1 GBP = 98.50INR                       

BREAKING NEWS

ശിവശങ്കരന്‍ അകത്തായി, ഇനി ഊഴം ബിനീഷ് കോടിയേരിയുടേതോ? ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു; രണ്ടാമതും വിളിച്ചു വരുത്തിയത് അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന്; നെഞ്ചിടിപ്പുമായി കോടിയേരി

Britishmalayali
kz´wteJI³

ബെംഗളൂരു: സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് എം ശിവശങ്കരന്‍ അറസ്റ്റിലായതിന് പിന്നാലെ അടുത്തു ഊഴം ആര്‍ക്കാണ്? സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിക്കാണ് ഇഡിയുടെ വക അടുത്ത പണി. ഈ സംശയം ശക്തിപ്പെടുത്തി കൊണ്ട് ബിനീഷ് കോടിയേരിയെ ബംഗളുരുവില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയാണ്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യല്‍ അറസ്റ്റില്‍ കലാശിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്. ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരിക്കുന്നത്.

അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി.കണ്ടെത്തേണ്ടിയിരിക്കുന്നത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുള്ളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി.അന്വേഷിക്കുന്നുണ്ട്.

അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടര്‍ന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category