1 GBP = 98.00INR                       

BREAKING NEWS

അഴിമതിക്കടലില്‍ ആണ്ടുപോയ അരും കൊലകള്‍

Britishmalayali
പോള്‍ മണ്ഡലം

 

ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ഏതാണ്ട് ഇരുപത്തഞ്ചോളം അരും കൊലകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ അതിനിഷ്ടൂരമായ രീതിയില്‍ കൊന്നൊടുക്കുക എന്ന സ്റ്റാലിനിസ്റ്റു തന്ത്രം. മനുഷ്യ ശരീരത്തെ പച്ചയ്ക്ക് പത്തും അമ്പതും കഷണങ്ങളാക്കി വെട്ടിനുറുക്കുകയും ജീവന്റെ അവസാന തുടിപ്പ് ശേഷിക്കുന്ന ആ ശരീരത്തിന്റെ ഉദരം പിളര്‍ന്ന് മണല്‍വാരി ഇടുകയും ചെയ്യുന്ന കൊടും ക്രൂരത ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വം. അതും ഈ കേരളത്തില്‍ നടന്നു. പക്ഷേ ആ അരും കൊലകളെല്ലാം ഇപ്പോഴത്തെ അഴിമതിക്കടലില്‍ മുങ്ങിപ്പോയി.  ആരും അതേപ്പറ്റി ചിന്തിക്കുന്നില്ല. എല്ലാം മരീചികപോല്‍ മാഞ്ഞുപോയി.

സി.പി എമ്മിന്റെ ഭരണകാലങ്ങളില്‍ എത്രയോ നിഷ്ടൂരങ്ങളായ കൊലപാതക പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ട് അദ്ധ്യാപകനെ വെട്ടികൊലപ്പെടുത്തിയതുമുതല്‍ വെഞ്ഞാറന്മൂട് ഇരട്ടക്കൊലവരെ എത്രയെത്ര കൊലപാതക പരമ്പരകള്‍! എത്രയോ കസ്റ്റഡി മരണങ്ങള്‍! പക്ഷേ ഇലക്ഷന് വരുമ്പോള്‍ ഇവയെല്ലാം ഉയര്‍ത്തികൊണ്ടു വരുവാനോ ശക്തമായ പൊതു ജനവികാരം ഉണര്‍ത്തുവാനോ ഇവിടുത്തെ പ്രതിപക്ഷത്തിനായിട്ടില്ല. അല്ലെങ്കില്‍ പ്രതിപക്ഷത്തിന് കടിപിടി കൂട്ടുവാന്‍ ഏതെങ്കിലും ഒരെല്ലിന്‍ കഷണം ഇട്ടുകൊടുത്തശേഷം മറുവശത്ത് കൊള്ളയും അഴിമതിയും നടത്തുന്നതാണ് ബുദ്ധിമാന്മാരായ സി.പി.എം നേതാക്കളുടെ പതിവു ശൈലി.

എന്നാല്‍ ഇപ്രാവശ്യം കോണ്‍ഗ്രസ് നേതൃത്വം കുറച്ചൊക്കെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതിനു പ്രധാന കാരണം ബി.ജെ.പി ആണ്. ബി.ജെ.പി നേതാക്കന്മാര്‍ ശക്തമായ നിലപാട് എടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വെറുതേ യിരിക്കുവാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവര്‍ നല്ല പ്രതികരണങ്ങളൊക്കെ നടത്തി.

കൃപേഷ്, ശരത്‌ലാല്‍ എന്നീ രണ്ടു ചെറുപ്പക്കാരെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കുവാന്‍ വേണ്ടി പൊതു ഖജനാവു ധൂര്‍ത്തടിച്ച് സുപ്രീം കോടതി വരെ പോയി എന്നിട്ടും ഈ നരാധന്മാരെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ കേരളത്തില്‍ ജനങ്ങളുണ്ട്. ഒടുവില്‍ സി.ബി.ഐ വന്നു എന്നാല്‍ ഫയല്‍ കൈമാറുവാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ഇതിനു പിന്നില്‍ സര്‍ക്കാര്‍ അല്ലാതെ ആരാണ്?

വെഞ്ഞാറന്മൂട് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ സി.പി.എം പ്രവര്‍ത്തകര്‍ ബാക്കി പ്രതികളെ സി.പി.എം ഒളിപ്പിച്ചിരിക്കുന്നു. ഈ ഇരട്ടക്കൊലയ്ക്കു പിന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹിം ആണെന്നുള്ള ശക്തമായ ആരോപണം നിലനില്‍ക്കുന്നു, കേസ് അട്ടിമറിക്കുവാനും കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കുവാനും പോലീസിലും വലിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്. അനുദിനം അലയടിച്ചുയരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനും ബക്കറ്റ് പിരിവു നടത്തുവാനുമുള്ള സി.പി.എമ്മിന്റെ കുതന്ത്രമല്ലായിരുന്നുവോ ഈ ഇരട്ടക്കൊല?

