1 GBP = 98.50INR                       

BREAKING NEWS

നാട്ടില്‍ നിന്നും മക്കളെ കാണാനെത്തിയ പിതാവിന് ആകസ്മിക മരണം; നാട്ടിലേക്കുള്ള യാത്ര പലവട്ടം കോവിഡ് നിയന്ത്രണത്തില്‍ തടസമായി; ഉഴവൂര്‍ സ്വദേശിയുടെ മരണത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍

Britishmalayali
kz´wteJI³

ണ്ടന്‍ ചെംസ്‌ഫോര്‍ഡില്‍ മകനൊപ്പം താമസിച്ചു വരികയായിരുന്ന ഉഴവൂര്‍ കൊരട്ടികുന്നേല്‍ ലക്ഷ്മണന്‍ നായര്‍ നിര്യാതനായി. 75 വയസായിരുന്നു പ്രായം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇതിനിടയില്‍ ആറു മാസം മുമ്പാണ് ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേക്ക് എത്തിയത്.

കുടുംബസമേതം ശനിയാഴ്ച നാട്ടിലേക്ക് പോകാന്‍ ഇരിക്കെയാണ് ആകസ്മികമായുള്ള നിര്യാണം. യുകെയില്‍ വന്നിട്ട് ആറു മാസമേ ആയുള്ളൂവെങ്കിലും യുകെയിലുള്ള ഉഴവൂരുകാരടക്കം നിരവധി പേര്‍ക്ക് ഇദ്ദേഹത്തെ അറിയാമായിരുന്നു. തുടര്‍ നടപടികള്‍ കൊറോണര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ചു തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു.

സംസ്‌കാരം മിക്കവാറും യുകെയില്‍ തന്നെ നടത്താന്‍ ഉള്ള തീരുമാനമാണ് കുടുംബത്തിന്റെ ആലോചനയില്‍ ഉള്ളത്. സംസ്‌ക്കാരം പിന്നീട്. ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമാണ് അനൂപും കുടുംബവും. ഏറെ വര്‍ഷങ്ങളായി ഈ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.

മക്കള്‍: അനൂപ് (സോഷ്യല്‍ വര്‍ക്കര്‍, യുകെ), അഞ്ചു
മരുമക്കള്‍ - ചിത്ര (പോങ്ങവന, ആര്‍പ്പൂക്കര), അനൂപ് കുമാര്‍ (പ്രണവം, തിരുവഞ്ചൂര്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category