1 GBP = 98.80INR                       

BREAKING NEWS

സ്വപ്നയുടെ ലോക്കറിലെ പണം ലൈഫിലെ കമ്മീഷനെന്ന മൊഴിയും ശിവശങ്കരന് വിനയാകും; സ്വപ്നയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരന്‍ ശിവശങ്കറാണെന്ന് വാദത്തിന് മൊഴി കരുത്താകും; ഡോളര്‍ കടത്തും ഈന്തപ്പഴം ഇറക്കുമതിയും സ്വപ്നയ്ക്കൊപ്പം വിദേശയാത്രകളും എല്ലാം ശിവങ്കരന് കുരുക്ക് മുറുക്കും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ എം ശിവശങ്കരന്‍ നല്‍കിയ മൊഴികള്‍ അദ്ദേഹത്തിന് തന്നെ കൂടുതല്‍ കുരുക്കായി മാറും. സ്വര്‍ണക്കടത്തു കേസിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതോടെ സ്വപ്ന പ്രതിയായ മറ്റു കേസുകളിലും ശിവശങ്കരന്റെ പങ്കാളിത്തം അന്വേഷണം ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഈ വേളയിലാണ് ശിവശങ്കരന് അദ്ദേഹത്തിന്റെ മറ്റൊരു മൊഴിയും കുരുക്കായി മാറുന്നത്.

ഡോളര്‍ കടത്തുകേസിലും കസ്റ്റംസും വിദേശസംഭാവന ചട്ടലംഘനക്കേസില്‍ സിബിഐയും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഐഎയുമാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ സിബിഐ ഒഴികെയുള്ള 3 ഏജന്‍സികളും ശിവശങ്കറിനെ ചോദ്യം ചെയ്തു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്മിഷന്‍ തുകയാണു സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയതെന്ന മൊഴി ശരിയാണെന്നു തെളിഞ്ഞാല്‍ കേസില്‍ ശിവശങ്കറും കുടുങ്ങും. സ്വപ്നയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരന്‍ ശിവശങ്കറാണെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചിട്ടുണ്ട്.

ജോലിത്തിരക്കുള്ള ദിവസങ്ങളില്‍ പോലും സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി പലതവണ ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കള്ളപ്പണമായ 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലെത്തിക്കാന്‍ സ്വപ്നയ്ക്കൊപ്പം ശിവശങ്കര്‍ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ശിവശങ്കറിന് അറിയില്ലെന്നാണു സ്വപ്നയുടെ ആവര്‍ത്തിച്ചുള്ള മൊഴി. നയതന്ത്ര ബാഗേജില്‍ വന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചപ്പോള്‍ ശിവശങ്കര്‍ ഇടപെട്ടെന്നാണ് ഇഡി പറയുന്നത്. എങ്കില്‍ അതും സ്വര്‍ണക്കടത്തു കേസില്‍ നേരിട്ടുള്ള ഇടപെടലാകും.

ഡോളര്‍ കടത്തു കേസിലും ശിവശങ്കറിനെ കസ്റ്റംസ് നോട്ടമിടുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളര്‍ (1.34 കോടി രൂപ) മസ്‌കത്ത് വഴി കയ്റോയിലേക്കു കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന മറികടക്കാന്‍ ഖാലിദിനു സഹായം നല്‍കിയതു പി.എസ്. സരിത്ത് ആണെന്നും സരിത്തും സ്വപ്നയും മസ്‌കത്ത് വരെ അനുഗമിച്ചതായും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ എം. ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എം. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരം സ്വപ്നയ്ക്ക് ഇന്ത്യന്‍ രൂപ ഡോളറിലേക്കു മാറ്റി നല്‍കിയതായി തിരുവനന്തപുരത്തെ ബാങ്ക് മാനേജര്‍ മൊഴി നല്‍കി. ഖാലിദ് മസ്‌കത്തിലേക്കു കടത്തിക്കൊണ്ടു പോയ ഡോളര്‍ ആണോ ഇതെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് എം. ശിവശങ്കറിനെ പ്രതി ആക്കിയിട്ടില്ല. കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന ശിവശങ്കറിന്റെ വാദം പദം നരെയ്ന്‍ അഗര്‍വാള്‍ കേസിലെ സുപ്രീം കോടതി വിധി ആധാരമാക്കിയാണു ഹൈക്കോടതി തള്ളിയത്. കസ്റ്റംസ് നിയമപ്രകാരം കുറ്റത്തിനു വ്യക്തമായി തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നിയമത്തിന്റെ പിന്‍ബലമുണ്ടെന്നും കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നുമാണു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയുമൊത്ത് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാല്‍ നല്‍കിയ മൊഴി വഴിത്തിരിവായി. ഒരു ബാഗ് നിറയെ പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ സ്വപ്നയോടൊപ്പം ശിവശങ്കര്‍ എത്തിയിരുന്നതായും ഇഡി കണ്ടെത്തിയതാണ് കള്ളപ്പണ കേസില്‍ ശിവശങ്കരനെ അറസ്റ്റു ചെയ്യാന്‍ കാരണം. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്നു തെളിയിക്കുന്നതായി വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സാപ് ചാറ്റ്. ചാറ്റുകളെ പറ്റി വ്യക്തമായി മറുപടി നല്‍കാന്‍ ശിവശങ്കറിനു സാധിച്ചില്ല.

