1 GBP = 98.10INR                       

BREAKING NEWS

കോവിഡിലും ഒന്നാം ലോക മഹായുദ്ധത്തിലും മരിച്ച നഴ്‌സുമാരുടെ എണ്ണം തുല്യമായെന്നു ആഗോള നഴ്‌സിങ് സംഘടന; അനേകം പേര്‍ ഇനിയും മരിക്കുമെന്ന് മുന്നറിയിപ്പ്; രണ്ടാം കോവിഡ് വ്യാപനത്തോടെ മലയാളി നഴ്‌സുമാരുടെ ആരോഗ്യത്തില്‍ ആശങ്ക ശക്തം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളില്‍ നല്ല പങ്കു മലയാളി നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും മധ്യ വയസു പിന്നിടുന്ന സമയമാണ്. രണ്ടു പതിറ്റാണ്ടു മുന്‍പ് യുകെയില്‍ എത്തിയ മിക്കവാറും നഴ്‌സുമാരും ഡോക്ടര്‍മാരും ഇപ്പോള്‍ മധ്യവയസ്‌കര്‍ ആയിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജീവിത സമ്മര്‍ദ്ദവും കനത്ത ജോലി ഭാരവും കൂടിയായതോടെ നല്ല പങ്കിനും ജീവിത ശൈലി രോഗമായ പ്രമേഹവും ആര്‍ത്രൈറ്റീസും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളും സംഭവിച്ച സമയത്താണ് ഭീതി വിതറി കോവിഡിന്റെ കടന്നു വരവ്.

ആദ്യ വ്യാപനത്തെ നേരിട്ട യുകെ മലയാളികളില്‍ പത്തില്‍ താഴെ പേരാണ് ആരോഗ്യ രംഗത്ത് നിന്നും ജീവന്‍ ബലി നല്‍കിയത്. ഈ ഞെട്ടല്‍ മാറും മുന്‍പ് സംഭവിച്ചിരിക്കുന്ന രണ്ടാം കോവിഡ് വ്യാപനത്തിലും യുകെയില്‍ നൂറുകണക്കിന് രോഗികളുടെ ജീവനാണ് ഇപ്പോള്‍ ദിനം പ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ ഇനിയും ബലി നല്‍കേണ്ടി വരും എന്ന മുന്നറിയിപ്പാണ് ആഗോള നഴ്സിങ് സംഘടനയായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് നല്‍കുന്ന മുന്നറിയിപ്പ്. ഇതുവരെ ലഭ്യമായ കണക്കെടുപ്പില്‍ ലോകമൊട്ടാകെയായി കോവിഡിന് കീഴടങ്ങിയ നഴ്സുമാരുടെ എണ്ണം 1500 ലേറെയാണെന്നു സംഘടനാ വ്യക്തമാക്കുന്നു.

ഇത് ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ നല്‍കിയ നഴ്സുമാരുടെ എണ്ണത്തിന് തുല്യമാണ്. ഈ നിലയ്ക്ക് കോവിഡ് നിയന്ത്രണമില്ലാതെ പല രാജ്യങ്ങളിലും ജീവന്‍ എടുത്തു തുടങ്ങിയാല്‍ നഴ്‌സുമാരടക്കം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമാക്കേണ്ടി വരും എന്നാണ് സംഘടനാ നല്‍കുന്ന മുന്നറിയിപ്പ്. 

ലോകമൊട്ടാകെ കോവിഡ് ജീവനെടുത്ത രാജ്യങ്ങളില്‍ നാലില്‍ ഒന്നിലെ കണക്കു വച്ചാണ് ഐ.എന്‍.സി വെളിപ്പെടുത്തല്‍ നടത്തുന്നത്. മുഴുവന്‍ രാജ്യങ്ങളിലെയും കണക്കു പുറത്തു വരുമ്പോള്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും എന്ന ഭയവും കനക്കുകയാണ്. ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വാര്‍ഷിക അവലോകന സമ്മേളനത്തിലാണ് ഐ.സി.എന്‍ കണക്കുകളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള 190 രാജ്യങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ ഒടുവില്‍ ലഭ്യമാകുമ്പോള്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം മറ്റേതു മഹാമാരിയെക്കാളും കോവിഡില്‍ ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യതയും ഏറെയാണ് എന്നും സംഘടന താക്കീത് നല്‍കുന്നുണ്ട്. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ പോയതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മരണ സംഖ്യാ ഉയര്‍ത്താന്‍ കാരണമായി മാറിയതെന്നും ഐ.സി.എന്‍ കുറ്റപ്പെടുത്തുന്നു. 

നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മൊത്തത്തില്‍ ഉള്ള എണ്ണം പറയുമ്പോള്‍ ലോകമൊട്ടാകെയായി 30000 പേരെങ്കിലും കോവിഡ് ചികിത്സ നല്‍കുന്നതിനിടെ മരണപ്പെട്ടിട്ടുണ്ടാകാം എന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹൊവാഡ് കട്ടാന്‍ പറയുന്നു. ലോകമൊട്ടാകെ 40 മില്യണ്‍ കോവിഡ് രോഗികള്‍ ഉണ്ടായതില്‍ 5.6 മില്യണ്‍ പേരും ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോഴും പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരുടെ മരണം മറച്ചു വയ്ക്കുന്നതിനാല്‍ കൃത്യമായ എണ്ണം ലഭിക്കുക പോലും സാധ്യമല്ലെന്നാണ് ഐ.സി.എന്‍ കണ്ടെത്തല്‍. ഇതിനായി വിവിധ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് സംഘടന. 

ആരോഗ്യ രംഗത്ത് കണക്കുകളുടെയും പഠനങ്ങളുടെയും ആവശ്യകത ഉയര്‍ത്തിയ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ആത്മാവ് ഇപ്പോള്‍ വേദനയിലും രോഷത്തിലും ആയിരിക്കുമെന്നും അദ്ദേഹം സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എന്റെ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലേ എന്നായിരിക്കും ആ ആത്മാവ് ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുക എന്നും വികാര ഭരിതനായി ഹൊവാര്‍ഡ് ഓര്‍മ്മിപ്പിക്കുന്നു. കണക്കുകള്‍ മറച്ചു വയ്ക്കുന്നത് വഴി അനേകം നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം അടക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. അവരെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുക എന്നതാകും ഇപ്പോള്‍ നൈറ്റിംഗേലിനു നമ്മളെ ഓര്‍മ്മിക്കാനുള്ളതും എന്നും അദ്ദേഹം വ്യക്തമാക്കി. 

നഴ്സിങ് രംഗത്ത് സേവനം ചെയ്തത് മൂലം കോവിഡ് ബാധിതരായി ജീവന്‍ നഷ്ടമായ നഴ്സുമാരുടെ അനാഥരായി മാറിയ മക്കളുടെ കഥകള്‍ ഒക്കെ വിവരിച്ചാണ് ഹൊവാര്‍ഡ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ഇന്റര്‍നാഷണല്‍ ഇയര്‍ ഫോര്‍ നഴ്സസ് ആഘോഷവുമായി ബന്ധപ്പെട്ടു ലണ്ടനില്‍ വളരെ വിപുലമായി നടത്താനിരുന്ന സമ്മേളനമാണ് ഇപ്പോള്‍ ഓണ്‍ ലൈന്‍ നടത്തേണ്ടി വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category