1 GBP = 98.50INR                       

BREAKING NEWS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം കരിദിനമായി ആചരിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി സൗദിയും ഇറാനും; ടെഹ്റാന്‍ സര്‍വകലാശാലയിലും റിയാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിലും കരിദിനം തടഞ്ഞു; പാക്കിസ്ഥാന്‍ ഇനി തീവ്ര ഇസ്ലാമികവാദികളായ തുര്‍ക്കിക്ക് ഒപ്പം; രണ്ടു പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇന്ത്യന്‍ അനുഭാവത്തില്‍ ഞെട്ടി ഇമ്രാനും കൂട്ടരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അറബ് രാഷ്ട്രങ്ങള്‍ അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളായിരുന്നു എന്നും പാക്കിസ്ഥാന്റെ കരുത്ത്. പലപ്പോഴും പാക്കിസ്ഥാനെ ഭാഗത്ത് ന്യായമില്ല എന്ന് അറിഞ്ഞുകൊണ്ടും മതം ഒരുഘടകമായി അവര്‍ ആ രാജ്യത്തെ പിന്തുണക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പശ്ചിമേഷ്യയടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമീപനം വ്യാപകമായി മാറുകയാണ്. ബന്ധശത്രുക്കളായ ഇസ്രയേലിനോട് യുഎഇ സഹകരിക്കുന്നത് ഇതിന് ഒരു ഉദാഹരണം. അതുപോലെ ഒരു കനത്ത അടി ഇപ്പോള്‍ പാക്കിസ്ഥാനും കിട്ടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ഒക്ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ത്ത് സൗദി അറേബ്യയും ഇറാനും. പശ്ചിമേഷ്യയിലെ സമവാക്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി മാറിമറിയുന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടെഹ്റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസിയാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇസ്ലാമാബാദിനെ ഞെട്ടിച്ചു കൊണ്ട് ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും ഇറാന്റെ നിലപാട് തിരിച്ചടിയായി.

റിയാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍ സമാനമായ പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടഞ്ഞു. ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വിമര്‍ശിച്ചതിനു പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്നു തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയെ അയച്ചാണ് ഇമ്രാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്. രണ്ട് പ്രമുഖ ഇസ്ലാമിക രാജ്യങ്ങളുടെയും നിലപാട് മാറ്റം മധ്യപൂര്‍വേഷ്യയിലെ പാക്ക് ബന്ധങ്ങളുടെ സമവാക്യങ്ങളിലുണ്ടാകുന്ന നിര്‍ണായക മാറ്റത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന തുര്‍ക്കിയുമായി പാക്കിസ്ഥാന്‍ അടുക്കുന്നതാണ് മറ്റു രാജ്യങ്ങളെ വേറിട്ടു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സിന്റെ പ്ലീനറി സെഷനില്‍ പങ്കെടുത്ത 39 രാജ്യങ്ങളില്‍ പാക്കിസ്ഥാനെ 'ഗ്രേ പട്ടിക'യില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്നത് തുര്‍ക്കി മാത്രമാണ്. സൗദി ഉള്‍പ്പെടെ പാക്കിസ്ഥാനെതിരെ വോട്ട് ചെയ്തു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തീരുമാനമാണ് മേഖലയിലെ നയതന്ത്ര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. മലേഷ്യയും തുര്‍ക്കിയും പരസ്യമായി ഇതിനെ എതിര്‍ത്തെങ്കിലും പാക്കിസ്ഥാന്‍ കരുതിയാണു പ്രതികരിച്ചത്. തുര്‍ക്കി, മലേഷ്യം ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ചേര്‍ത്ത് പുതിയ അച്ചുതണ്ട് രൂപീകരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം.

പാക് ഭൂപടത്തില്‍നിന്ന് പിഒകെ നീക്കം ചെയ്ത് സൗദി
ഇതിനു പുറമേ സൗദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടിന്റെ പിന്‍ഭാഗത്തുള്ള ലോകഭൂപടത്തില്‍ പാക്അധിനിവേശ കാശ്മീരും, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനും പാക്കിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരുന്നില്ല. പാക് അധിനിവേശ കാശ്മീര്‍ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിര്‍സയടക്കമുള്ള നിരവധിപേര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ' സൗദി അറേബ്യ, പാക് ഭൂപടത്തില്‍ നിന്നും പാക് അധിനിവേശ കാശ്മീരിനെയും ഗില്‍ഗിറ്റ് - ബാള്‍ട്ടിസ്ഥാനെയും നീക്കം ചെയ്യുന്നു ! ' അംജദ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്നും അംജദ് ട്വീറ്റ് ചെയ്തു.നവംബര്‍ 21 മുതല്‍ 22 വരെ സൗദിയില്‍ നടക്കാന്‍ പോകുന്ന ജി - 20 ഉച്ചകോടിക്ക് മുന്നോടിയായി 20 റിയാലിന്റെ നോട്ട് സൗദി പുറത്തിറക്കിയിരുന്നു. ഈ നോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ലോക ഭൂപടത്തില്‍ പാക് അധിനിവേശ കാശ്മീര്‍, ഗില്‍ഗിറ്റ് - ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ പാക്കിസ്ഥാന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാന് സൗദിയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടിയാണിതെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണിതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.അതേ സമയം, ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മു കാശ്മീര്‍, ലഡാക്, ഗുജറാത്തിലെ ജുനഗഢ് എന്നിവ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു ഭൂപടം പുറത്തിറക്കിയത്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിന്റെ ഒന്നാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category