1 GBP = 98.00INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം

Britishmalayali
പോള്‍ മണ്ഡലം

പ്രേതകപ്പലുകള്‍

1932 മുതല്‍ റഷ്യയിലെ നഗജവ് (ചമഴമഷീ്) തുറമുഖത്തുനിന്ന് കപ്പലുകള്‍ സ്ഥിരമായി യാത്ര ആരംഭിച്ചു. ഈ കപ്പലുകളില്‍ ആയിരക്കണക്കിന് തടവുകാരെ കുത്തിനിറച്ചിരുന്നു. കലാപം ഉണ്ടാകാതിരിക്കുവാന്‍ മെഷിന്‍ ഗണ്ണുകളുമായി ഗാര്‍ഡുകള്‍ പതിയിരുന്നു. അനുസരണക്കേടു കാണിക്കുന്നവര്‍ക്കുള്ള കൊടും ശിക്ഷ നല്കി. അതായത് തണുത്തു മരവിച്ച സമുദ്രജലം ശരീരത്തിലേക്ക് പമ്പു ചെയ്യുക എന്ന ശിക്ഷ. ഏതാണ്ട് 9 ലക്ഷം ജനങ്ങളെ ഈ അതികഠിനമായ ശൈത്യ മേഖലയിലേക്ക് തള്ളിവിട്ടു. അതില്‍ 35% പേരും മരണമടഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പോളണ്ട്, റുമേനിയ, ബാര്‍ട്ടിക്, സ്റ്റേറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്  ലക്ഷക്കണക്കിനുള്ള ജനങ്ങളെ സൈബീരിയന്‍ ലേബര്‍ ക്യാമ്പുകളിലേക്കയച്ചു. അനേക ലക്ഷങ്ങളെ വെടിവച്ചുകൊന്നു.

കൊല്യാമയിലെ റഷ്യന്‍ ഖനികളിലേയ്ക്ക് 20 ലക്ഷം രാഷ്ട്രീയ തടവുകാരെ അയച്ചു. ഇവിടെ -97 -980   എ ശൈത്യത്തില്‍  അനേകലക്ഷങ്ങള്‍ ചത്തൊടുങ്ങി. 1953 -ല്‍ സ്റ്റാലിന്റെ മരണത്തോടുകൂടി ശേഷിച്ചവര്‍ തിരിച്ചെത്തി.  പാശ്ചാത്യര്‍ക്ക് അതുവഴി സഞ്ചരിക്കുവാന്‍ നിയമില്ലായിരുന്നു. ഗോര്‍ബ്ബച്ചോവിന്റെ കാലത്താണ് അവിടെ നടന്ന ഭീകരതകള്‍ കുറച്ചൊക്കെ അനാവരണം ചെയ്യപ്പെട്ടത്.

അലാസ്‌കയുടെ എതിര്‍വശത്തുള്ള റഷ്യന്‍ പ്രദേശം. ലോകത്തിലെ ഏറ്റവും കൊടും ശൈത്യം നിറഞ്ഞ പ്രദേശമാണ്.  ലക്ഷക്കണക്കിന് ജനങ്ങളെ ഈ കൊടും ശൈത്യത്തിലെ ഖനികളിലേയ്ക്ക് നിര്‍ബന്ധിത വേലകള്‍ക്കായി തള്ളിവിട്ടു. സ്റ്റാലിന്റെ കാലത്തെ ഏറ്റവും വിപുലവും ഭീകരവുമായ ക്യാമ്പായിരുന്നു ഈ കൊല്യാമ ക്യാമ്പ്. അവിടെ മാത്രം 12 ലക്ഷത്തോളം പേര്‍ മൃതിയടഞ്ഞു. സ്റ്റാലിന്റെ ഭരണകൂടം കൊന്നൊടുക്കിയ ജനങ്ങളുടെ സ്ഖ്യയേപ്പറ്റി റഷ്യന്‍ ചരിത്രകാരന്‍ തമ്മില്‍ ഭിന്നതയുണ്ട്. റഷ്യന്‍ പ്രസിദ്ധീകരണങ്ങള്‍ അനുസരിച്ച് അത് മൂന്നു കോടിയോളം വരും!

