1 GBP = 98.10INR                       

BREAKING NEWS

ഇറ്റലിയിലെ ദ്വീപുവഴി പാരീസില്‍ നുഴഞ്ഞു കയറി; കൃത്യം ഒരു മാസം കൊണ്ട് ഭീകരാക്രമണ പദ്ധതി ഒരുക്കി; നോട്ടര്‍ഡാം കത്ത്രീഡലില്‍ കയറി തലയറുത്തതും കുത്തിമലര്‍ത്തിയതും ഒരു കയ്യില്‍ ഖുറാന്‍ പിടിച്ച്, അള്ളാഹു അക്ബര്‍ വിളിച്ച്; ഫ്രഞ്ച് പോലീസ് വെടിവച്ചു വീഴ്ത്തിയ ടുണീഷ്യക്കാരനായ 21 വയസുള്ള ഭീകരന്‍ ഇവന്‍

Britishmalayali
kz´wteJI³

സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്തുകൊന്ന ക്രൂരതയ്ക്ക് ശേഷം വീണ്ടും മറ്റൊരു ക്രൂരകൃത്യത്തിനു കൂടി ഇരയായിരിക്കുകയാണ് ഫ്രാന്‍സ്. തീവ്ര മതചിന്തകള്‍ക്ക് തലച്ചോറു പണയം വച്ച പാഴ്ജന്മങ്ങളിലൊന്ന് ഇല്ലാതെയാക്കിയത് മൂന്നു മനുഷ്യരേയാണ്. കത്തോലിക്ക പള്ളിയില്‍ നടന്ന അക്രമത്തില്‍, ബ്രാഹിം അസ്സോയി എന്ന 21 കാരനായ ടുണീഷ്യന്‍ വംശജന്‍ അറസ്റ്റിലായിട്ടുമുണ്ട്.

കേവലം ഒരു മാസം മുന്‍പ് മാത്രമാണ് ഈ കൊലപാതകി ഫ്രാന്‍സിലെത്തിയത് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ വഴിയാണ് ഇയാള്‍ യൂറോപ്പില്‍ പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 20ന് ഇറ്റലിയില്‍ എത്തിയ ഇയാള്‍ ഒക്ടോബര്‍ ഒന്‍പതിനാണ് ഫ്രാന്‍സില്‍ എത്തുന്നത്. ഇറ്റാലിയന്‍ റെഡ്ക്രോസില്‍ നിന്നുള്ള ഒരു യാത്രാരേഖയില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചിട്ടുള്ളത്.

കൊലപാതക പരമ്പരക്ക് ശേഷം ആയുധവുമായി നിന്ന ഇയാള്‍ക്ക് നേരെ 14 റൗണ്ടാണ് പോലീസ് നിറയൊഴിച്ചത്. രക്തമൊലിപ്പിച്ച് തെരുവില്‍ വീണുകിടക്കുന്ന ഇയാള്‍ക്ക് പാരാമെഡിക്സ് ചികിത്സ നല്‍കുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന ബസിലിക്കക്ക് പുറത്തുവച്ചാണ് ഇയാളെ വെടിവെച്ചിട്ടത്. ഉപയോഗിക്കാത്ത രണ്ട് കത്തികള്‍, ഒരു ഖുറാന്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ പിന്നെ ഒരു ബാഗ് എന്നിവ ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ചാര്‍ലീ ഹെബ്ഡോക്കെതിരെ ജിഹാദിന്ആഹ്വാനം ചെയ്തുകൊണ്ട് അല്‍ക്വയ്ദ പത്രക്കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് ഈ അക്രമപരമ്പര അരങ്ങേറിയത് എന്നത് ശ്രദ്ധേയമാണ്. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് നഗരത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു. നഗരത്തില്‍ പട്രോള്‍ നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 3000 എന്നതില്‍ നിന്നും 7000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിലും മറ്റും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

കാര്‍ട്ടൂണിനെ പിന്തുണച്ചുകൊണ്ടെത്തിയ മാക്രോണിന്റെ നടപടിക്കെതിരെ ഇസ്ലാമിക രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, സുന്നി വിഭാഗം മുസ്ലീംങ്ങള്‍ നബിദിനം ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഈ ആക്രമണം നടന്നത്. ടുണീഷ്യയില്‍നിന്നും മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ തികച്ചും നിയമവിരുദ്ധമായി അയാള്‍ ആദ്യം ഇറ്റലിയില്‍ നുഴഞ്ഞുകയറുകയായിരുന്നു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍ സെപ്റ്റംബര്‍ 20 ന് എത്തിയ ഇയാളെപിന്നീട് ഇറ്റലിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചു.

