1 GBP = 98.00INR                       

BREAKING NEWS

ഇത് തഴയപ്പെട്ടവന്റെ പ്രതികാരം! ബാംഗ്ലൂര്‍ റോയല്‍സിനെിരെ മുംബൈ ഇന്ത്യന്‍സിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്സ്; ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മുംബൈ

Britishmalayali
kz´wteJI³

അബുദാബി: തുടര്‍ച്ചയായി തഴയപ്പെടുന്നവനും പ്രതികാരത്തിന്റെ ഒരു ദിനമുണ്ട്. ആ ദിനമായിരുന്നു ഇന്ന്. തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും സെലക്ടര്‍മാര്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താതെ തഴയുന്നതിന്റെ പ്രതികാരം സൂര്യകുമാര്‍ യാദവ് എന്ന മുംബൈക്കാരന്‍ തീര്‍ത്തത് ഉജ്ജ്വല ഇന്നിങ്സ് കാഴ്ച്ച വെച്ചുകൊണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ച ശേഷം ബാറ്റുകൊണ്ട് പ്രതിഷേധത്തില്‍ പങ്കാളിയായി സൂര്യകുമാര്‍ യാദവ്.

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തിയപ്പോള്‍ തിളങ്ങിയത് സൂര്യകുമാറായിരുന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് മൂന്നു സിക്‌സും 10 ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്.

സ്‌കോര്‍ 37-ല്‍ നില്‍ക്കെ ഡിക്കോക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. 19 പന്തില്‍ 18 റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം. തന്റെ ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ മടക്കിയ യൂസ്വേന്ദ്ര ചാഹല്‍ മുംബൈയെ പ്രതിരോധത്തിലാക്കി. 19 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 25 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്. കാര്യമായ സംഭാവനകളില്ലാതെ സൗരഭ് തിവാരിയും (5) പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 10 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ നിന്നും 17 റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, മികച്ച തുടക്കത്തിനു ശേഷം മധ്യനിര തകര്‍ന്നടിഞ്ഞതോടെ ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലൊതുങ്ങുകയായിരുന്നു. 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ബാംഗ്ലൂരിന് തുടര്‍ന്ന് 33 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്, 4 വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയും ചെയ്തു. 74 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റും, രാഹുല്‍ ചാഹര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മികച്ച തുടക്കമാണ് ദേവ്ദത്ത് പടിക്കല്‍ ജോഷ് ഫിലിപ് കൂട്ടുകെട്ട് ബാംഗ്ലൂരിന് നല്‍കിയത്. 5 ഓവര്‍ പിന്നിട്ടപ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടം കൂടാതെ 42 റണ്‍സ്.

ആറാം ഓവറില്‍ ബാംഗ്ലൂര്‍ സ്‌കോര്‍ 50 കടന്നു. ഈ സീസണില്‍ മുംബൈയ്ക്കെതിരെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ അര്‍ധസെഞ്ചുറി തികച്ച ഏക ടീം ബാംഗ്ലൂരാണ്. ആദ്യഘട്ട പോരാട്ടത്തില്‍ ദേവ്ദത്ത് പടിക്കല്‍ ആരോണ്‍ ഫിഞ്ച് കൂട്ടുകെട്ട് 81 റണ്‍സ് നേടിയിരുന്നു. വൈകാതെ രാഹുല്‍ ചാഹറിന്റെ ബോളിങ്ങില്‍ ക്വിന്റന്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് ജോഷ് ഫിലിപ്പിനെ (24 പന്തില്‍ ഒരു സിക്സും നാലു ഫോറും സഹിതം 33 റണ്‍സ്) പുറത്താക്കി. 71 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.

പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സുമായി ശക്തമായ നിലയിലായി. വൈകാതെ ദേവ്ദത്ത് പടിക്കല്‍ സീസണിലെ നാലാം അര്‍ധസെഞ്ചുറി തികച്ചു. 31 പന്തിലാണ് ദേവ്ദത്ത് അര്‍ധശതകം തികച്ചത്. സീസണില്‍ ദേവ്ദത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്. യഥാക്രമം 36, 37, 34 പന്തുകളിലായിരുന്നു ആദ്യ മൂന്നു അര്‍ധസെഞ്ചുറികള്‍.

പിന്നാലെ വിരാട് കോലി പുറത്തായി. 9 റണ്‍സ് മാത്രമെടുത്ത കോലിയെ ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങില്‍ സൗരഭ് തിവാരി ക്യാച്ചെടുക്കുകയായിരുന്നു. കോലിയുടെ വിക്കറ്റോടെ ജസ്പ്രീത് ബുമ്ര ഐപിഎലില്‍ 100 വിക്കറ്റ് തികച്ചു. എബി ഡിവില്ലിയേഴ്സ് കൂട്ടായി എത്തിയതോടെ ദേവ്ദത്ത് ആക്രമണം കടുപ്പിച്ചു. 13 ാം ഓവറില്‍ ബാംഗ്ലൂര്‍ 100 റണ്‍സ് കടന്നു. രാഹുല്‍ ചാഹര്‍ എറിഞ്ഞ 15 ാം ഓവറില്‍ 16 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്.

അടുത്ത ഓവറില്‍ അക്രമകാരിയായ ഡിവില്ലിയേഴ്സ് (15 റണ്‍സ്) പുറത്തായി. കീറോണ്‍ പൊള്ളാര്‍ഡിന്റെ ബോളിങ്ങില്‍ ഡിവില്ലിയേഴ്സിന്റെ ഷോട്ട് രാഹുല്‍ ചാഹറിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. 17 ാം ഓവറില്‍ ശിവം ദുബെ (2 റണ്‍സ്), ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 45 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറും സഹിതം 74 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഈ ഓവറില്‍ റണ്‍സൊന്നും വഴങ്ങാതെയാണ് ജസ്പ്രീത് ബുമ്ര രണ്ടു വിഴ്ത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category