1 GBP = 98.10INR                       

BREAKING NEWS

കോവിഡ് നിയന്ത്രണം നാട്ടിലേക്കുള്ള യാത്രയ്ക്ക് പലവട്ടം തടസമായി; മടക്ക യാത്ര നിശ്ചയിച്ചിരുന്നത് നാളെ; കാത്തിരുന്ന വീട്ടുകാര്‍ക്ക് ലഭിച്ചത് ലക്ഷ്മണന്‍ നായരുടെ മരണവാര്‍ത്ത

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് സൃഷ്ടിച്ച ദുരിതത്തില്‍ മറ്റൊരു യുകെ മലയാളി കുടുംബം കൂടി ബലിയാടായി മാറിയിരിക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പലവട്ടം യാത്ര മാറ്റിവയ്ക്കേണ്ടി വന്ന ഗൃഹനാഥന് ഒടുവില്‍ നിശ്ചയിച്ച യാത്രക്ക് മണിക്കൂറുകള്‍ക്കു മുന്‍പ് മരണത്തിനൊപ്പം യാത്രയാകേണ്ടി വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് എസക്‌സില്‍ ആകസ്മികമായി ഉഴവൂര്‍ സ്വദേശിയായ ലക്ഷ്മണന്‍ നായര്‍ മരണത്തിനു കീഴടങ്ങിയത്. പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു പ്രത്യേക അസുഖങ്ങള്‍ കാര്യമായി പിതാവിന് ഇല്ലായിരുന്നെന്നു മകന്‍ അനൂപ് നായര്‍ വ്യക്തമാക്കി.

പിതാവും അമ്മയും യുകെ സന്ദര്‍ശനം അവസാനിപ്പിച്ചു നാളെ നാട്ടിലേക്കു തിരികെ യാത്ര ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായപ്പോഴാണ് ദുര്‍വിധി മരണത്തിന്റെ രൂപത്തില്‍ തങ്ങളെ തേടി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരേതന് 75 വയസ് ആയിരുന്നു പ്രായം. റവന്യു ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരനായിരുന്നു ലക്ഷ്മണന്‍ നായര്‍. ഉഴവൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ മരണം യുകെയിലെ ഒട്ടേറെ ഉഴവൂര്‍ക്കാരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. മിക്കവര്‍ക്കും നേരിട്ട് പരിചയം ഉള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. ഉഴവൂരിലെ കൊരട്ടിക്കുന്നേല്‍ കുടുംബാംഗമാണ് പരേതന്‍. 

ബുധനാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് കുടുംബം ഉടന്‍ വൈദ്യ സഹായം തേടുക ആയിരുന്നു. കോവിഡ് നിയന്ത്രണം ശക്തമായ ചെംസ്‌ഫോര്‍ഡില്‍ ശാരീരിക പ്രയാസം ഉള്ളവര്‍ക്ക് നേരിട്ട് ആശുപത്രിയില്‍ എത്തുവാനും പ്രയാസമുണ്ട്. വൈദ്യസഹായം നല്‍കാന്‍ എത്തിയ പാരാമെഡിക്‌സ് വിഭാഗം ഒരു മണിക്കൂറിലേറെ കഠിന പ്രയത്‌നം നടത്തിയെങ്കിലും ജീവന്‍ തിരിച്ചെടുക്കാനായില്ല. ഒടുവില്‍ മരണം സംഭവിച്ചതായി കുടുംബത്തെ അറിയിക്കുക ആയിരുന്നു. ഇവര്‍ തന്നെയാണ് ആകസ്മിക മരണം എന്ന നിലയില്‍ പോലീസിനെ അറിയിച്ചിരിക്കുന്നതും. തുടര്‍ നടപടികള്‍ കൊറോണര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ചു തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു. 

അനൂപിനെ കൂടാതെ അഞ്ജു എന്ന ഒരു മകള്‍ കൂടിയുണ്ട് പരേതന്. ഗള്‍ഫ് മലയാളി ആയിരുന്ന സഹോദരിയും കുടുംബവും ഇപ്പോള്‍ നാട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. തിരുവഞ്ചൂര്‍ സ്വദേശിയായ അനൂപ് കുമാറാണ് മരുമകന്‍. സംസ്‌കാരം മിക്കവാറും യുകെയില്‍ തന്നെ നടത്താന്‍ ഉള്ള തീരുമാനമാണ് കുടുംബത്തിന്റെ ആലോചനയില്‍ ഉള്ളത്. ചെംസ്‌ഫോര്ഡ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമാണ് അനൂപും കുടുംബവും. ഏറെ വര്‍ഷങ്ങളായി ഈ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നതും. സോഷ്യല്‍ വര്‍ക്കര്‍ ആയി സേവനം ചെയ്യുന്ന അനൂപും നഴ്‌സ് ആയ ഭാര്യ ചിത്രയും പ്രദേശത്തെ മലയാളികളുടെ ആവശ്യങ്ങളില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ്. 

പരേതന്റെ നിര്യാണത്തില്‍ വ്യസനിക്കുന്ന കുടുംബത്തോടൊപ്പം ബ്രിട്ടീഷ് മലയാളി ന്യൂസ് ടീമും അഗാധമായ വേദന പങ്കിടുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category