സ്വര്‍ണക്കടത്തിനുവേണ്ടി പ്രതികള്‍ ഇന്ത്യന്‍ രൂപ ഡോളറിലേക്കു മാറ്റി വിദേശത്തേക്കു കടത്തിയതായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ 1.34 കോടി രൂപ ഡോളറാക്കി കടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി. എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ രൂപ ഡോളറിലേക്കു മാറ്റി സ്വപ്നയ്ക്കു നല്‍കിയതെന്നു ബാങ്ക് മാനേജര്‍ മൊഴി നല്‍കിയും ശിവശങ്കരന് എതിരാണ്.

കള്ളക്കടത്തു സംഘം പലതവണ ഗൂഢാലോചന നടത്തിയതെന്നു പറയുന്ന തിരുവനന്തപുരത്തെ ഫ്ളാറ്റ് ഏര്‍പ്പാടാക്കിയതു ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്നതിനു തലേന്നായിരുന്നു. രാത്രി വൈകി സ്വപ്നയും ഭര്‍ത്താവും ശിവശങ്കറിന്റെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ചു സ്വപ്ന സരിത്തിനെയും സന്ദീപിനെയും ഫോണ്‍ ചെയ്തു. ഇതും ശിവശങ്കരന് വിനയാണ്.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മുന്‍പും വിളിച്ചിട്ടുണ്ടെന്നാണ്, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഇഡി ഉന്നയിച്ചത്. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചതായി കസ്റ്റംസ് കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉണ്ട് താനും

ശിവശങ്കര്‍ നടത്തിയ 11 വിദേശയാത്രകളില്‍ മൂന്നെണ്ണത്തില്‍ സ്വപ്ന ഒപ്പമുണ്ടായിരുന്നു. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് 2017 ഏപ്രില്‍ 11ന് ഇരുവരും ദുബായിലേക്കു യാത്ര ചെയ്തു. ദുബായിലെ ജൈടെക്സ് ടെക്നോളജി സമ്മേളനത്തിലും ഇരുവരും പങ്കെടുത്തു. 2018ല്‍ ഒമാന്‍ സന്ദര്‍ശനത്തിനു ശേഷം ഇരുവരും ഒരുമിച്ചാണ് മടങ്ങിയത്. വിദേശയാത്രകള്‍, ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനു സാധിച്ചില്ല.

സംസ്ഥാനത്തേക്ക് യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം ഇറക്കുമതി ചെയ്തത് ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ കസ്റ്റംസിനു മൊഴി നല്‍കി. ഇതും ശിവശങ്കരനെ വെട്ടിലാക്കാന്‍ പോന്നതാണ്. 2017 മെയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. മറ്റാര്‍ക്കും പങ്കില്ലെന്നു പറഞ്ഞ് ഈന്തപ്പഴ വിതരണത്തിന്റെ ഉത്തരവാദിത്തം ശിവശങ്കര്‍ ഏറ്റു.

സ്വപ്ന കമ്മിഷന്‍ നേടിയ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസന്റിനെ എത്തിച്ചത് എം.ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് വ്യക്തമാക്കി. വടക്കാഞ്ചേരി പദ്ധതിക്കു കമ്മിഷന്‍ നല്‍കിയ ശേഷം ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും യു. വി. ജോസിനെ ശിവശങ്കര്‍ പരിചയപ്പെടുത്തിയെന്നും യൂണിടാക് ഉടമ മൊഴി നല്‍കി. ഇതും ശിവശങ്കരന്റെ പങ്കാളിത്തം ദുരൂഹത ഉണര്‍ത്തുന്നതായി നിലനില്‍ക്കുന്നു.

സ്വപ്നയെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ മറവില്‍ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ നിയമിച്ചത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിതല സമിതി തന്നെ കണ്ടെത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി എത്തിയ സ്വപ്നയ്ക്കായി 2.7 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രതിമാസം ചെലവിട്ടത്. സ്വപ്ന നടത്തിയ 21 സ്വര്‍ണക്കടത്തും ഐടി വകുപ്പില്‍ ജോലിക്കു കയറിയ ശേഷം. സ്പേസ് പാര്‍ക്കില്‍ ജോലിക്ക് കയറിയ സ്വപ്ന ഒരാഴ്ച കഴിഞ്ഞാണ് ആദ്യ സ്വര്‍ണക്കടത്ത് നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category