1 GBP = 98.20INR                       

BREAKING NEWS

ഇസ്ലാമിക ഫാസിസ്റ്റുകളെ തുടച്ചു നീക്കാന്‍ ദൃഢ പ്രതിജ്ഞയെടുത്ത് ഫ്രാന്‍സ് പ്രസിഡണ്ട്; പിന്തുണയുമായി ഫ്രഞ്ച് ജനതയും നേതാക്കളും; വംശീയ കലിപൂണ്ട വെളുത്തവര്‍ കലാപത്തിനിറങ്ങുമോ എന്ന ആശങ്കയും ശക്തം; കെയിന്‍സ് ഫെസ്റ്റിവലില്‍ കറുത്ത കാര്‍പറ്റ് വിരിച്ച് ആദരവ്

Britishmalayali
kz´wteJI³

പ്ലേഗിനേക്കാള്‍ ഭീകരവും വെറുക്കപ്പെടേണ്ടതുമായ തീവ്രവാദത്തിനെതിരെ ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും പ്രസിഡണ്ട് മാക്രോണിനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നു. അദ്ധ്യാപകന്റെ തലയറത്തു കൊന്നതിനു ശേഷം കഴിഞ്ഞ ദിവസം നൈസിലെ പള്ളിയില്‍ നടന്ന മൂന്ന് കൊലപാതകങ്ങളുമാണ് ഫ്രഞ്ച് ജനതയെ ഇസ്ലാമിക തീവ്രവാദത്തിനെതിരായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 2015-ല്‍ നടന്ന ചാര്‍ലീ ഹെബ്ഡോയിലെ കൂട്ടക്കുരുതിക്ക് ശേഷം അനേകം തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഫ്രാന്‍സ് വിധേയമായിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നൈസില്‍ നടന്ന കൊലപാതക പരമ്പര.

സഹിച്ചതെല്ലാം മതി, ഇനി സമാധാനത്തിന്റെ മുദ്രാവാക്യം മാറ്റിവച്ച് ഇസ്ലാമിക ഫാസിസത്തെ രാജ്യത്തുനിന്നും തുടച്ചുനീക്കേണ്ട സമയമായിരിക്കുന്നു എന്നാണ് നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പറഞ്ഞത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുവാനും വിവിധ രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തു. അതേസമയം, നൈസിലെ സംഭവങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലെ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്ടെക്സ് പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ആയുധധാരിയായ മറ്റൊരു തീവ്രവാദിയെ പാരിസിനടുത്തുവച്ച്‌ പോലീസ് വെടിവച്ചു കൊന്നു.

അതേസമയം, ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്കെതിരായ നടപടി ചിട്ടപ്രകാരം ഉള്ളതും, തടസ്സമില്ലാത്തതും, കര്‍ക്കശവും, ദാക്ഷ്യണ്യമില്ലാത്തതുമായിരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെയ്ന്‍സ് മേയര്‍ഡേവിഡ് ലിസ്നാര്‍ഡും രംഗത്തെത്തി. ഫ്രാന്‍സിന്റെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുവാന്‍ ഫ്രഞ്ച് ജനത ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരും ഇതിനോട് യോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നൈസില്‍ നടന്ന ഹീനമായ പ്രവര്‍ത്തി, ഫ്രാന്‍സില്‍ വംശീയാധിഷ്ഠിതമായ ഒരു ഭ്യന്തര കലാപത്തിന് വഴിതെളിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. എല്ലാവരേയും മനസ്സിലാക്കുക, എല്ലാവരോടും പൊറുക്കുക എന്ന ഫ്രഞ്ച് ചിന്ത ദുര്‍ബലപ്പെടാന്‍ ഈ ആക്രമണം ഇടയാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 18 ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ഉയര്‍ന്നു വന്ന മതേതര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാന്‍ വിവിധ രഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തു.

അതേസമയം, ഫ്രാന്‍സിലെ മുസ്ലീം സമൂഹം കൂടുതല്‍ ഒറ്റപ്പെടുകയാണ്. യൂറോപ്പില്‍ ഏറ്റവുമധികം ഇസ്ലാം മത വിശ്വാസികള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. കെയ്ന്‍സ് ഫിലിം ഫെസ്റ്റിവല്‍ വേദിയ്ക്ക് മുന്നില്‍ കറുത്ത പരവതാനി വിരിച്ചാണ് ഇന്നലെ നൈസില്‍ മരണമടഞ്ഞവരോടുള്ള ആദരവ് പ്രകടമാക്കിയത്. ഇന്നലെ രണ്ട് അക്രമ സംഭവങ്ങളാണ് ഫ്രാന്‍സില്‍ നടന്നത്. നോട്ടര്‍ഡേയ്മിലെ നൈസില്‍ ബസിലിക്ക പള്ളിയില്‍ ഒരു അക്രമി മൂന്ന് വേരെ ക്രൂരമായി കൊല ചെയ്തപ്പോള്‍ ആവിഗണില്‍ ഒരു തീവ്രവാദി പോലീസിന്റെ തോക്കിന് ഇരയായി. നൈസില്‍ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് നേരം നിശബ്ദ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category