എന്നാല്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഈ അക്രമികളേയും അഴിമതിക്കാരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുവാനും ശക്തമായ നടപടികളിലൂടെ ഈ രാക്ഷസന്മാര്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കുവാനും തന്റേടവും ആര്‍ജ്ജവവുമുള്ള യു.ഡി.എഫ് നേതാക്കന്മാര്‍ ആരുമില്ലിവിടെ അതിന് പശ്ചിമ ബംഗാളില്‍ സി.പി.എം ഭരണം തൂത്തെറിഞ്ഞ മമതാ ബാനര്‍ജിയേപ്പോലെ തന്റേടം ഉള്ളനേതൃത്വം വരണം. അതില്ലാത്തിടത്തോളം കാലം ഈ ഭീകരന്മാര്‍ വീണ്ടും വീണ്ടും അധികാരത്തിലേറിക്കൊണ്ടിരിക്കും. ബി.ജെ.പി ക്കാരെ എന്നല്ല എത്രകോണ്‍ഗ്രസുകാരെ ഇവര്‍ അരിഞ്ഞുതള്ളിയിട്ടുണ്ട്. തിരിച്ചു ഭരണം കിട്ടിയപ്പോള്‍ ഇവര്‍ എന്തു ചെയ്തു? ഒന്നും ചെയ്തില്ല അപ്പോഴും കൊടി സുനിയും മറ്റുകൊലപാതകികളുമെല്ലാം ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യം അനുഭവിച്ചു സസുഖം വാണു.

ഇതും കൊടും വെട്ടുകാലം
ഇത് കടുംവെട്ടല്ല കൊടുംവെട്ടുകാലമാണ്. കാരണം അടുത്ത ഭരണം കിട്ടുകയില്ലെന്ന് സി.പി.എമ്മിനറിയാം. അതുകൊണ്ട് കടുംവെട്ടല്ല കൊടുംവെട്ടു തന്നെ നടത്തും. പ്രതിപക്ഷം ഇപ്പോള്‍ കുറച്ചൊക്കെ ഒച്ചവെയ്ക്കും ക്രമേണ അതെല്ലാം കെട്ടടങ്ങും. അടുത്തതിന്റെ പിന്നത്തെ ഇലക്ഷനില്‍ അധികാരം പിടിക്കുകയും ചെയ്യും. കാരണം ജനം ഇതെല്ലാം മറക്കും. അല്ലെങ്കില്‍ സി.പി.എം മറപ്പിക്കും. അതാണവരുടെ തന്ത്രം. മാത്രമല്ല കോണ്‍ഗ്രസ്സുകാര്‍ പരസ്പരം കടിപിടികൂട്ടികാലം കളയുകയും ചെയ്യും. ഇവിടെ ബി.ജെ.പി ഉണ്ടായതുകൊണ്ട് കുറച്ചൊക്കെ പ്രതികരണമുണ്ടായി എന്നു പറയാം.

പാവം കേരളാ കോണ്‍ഗ്രസ്
പിളര്‍ന്ന് പിളര്‍ന്ന് അവസാനം സോമില്ലില്‍ തലവച്ചുകൊടുത്ത് കേരളാകോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് അവര്‍ക്ക് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളോ ഒന്നും പ്രശ്‌നമല്ല. ഭരണപക്ഷം കൊള്ളയോ കൊലയോ എന്തു ചെയ്താലും അവര്‍ക്കു പ്രശ്‌നമേ അല്ല. കേരളം തന്നെ കത്തിയാലും കത്തിച്ചാലും അവര്‍ തിരിഞ്ഞു നോക്കില്ല. അവര്‍ക്ക് അവരുടെ കസേര ഉറപ്പിക്കണം. തമ്മില്‍ കുത്തണം. ഇതു മാത്രമാണവരുടെ ചിന്ത എന്തു ചെയ്യാം തമ്മില്‍ കത്തിയും കുതികാല്‍ വെട്ടിയും അവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ഇനിയും കുട്ടികള്‍ക്കു പഠിക്കാം.
സെക്രട്ടറിയേറ്റില്‍ ഒരു തീപിടുത്തം പലരും പ്രതീക്ഷിച്ചിരുന്നു. അഞ്ചുമണി സമയം ജീവനക്കാരെല്ലാം വീടുകളിലേക്കു പൊയ്‌ക്കൊണ്ടിരുന്ന സമയം തന്നെയാണ് തീപിടുത്തം ഉണ്ടായതും!  എന്തായാലും സുപ്രധാനമായ ഫലയലുകളെല്ലാം കത്തിനശിച്ചു. ഇങ്ങനെ ഫയലുകള്‍ നഷ്ടപ്പെടും എന്ന കാര്യം കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാമായിരുന്നു. അതിനു തീപിടുത്തമല്ല ഇടിമിന്നലും വെള്ളപ്പൊക്കവും വരെ സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നും പലരും കണക്കു കൂട്ടിയിരിക്കുന്നു.! മുഖ്യമന്ത്രി  അറിയാതെ ഒരീച്ചപോലും സെക്രട്ടറിയേറ്റില്‍ ചലിക്കില്ല എന്ന സത്യം ഏവര്‍ക്കുമറിയാം. അതുകൊണ്ട് ഇനിയും ഭാവിയില്‍ കുട്ടികള്‍ക്കു പഠിക്കാം. സെക്രട്ടറിയേറ്റിനു തീയിട്ട മുഖ്യമന്ത്രി ആര് എന്ന ചോദ്യവും ഉത്തരവും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam