1 GBP = 98.80INR                       

BREAKING NEWS

നയതന്ത്ര ബാഗേജില്‍ വന്ന സ്വര്‍ണം വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് ഇഡിയോട് സമ്മതിച്ചു ശിവശങ്കരന്‍; അറസ്റ്റു റിപ്പോര്‍ട്ടില്‍ പുറത്തുവന്നത് ശിവശങ്കരന്റെ ക്രിമിനല്‍ ബുദ്ധിയുടെ ഒരു ഭാഗം മാത്രമോ? പിണറായി വിജയനെ നോക്കുകുത്തിയാക്കി കേരളം ഭരിച്ചത് സ്വര്‍ണ്ണക്കടത്തുകാരുടെ പ്രിയപുത്രന്‍; അയ്യോ ശങ്കരന്‍ പാവം.. ടീമുകള്‍ക്കും തെളിവുകള്‍ പുറത്തുവരുമ്പോള്‍ മിണ്ടാട്ടം മുട്ടുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കരനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തിരിക്കുന്നത് കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ മാത്രമാണ്. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ശിവശങ്കരന് എതിരെ ഉണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്ന വിവരം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.

നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വര്‍ണം വിട്ടു കിട്ടാന്‍ വേണ്ടി സ്വപ്നയുടെ ആവശ്യപ്രകാരം പകാരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ എം ശിവശങ്കരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇത് അറസ്റ്റു റിപ്പോര്‍ട്ടില്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ശിവശങ്കരന്‍ അറസ്റ്റിലായാല്‍ തങ്ങള്‍ക്ക് ഒന്നുമില്ലെന്ന് പറയുന്നവര്‍ക്കും വലിയ പ്രഹരമാണ്. ഇതുവരെ ശിവശങ്കരനെ ന്യായീകരിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥിലാണ്.

മുഖ്യമന്ത്രിയെ നോക്കുകുത്തിയായി കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയായി വിലസിയത് സ്വര്‍ണ്ണക്കടത്തുകാരുടെ പ്രിയപുത്രനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്ന്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ജൂണ്‍ 30-ന് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് പതിനഞ്ചുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയതോടെ പുറത്തായത്. കസ്റ്റംസിന്റെ അന്വേഷണം ചെന്നെത്തിയത് ഉന്നതരിലായിരുന്നു. ഈ ബാഗേജ് വിട്ടു കിട്ടാന്‍ വേണ്ടിയാണ് കസ്റ്റംസ് ഓഫീസസറെ ശിവശങ്കരന്‍ വിളിച്ചത്.

ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥ സ്വര്‍ണ്ണക്കടത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍
ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്നാ സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയതോടൊണ് സ്വര്‍ണ്ണക്കടത്തിന് രാഷ്ട്രീയ മാനം കൈവന്നത്. കസ്റ്റംസിന്റെ പിടിയിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തില്‍നിന്നാണ് സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കേസില്‍പ്പെട്ടതിനുപിന്നാലെ ഐ.ടി. പാര്‍ക്കിലെ ജോലിയില്‍നിന്ന് സ്വപ്നയെ സര്‍ക്കാര്‍ പുറത്താക്കിയെങ്കിലും സ്വപ്നയുടെ ഉന്നതബന്ധങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ശരിവെക്കുന്ന തെളിവുകളും കൂടുതലായി ഫുരത്തുനന്നു.

ശിവശങ്കറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചെങ്കിലും പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്ന് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി. വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍നിന്നു നീക്കി. പിന്നാലെ ശിവശങ്കര്‍ ഒരുവര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കി.
ഒളിവില്‍ പോയ കേസിലെ സുപ്രധാന പ്രതികളായ സ്വപ്നയും സന്ദീപും ബെംഗളുരിവില്‍ അറസ്റ്റിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തി. എന്‍ഐഎയും കസ്റ്റംസും സംയുക്തമായാണ് ഇരുവരെയും കുടുക്കിയത്. പിന്നീട് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്നയും എം.ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്തുവന്നു. ശിവശങ്കര്‍ ഇവരെ തിരിച്ചു വിളിച്ചതിന്റെയും സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പ് ശിവശങ്കറുമായി സംസാരിച്ചിരുന്നുവെന്ന രേഖകളും ഇതിലുണ്ടായിരുന്നു.

