1 GBP = 98.80INR                       

BREAKING NEWS

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം; വൈകീട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ല; ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ആയുര്‍വേദ ചികിത്സ ഉറപ്പുവരുത്തണം; ഭാര്യ, സഹോദരന്‍, അനന്തരവന്‍ എന്നിവരെ കാണാനും അനുമതി; ശിവശങ്കറിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കോടതി; അറസ്റ്റോട് എല്ലാവരും കൈവിട്ടതോടെ തീര്‍ത്തും ക്ഷീണിതനായി ശിവശങ്കരന്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്നലെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ആയതു മുതല്‍ തീര്‍ത്തും നിരാശയിലായിരുന്നു എം ശിവശങ്കരന്‍. എല്ലാവരും അദ്ദേഹത്തെ കൈവിട്ട നിലയിലാണ്. ഇതിനിടെ കടുത്ത നടുവേദനയും അദ്ദേഹത്തെ അലട്ടുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ഒരു വിധത്തില്‍ ഇഡി ഓഫീസില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ ഇന്നാണ് കോടതിയില്‍ ഹാജരാക്കിത്. ഇന്ന് കോടതി മുമ്പാകെ നിര്‍വികാരനായി കാണപ്പെട്ട ശിവശങ്കരന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ജഡ്ജിയുടെ മുന്നില്‍ തുറന്നു പറയുകയും ചെയ്തു. ഇതോടെ യാണ് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ കോടതി പ്രത്യേകം പരിഗണന നല്‍കിയത്. ശിവശങ്കറിനു ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു.

14 ദിവസത്തെ കസ്റ്റഡി വേണമെന്നോണ് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത് എങ്കിലും അത് അനുവദിക്കാന്‍ കോടതി തയ്യാറായില്ല. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തു. പകല്‍ 9 മുതല്‍ 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്. അതിന് ശേഷം വിശ്രമം അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സക്ക് അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ആറ് മണിക്ക് ശേഷം ശിവശങ്കറിന് ആയുര്‍വേദ ഡോക്ടറുടെ അടുത്തുപോയി ചികിത്സ തേടാം. ബന്ധുക്കളെ കാണാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഭാര്യ, സഹോദരന്‍, അനന്തരവന്‍ എന്നിവരെ കാണാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ശിവശങ്കറിനെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതാണെന്നു അഭിഭാഷകന്‍ വിശദീകരിക്കുകയുണ്ടായി.

ഇന്നലെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തപ്പോള്‍ മുതല്‍ ശിവശങ്കരന്‍ തീര്‍ത്തും നിരാശയിലായിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലും ആശുപത്രിയിലും നിര്‍വികാരനായി നിന്നു. നിരാശയോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. രാവിലെ മുതലുള്ള നടപടി ക്രമങ്ങള്‍ അദ്ദേഹത്തെ പാടേ തളര്‍ത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അദ്ദേഹം പലപ്പോഴും മേശയില്‍ തലവച്ച് ചാഞ്ഞുകിടന്നു. നടക്കുമ്പോള്‍ പോലും നടുവേദനയുടെ അസ്‌കിതകള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കിയതു സംബന്ധിച്ച് അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി സ്പെഷല്‍ ഡയറക്ടര്‍ പി.സുശീല്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഗണേശ്കുമാര്‍ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണനും ഇഡി ഓഫിസിലെത്തി. ഇതിന് ശേഷമാണ് അറസ്റ്റു നടപടിയിലേക്ക് കടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category