഡ്രൈവറെന്നു പറഞ്ഞ് ബിയര്‍ അടിച്ചു കാറോടിച്ച് കാമുകന്‍; ഡാഷ്ബോര്‍ഡില്‍ കാലെടുത്തു വച്ച് കുടിച്ചും വലിച്ചും രസിച്ച് കാമുകി; പിന്നില്‍ കുടിച്ചുമദിച്ച് കൂട്ടുകാര്‍; മരണത്തിലേക്ക് ഫേസ്ബുക്ക് ലൈവ് ചെയ്ത ഒരു കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ കാണാം

Britishmalayali
kz´wteJI³

ഹങ്കാരവും ആത്മവിശ്വാസവുമാണ് ഒട്ടുമിക്ക വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് പറയാറുണ്ട്. അത് ശരിയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. മദ്യപിച്ചുകൊണ്ടാണ് അയാള്‍ തന്റെ കാമുകി അടക്കം നാല് യാത്രക്കാരുമായി കാറോടിച്ചത്. ഈ യാത്രയുടെ ദൃശ്യം കാമിലോ മോരേജോണ്‍ എന്ന 47 കാരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് ആയി നല്‍കുകയും ചെയ്തു.

ഞായറാഴ്ച്ച അതിരാവിലെ ടെക്സാസിലെ ഹൂസ്റ്റണിലുള്ള ജേഴ്സി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ക്ക്മുന്‍പ് മോറേജോന്‍, ഒരു ബിയര്‍ ബോട്ടിലില്‍ നിന്നും മദ്യം നുകരുന്നത് വീഡിയോയില്‍ കാണാം. മദ്യപിച്ചാല്‍ എനിക്ക് കൂടുതല്‍ നന്നായി വാഹനമോടിക്കാന്‍ കഴിയുമെന്ന് അയാള്‍ വീമ്പിളക്കുന്നുമുണ്ട്. ഈ ദൃശ്യത്തിനു തൊട്ടുപിന്നാലെ മോറെജോണ്‍ ഓടിക്കുന്ന സില്‍വര്‍ ഹോണ്ടാ കാര്‍ ഒരു പിക്ക്അപ് ട്രക്കുമായി കൂട്ടിയിടിക്കുന്നു.

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരും മരണമടഞ്ഞു. ട്രക്ക് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു പെട്രോള്‍ പമ്പിലെ സര്‍വിലന്‍സ് കാമറയിലും ഈ അപകടം ദൃശ്യം പതിഞ്ഞിട്ടുണ്ട്. 7:47 നാണ് സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് ബിയര്‍ കുടിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആറു മിനിറ്റുകള്‍ക്ക് ശേഷം 7:53 നാണ് അപകടം സംഭവിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള നാല് അപകടങ്ങള്‍ ഉണ്ടായി എന്നാണ് അധികൃതര്‍ പറയുന്നത്. പ്രവര്‍ത്തി സമയം കഴിഞ്ഞും മദ്യം വിതരണം ചെയ്യുന്ന ചില ബാറുകളില്‍ നിന്നായിരിക്കും മോറെജോണ്‍ മദ്യം വാങ്ങിയിരിക്കുക എന്നും പോലീസ് പറയുന്നു. അത്തരത്തിലുള്ള ബാറുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും പോലീസ് പറഞ്ഞു.

ട്രക്ക് ഡ്രൈവര്‍ക്കൊപ്പം മോറേജോണും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അയാളുടെ കാമുകി ലിസോവേയ്ക ഗൊണ്‍സാലെസ്, പെഡ്രോ മാര്‍ട്ടിനെസ്, മാസ്സല്‍ റോഡ്രിഗസ്സ് എന്നിവരാണ് മരണമടഞ്ഞ കാര്‍ യാത്രക്കാര്‍. നിലവിലെ നിയമമനുസരിച്ച്, കുറ്റം തെളിഞ്ഞാല്‍ 80 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് മോറേജോണില്‍ ചാര്‍ത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category