ഒക്ടോബര്‍ ഒന്‍പതിനായിരുന്നു ഇയാളെ ക്യാമ്പില്‍ എത്തിച്ചത്. ഇറ്റലി വിട്ടുപോകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഇയാളെ വിട്ടയച്ചത്. അവിടെ നിന്നാണ് ഇയാള്‍ ഫ്രാന്‍സിലേക്ക് നുഴഞ്ഞുകയറിയത്. ഇയാളെ നാടുകടത്തുവാനായി തടവില്‍ സൂക്ഷിക്കേണ്ടതിനു പകരം വിട്ടയച്ചതെന്തിന് എന്ന കാര്യത്തില്‍ ഇപ്പോള്‍ ഇറ്റലി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അള്ളാഹു അക്ബര്‍ എന്നാക്രോശിച്ചുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് നൈസ് നഗരത്തിലെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പറഞ്ഞു. സഹിക്കാവുന്നതിലപ്പുറം സഹിച്ചു കഴിഞ്ഞു എന്നും ഇനി രാജ്യത്തുനിന്നും ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് അദ്ദേഹം പ്രസിഡണ്ട് മാക്രോണിനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, ഇറ്റലിയുമായുള്ള അതിര്‍ത്തിയിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം കര്‍ശനമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍, പാരിസിന് വടക്കുമാറിയുള്ള സാര്‍ട്രോവില്ലില്‍ രാത്രി ഒരു മണിക്ക് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നൈസിലേതുപോലുള്ള സംഭവത്തിനായി ഇയാള്‍ പോവുകയാണെന്ന് ഇയാളുടെ പിതാവ് തന്നെ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റുണ്ടായത്.

അവിടത്തെ ഒരു പള്ളിക്ക് സമീപം വച്ച് അയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ നിന്നും ഒരു കത്തി ലഭിച്ചു. ലയോണില്‍, ആയുധവുമായി ട്രാമില്‍ കയറിയ 20കാരനായ ഒരു അഫ്ഗാന്‍ പൗരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ ഫ്രഞ്ച് രഹസ്യാന്വേഷണ വകുപ്പിന്റെ നോട്ടപ്പുള്ളിയാണ് ഇയാള്‍ എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആവിഗോണില്‍ തോക്കുയര്‍ത്തി പിടിച്ച് അള്ളാഹു അക്ബര്‍ എന്ന് അലറിവിളിച്ചിരുന്ന ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ആയുധം താഴെയിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് വെടിവച്ചത്.

അതേസമയം സൗദി അറേബ്യയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഒരു ഗാര്‍ഡിനെ ഒരാള്‍ കുത്തി പരിക്കേല്‍പിച്ചു. മുറിവ് ഗുരുതരമല്ല. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനായ ഒരു 40 കാരന്‍ പിടിയിലായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, ഫ്രാന്‍സില്‍ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ടുണീഷ്യയും രംഗത്തെത്തി. പ്രതി ടുണീഷ്യക്കാരനാണെന്ന റിപ്പോര്‍ട്ട് വന്ന ഉടനെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. എല്ലാത്തരം തീവ്രവാദങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്നും മതത്തിന്റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്നും ടുണീഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ലോകം ഒന്നാകെ ഈ ക്രൂര കൃത്യത്തെ വിമര്‍ശിക്കുമ്പോഴും കൂടുതല്‍ ശക്തമായ പ്രതികരണം എത്തിയത് ഹംഗറിയില്‍ നിന്നാണ്. യൂറോപ്പ്യന്‍ മൂല്യങ്ങളേയും സംസ്‌കാര പൈതൃകത്തേയും, ജീവിത രീതികളേയും അപകടപ്പെടുത്തുന്ന തരത്തിലുള്ള തീവ്രവാദത്തെ വച്ചു പൊറുപ്പിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. വരും നാളുകളില്‍, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും അഭയം തേടി എത്തുന്ന അഭയാര്‍ത്ഥികളോടുള്ള യൂറോപ്പിന്റെ മനോഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് ഈ വാക്കുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category