1 GBP = 98.80INR                       

BREAKING NEWS

അക്ഷയ കേന്ദ്രങ്ങള്‍ മലപ്പുറത്തു വേരു പിടിപ്പിച്ചത് കലക്ടറായിരിക്കവേ; ഇരുന്ന പദവികളിലെല്ലാം പരിഷ്‌ക്കാരങ്ങള്‍; എല്ലായിടത്തും ടെക്കി മനസ്സു പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍; പിണറായിയുടെ വിശ്വസ്തനായതോടെ അധികാര കേന്ദ്രം; ഭരണത്തിന്റെ സുഖം നുകരാന്‍ 'അവതാരങ്ങള്‍' എത്തിയതോടെ തകര്‍ച്ച തുടങ്ങി; ശിവശങ്കരനെന്ന വന്മരത്തെ വീഴ്ത്തിയതു കനകവും കാമിനിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കനകവും കാമിനിയും മൂലം കലഹം എന്നു പറയും പോലെയാണ് എം ശിവശങ്കരന്‍ എന്ന ഉദ്യോഗസ്ഥന്റെ വീഴ്ച്ച. സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച വ്യക്തിത്വം ഒടുവില്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും രാജ്യദ്രോഹ സ്വഭാവമുള്ള കേസില്‍ പ്രതിയായ വ്യക്തിയായി മാറി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയക്കാരെയും ഭരിക്കാല്‍ കെല്‍പ്പുള്ള ഉദ്യോഗസ്ഥനായി മാറിയിരുന്നു ശിവശങ്കരന്‍. പിണറായിക്ക് മേല്‍ ഓരോ ഫയലിലും എന്തു തീരുമാനം എടുക്കണം എന്നു വിശ്വസിപ്പി്ച്ചിരുന്ന വ്യക്തി.

ആത്മവിശ്വാസത്തോടെ ജോലികള്‍ ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ അവതാരങ്ങളുടെ കെണിയില്‍ പെട്ടതോടെയാണ് തകര്‍ച്ച തുടങ്ങിയത്. സമയം നോക്കാതെ ജോലി ചെയ്തിരുന്ന ഉന്നതന്റെ വീഴ്ച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒരു പാഠമാകേണ്ടതാണ്. 2016 മെയ് 25-നാണ് പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അന്ന് മുതല്‍ ശിവശങ്കരനും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പറയുന്നകാര്യങ്ങള്‍ക്ക് വ്യക്തതയും അത് ബോധ്യപ്പെടുത്താനുള്ള വിശദീകരണവുമാണ് ശിവശങ്കറില്‍ വിശ്വസിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചത്. മികച്ച വിദ്യാര്‍ത്ഥിയായി തുടങ്ങി അധികാരത്തിന്റെ പടവുകള്‍ ഓരോന്നായി വെട്ടിക്കയറുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ടാംറാങ്കോടെയാണ് ശിവശങ്കര്‍ ജയിച്ചത്. തുടര്‍ന്ന് പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നു. രാഷ്ട്രീയം തലയ്ക്കുപിടിച്ചുള്ള സംഘടനാപ്രവര്‍ത്തകനായിരുന്നില്ലെങ്കിലും കോളേജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലെ 'ഇര്‍മ'യില്‍നിന്ന് റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി.ഡിപ്ലോമ നേടി. പഠനത്തിനുശേഷം റിസര്‍വ് ബാങ്കില്‍ ഓഫീസര്‍. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ഡെപ്യുട്ടി കളക്ടറായി നിയമനം കിട്ടി. 1995-ല്‍ കണ്‍ഫേഡ് ഐ.എ.എസ്. ലഭിച്ചു.

എല്ലായിടത്തും അദ്ദേഹത്തിന്റെ 'ടെക്കി' മനസ്സ് പ്രകടമായിരുന്നു. അദ്ദേഹം പൊതുവിദ്യാഭ്യാസ ഡയറക്ടറായ കാലത്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എല്ലാവരും അംഗീകരിച്ച അദ്ധ്യാപക പാക്കേജും എയ്ഡഡ് നിയമനത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും വന്നത് അക്കാലത്താണ്. 'അക്ഷയ കേന്ദ്ര'ങ്ങള്‍ മലപ്പുറത്തിന്റെ മണ്ണില്‍ വേരുപിടിപ്പിച്ചത് ശിവശങ്കര്‍ അവിടത്തെ കളക്ടറായപ്പോഴാണ്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഒപ്പുവെച്ചു. ഇതാണ് സംസ്ഥാനത്തെ പവര്‍കട്ട് ഒഴിവാകാനുള്ള പ്രധാനഘടകമായത്.

ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായതോടെ എം. ശിവശങ്കര്‍ അധികാരകേന്ദ്രമായി മാറുകയായിരുന്നു. പണ്ടേ ഐടിയോട് പ്രിയങ്കരനായ ശിവശങ്കരന്‍ താന്‍ പദ്ദതിയിടുന്ന കാര്യങ്ങള്‍ അതേപടി നടപ്പിലാക്കാനും കരുത്തനായിരുന്നു. പിണറായി വിജയനെ പല കാര്യങ്ങളിലും വിശ്വസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. കെ-ഫോണ്‍, ഇ-മൊബിലിറ്റി അങ്ങനെ വന്‍കിട പദ്ധതികളിലെല്ലാം ശിവശങ്കറിന്റെ റോള്‍ നിര്‍ണായകമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് മാറണമെന്ന നിര്‍ദേശത്തിന് പിന്നിലും ശിവശങ്കറായിരുന്നു.

സ്പ്രിംക്ലര്‍ വിവാദത്തിലാണ് കൈപൊള്ളിത്തുടങ്ങിയത്. മന്ത്രിസഭ അറിയാതെ ഒരുവിദേശ കമ്പനിയുമായി കരാറുണ്ടാക്കിയെന്നതാണ് സ്പ്രിംക്ലര്‍ വിവാദത്തിന്റെ അടിസ്ഥാനം. ഒരു സെക്രട്ടറിക്ക് ഉത്തമവിശ്വാസത്തില്‍ ചെയ്യാവുന്ന അധികാരമാണിതെന്ന ന്യായീകരണം നിരത്തി മുഖ്യമന്ത്രിതന്നെ ശിവശങ്കറിന് കവചം തീര്‍ത്തു എന്നാല്‍, ഈ ന്യായീകരണം പിണറായിക്ക് തന്നെ വിനയായി മാറുകയും ചെയ്തു. അധികാരകേന്ദ്രത്തിനൊപ്പം 'അവതാരങ്ങളുടെ' വലയമുണ്ടായി. സ്വപ്നാ സുരേഷും സരിത്തും കണ്‍സള്‍ട്ടന്‍സി ഏജന്റുമാരുമെല്ലാം അടുപ്പക്കാരായി. ഒടുവില്‍, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെന്ന പേരുദോഷത്തിലേക്കുള്ള പതനവുമാണ് സംഭവിച്ചിരിക്കുന്നത്.

കള്ളക്കടത്തിനു കൂട്ടുനില്‍ക്കല്‍, കള്ളപ്പണം ഒളിപ്പിക്കാന്‍ ഒത്താശ ചെയ്യല്‍, കള്ളക്കടത്തു പ്രതിക്ക് സര്‍ക്കാര്‍ തണലില്‍ ലാവണമൊരുക്കല്‍... അന്വേഷണ ഏജന്‍സികളുടെ വാദങ്ങളില്‍ സര്‍ക്കാറിന് കളങ്കമേല്‍പ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാമനാണ് ശിവശങ്കരന്‍. പാമൊലിന്‍ കേസ്, മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്, ലാവ്‌ലിന്‍ കേസ് തുടങ്ങിയവയിലൊക്കെ പ്രമുഖ ഉദ്യോഗസ്ഥരും പ്രതികളായി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജാകട്ടെ, പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലാകുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്നെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം നേടി ജയില്‍വാസത്തില്‍ നിന്നു രക്ഷപ്പെട്ടു.

1972ല്‍ റവന്യു ബോര്‍ഡ് അംഗമായിരുന്ന കെ.കെ.രാമന്‍കുട്ടിയാണ് സംസ്ഥാനത്ത് ആദ്യമായി പിരിച്ചുവിടല്‍ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു വേണ്ടി സ്ഥലമേറ്റെടുപ്പിനെക്കുറിച്ചു തയാറാക്കിയ റിപ്പോര്‍ട്ട് ക്രമവിരുദ്ധമാണെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയായിരുന്നു നടപടി. അതിനു മുന്‍പ്, ആര്‍.ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദമേനോനെതിരെ നടപടിയെടുത്തെങ്കിലും സസ്പെന്‍ഷനില്‍ ഒതുക്കി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category