സ്വപ്നയുമായുള്ള സൗഹൃദം അംഗീകരിച്ച് ശിവശങ്കര്‍
ജൂലായ് പതിന്നാലിന് ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തു. കേസിലെ പ്രാഥമിക ചോദ്യം ചെയ്യലായിരുന്നു ഇത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാല്‍ വരെ നീണ്ടു. സ്വപ്നയുമായുള്ള സൗഹൃദം ഈ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ശരിവെച്ചു. എന്നാല്‍ ഇവര്‍ വഴിവിട്ടനീക്കങ്ങള്‍ നടത്തുന്നവരാണെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കരന്റെ നിലപാട്. ചിലചോദ്യങ്ങള്‍ക്ക് മൗനം മാത്രമായിരുന്നു ഉത്തരം. ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു.

ജൂലായ് 27ന് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചു. സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ശിവശങ്കരന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്. ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഫോണ്‍വിളികളെപറ്റിയും സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുത്തുകൊടുത്തതിനെ പറ്റിയുമായിരുന്നു കൂടുതലും എന്‍.ഐ.എ. ആരാഞ്ഞത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ എന്‍.ഐ.എ. നിര്‍ദ്ദേശിച്ചു. ജൂലായ് 28വ് രാവിലെ പത്തുമണിയോടെ എന്‍.ഐ.എ ഓഫീസില്‍ ശിവശങ്കരന്‍ എത്തി. എട്ടര വരെ ചോദ്യം ചെയ്യല്‍ നീണ്ടു. ക്രോസ് വിസ്താരരീതിയിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വ്യക്തമായ തെളിവുകിട്ടാത്ത സാഹചര്യത്തില്‍ എന്‍.ഐ.എ.ശിവശങ്കറിനെ വിട്ടയച്ചു. സ്വര്‍ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്ന് ശിവശങ്കര്‍ എന്‍.ഐ.എക്ക് നല്‍കിയ മൊഴി പിന്നീട് പുറത്തുവന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 14-ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആവശ്യം. ഇ.ഡി.പിന്നീട് 30 മണിക്കൂറോളം ശിവശങ്കരനെ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ 24ന് എന്‍.ഐ.എ. ശിവശങ്കറിനെ മൂന്നാംതവണയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒന്‍പതുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഓഫീസിന് പുറത്തെത്തിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്.

ഒക്ടോബര്‍ ഒമ്പതിന് ശിവശങ്കര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് രണ്ടാംതവണയായിരുന്നു ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തിയത്. സ്വര്‍ണക്കടത്തിന് പുറമേ ഇത്തവണ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറില്‍ നിന്ന് വിവരങ്ങള്‍ തേടി. ഒക്ടോബര്‍ പത്തിനും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. രണ്ടുദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

ഒക്ടോബര്‍ 14-ന് ശിവശങ്കറിനോട് കൊച്ചിയിലെ ഇ.ഡി.ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കരന്‍ ഹാജരായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി.തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഒക്ടോബര്‍ 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു. ജാമ്യാപേക്ഷ ഒക്ടോബര്‍ 23ന് പരിഗണിക്കുന്നതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്.

ഇതിനിടെയാണ് വെള്ളിയാഴ്ച ശിവശങ്കരനെ തേടി കസ്റ്റംസ് അപ്രതീക്ഷിതമായി എത്തിയത്. നേരത്തേ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിന് പകരം കൂടെച്ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കാതെയായിരുന്നു കസ്റ്റംസിന്റെ നീക്കം. ഇത് ശിവശങ്കരനെ പരിഭ്രാന്തിയിലാക്കി. ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കരനെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി തന്നെ ശിവശങ്കറിനെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കസ്റ്റംസ് മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയെങ്കിലും ശിവശങ്കരനെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയായിരുന്നു. ഒക്ടബോര്‍ 28 ന് ശിവങ്കറിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നു. രാത്രി വൈകി അറസ്റ്റ് ചെയ്തതായി സ്ഥിരീകരണം വരുന്നു. കള്ളപ്പണം വെളുപ്പിച്ചതിനും ബിനാമി ഇടപാടിനും ആണ് ശിവശങ്കര്‍ അറസ്റ്റിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category