മറ്റു മനുഷ്യരോട് സ്വന്തം മനസ്സിലുള്ള കാര്യങ്ങള്‍ സംസാരിക്കുവാന്‍ പോലും റഷ്യയില്‍ ജനങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. അഥവാ സംസാരിച്ചാല്‍ അതിന്റെ പരിണിത ഫലം ഭയാനകമായിരുന്നു.

The freedom to pseak onse mind hsa been rare in Russia and when ti hsa been  permitted ti hsa alwsay produced ugly reustsl? (Quoted from Depsatchse from The Barricadse page 295) An Eye wintsse accoutn of the revolution thta shook the world  ¿ john simpons.

റൊമേനിയായില്‍ മാത്രം ഒരു ലക്ഷം രഹസ്യപോലീസ് ഉണ്ടായിരുന്നു. ആരെങ്കിലും ഒരു വിദേശിയോടു സംസാരിച്ചാല്‍ അത് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ഠ്യുല ംൃശലേൃ പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. പേപ്പറിന് കൃത്രിമ ക്ഷാമം ആവശ്യമുള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതുകയില്ല. പത്രം, റേഡിയോ, മറ്റു മാദ്ധ്യമങ്ങള്‍ എല്ലാം കമ്മ്യൂണിസത്തെ പുകഴ്ത്തുന്നവ മാത്രം. റൊമേനിയായിലെ ചില ദാരുണരംഗങ്ങള്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നു.

Wesetmser who atsyed in the foreign currency hotesl of Bucharste in the dead of winter were unnerved to find ordinary Romanian watching hungrily through the rstete lÃl windosw of the dining room while they ate ? I bid page 191  (റൊമേനിയായിലെ വിദേശ ഹോട്ടലുകളില്‍ പാശ്ചാത്യര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ സാധാരണക്കാരായ റൊമൗനിയാക്കാര്‍ ജനലുകളിലൂടെ ആര്‍ത്തിയോടെ നോക്കി നില്‍ക്കുന്ന ദാരുണരംഗം കണ്ട് അവര്‍ സ്തബ്ദ്ധരായിപ്പോയി.)

ജനങ്ങള്‍ക്ക് പ്രഭാതത്തിനുമുമ്പ് തന്നെ കടകളില്‍ ക്യൂ നില്ക്കണം. മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകളില്ല. വൃദ്ധജനങ്ങളുടെ വൈദ്യസഹായം വളരെ കുറവ്. കാരണം അവരെ ഇനിയും സ്റ്റേറ്റിന് ആവശ്യമില്ല. ബൈബിള്‍ ആരെങ്കിലും കൈവശം വച്ചാല്‍ കടുത്ത ശിക്ഷ. വിദേശികളോടുപോലും പോലീസ് ബൈബിള്‍ ഉണ്ടോ എന്ന് അന്വേഷിക്കും. ഒരു പട്ടണത്തില്‍ നിന്ന് മറ്റൊരു പട്ടണത്തിലേയ്ക്ക് പോകുവാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലായിരുന്നു.

അങ്ങനെ നാവിനെയും നാഡിയേയും വരിഞ്ഞുമുറുക്കി നോവുന്ന മനസ്സുകളെ അടിച്ചമര്‍ത്തി മാടുകളെപ്പോലെ പണിയെടുക്കുവാന്‍ മാത്രം അറിയാവുന്ന, പ്രതികരണം എന്തെന്നറിയാത്ത ഒരു ജനത കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ രൂപാന്തരപ്പെട്ടു.
തുടരും.......

അടുത്തലക്കം സോവിയറ്റ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam