1 GBP = 98.50INR                       

BREAKING NEWS

അധ്യാത്മികതയിലൂന്നിയ ദ്രാവിഡ രാഷ്ട്രീയം എന്ന ആശയം കൈവിടുന്നു; രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍; പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണ്ടെന്ന് വെക്കാനുള്ള കാരണങ്ങള്‍ ഇവയാണ്

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. പ്രായാധിക്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് താരം രാഷ്ട്രീയത്തിലേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കിയെന്നാണ് വിവരം. അതേസമയം, ഇത് സംബന്ധിച്ച് ഇതുവരെ രജനീകാന്തിന്റെ ഔദ്യോ?ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു. ദീപാവലിക്ക് മുന്‍പോ ശേഷമോ അറിയിപ്പ് പ്രതീക്ഷിക്കാമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം താരം അറിയിക്കുമെന്നാണ് ആരാധകരും ചൂണ്ടിക്കാട്ടുന്നത്.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2021 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വരുമെന്ന് അണികള്‍ ഉറച്ചു വിശ്വസിക്കുന്നു. അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നടന്‍ രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് മുന്‍പ് പറഞ്ഞിരുന്നു. ഇക്കാര്യം രജനീകാന്ത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

2017 ഡിസംബര്‍ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14ന് പാര്‍ട്ടി പ്രഖ്യാപനവും സെപ്റ്റംബറില്‍ ആദ്യ പൊതുയോഗവും നടത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ഉള്‍പ്പെടയുള്ള പ്രമുഖ പാര്‍ട്ടികള്‍ അദ്ദേഹത്തെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമലും രജിനയും പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന് തുടര്‍ച്ചയുണ്ടായില്ല.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങാന്‍ രജനി തയ്യാറായില്ല. 20201ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നായിരുന്നു നടന്റെ പ്രസ്താവന. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category