1 GBP = 98.10INR                       

BREAKING NEWS

ജൂതവിരുദ്ധ നിലപാട് ലേബര്‍ പാര്‍ട്ടിയെ വിഴുങ്ങി; പ്രധാന ഉത്തരവാദി പാര്‍ട്ടി നേതാവായിരുന്ന കോര്‍ബിന്‍; റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മുന്‍ നേതാവിനെ സസ്പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി

Britishmalayali
kz´wteJI³

ഹൂദര്‍ക്കെതിരെയുള്ള വംശീയാധിഷ്ഠിധ നിലപാട് സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ ഉള്‍പ്പോര് തുടങ്ങി. മുന്‍ ലേബര്‍ നേതാവ് ജെറെമി കോര്‍ബിന്റെ കാലത്ത് ഇത്തരത്തില്‍ വംശീയ നിലപാട് കൈക്കൊണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദെഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മിതവാദിയായ സര്‍ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലാണ് ജെറെമിക്കെതിരെയുള്ള പടനീക്കം. തീവ്ര ഇടതുപക്ഷ നേതാക്കളായ ബാരണ്‍ ലെന്‍ മെക്ക്‌ലസ്‌കി, മുന്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മെക് ഡോണെല്‍ ഡയാന അബോട്ട് എന്നിവര്‍ ജെറെമി കോര്‍ബിന് പിന്തുണ പ്രഖ്യാപിച്ച് കൂടെയുണ്ട്.

മെയില്‍ ഓണ്‍ലൈന്‍ എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍, വിപരീതാര്‍ത്ഥത്തില്‍ പദങ്ങളുപയോഗിക്കുന്ന ഇംഗ്ലീഷ ഭാഷാശൈലി ബ്രിട്ടീഷ് യഹൂദന്മാര്‍ക്ക് മനസ്സിലാകുകയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നേരത്തേ കോര്‍ബിനെ പാര്‍ട്ടി വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ കര്‍ശനമായി പാലിച്ചുവരുന്ന സമത്വം എന്ന ആശയത്തിന് വിരുദ്ധമാണ് കോര്‍ബിന്റെ നിലപാട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

കോര്‍ബിന്റെ യഹൂദ വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ശത്രുക്കള്‍ മുതലെടുത്തു എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ കോര്‍ബിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്റ്റാര്‍മറുടെ ഈ അഭിപ്രായമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡേവിഡ് ഇവാന്‍സിനെ കോര്‍ബിന്റെ സസ്പെന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ബുധനാഴ്ച്ച രാത്രി സ്റ്റാര്‍മര്‍, കോര്‍ബിനെ വിളിച്ച് നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, വീണ്ടും യഹൂദവിരുദ്ധമെന്നു തോന്നുന്ന പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോര്‍ബിനെ സസ്പെന്‍ഡ് ചെയ്യുവാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. അഭിമുഖത്തില്‍ വിവാദ പ്രസ്താവന വന്ന ഉടനെ പാര്‍ട്ടിയുടെ ഉപനേതാവ് ഏയ്ഞ്ചല റേയ്നര്‍, കോര്‍ബിനേയും സംഘത്തെയും വിളിച്ച് ഉടനെ പ്രസ്താവനയില്‍ ഖേദം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ കുറിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, കോര്‍ബിന്‍ അതിന് തയ്യാറായില്ല. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.

സസ്പെന്‍ഷന്‍ നടപടിയെ പാര്‍ട്ടിയിലെ മിതവാദികള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഈ നടപടി ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു അഭ്യന്തരകലഹത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഇത് കടുത്ത അനീതിയാണ് എന്നാണ് കോര്‍ബിന്‍ പക്ഷം വാദിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ പോരാടാന്‍ തന്നെയാണ് കോര്‍ബിന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ള എം പിമാര്‍ രാജിവയ്ക്കാനും സാധ്യതയുണ്ട്.

യഹൂദവിരുദ്ധതയ്ക്ക് എതിരായി നില്‍ക്കുന്നവര്‍, കോര്‍ബിനും കൂട്ടര്‍ക്കും എതിരെയുള്ള തങ്ങളുടെ ആരോപണങ്ങളില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഡയാന അബോട്ട്, റിച്ചാര്‍ഡ് ബര്‍ഗണ്‍, റെബെക്ക ലോംഗ് ബെയ്ലി, ഏയ്ഞ്ചെല റെയ്നര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവ് ഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 58 ശതമാനം പേര്‍ കോര്‍ബിനെതിരെയുള്ള സസ്പെന്‍ഷനെ അനുകൂലിക്കുകയായിരുന്നു. 13 ശതമാനം പേര്‍ മാത്രമാണ് ഇത് തെറ്റായ നടപടിയായിപ്പോയി എന്ന് പറഞ്ഞിരിക്കുന്നത്.

അതേസമയം ലേബര്‍ പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും കോര്‍ബിന്റെ സസ്പെന്‍ഷന്‍ തെറ്റായ നടപടിയായി എന്ന അഭിപ്രായമുള്ളവരാണ്. മുന്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മെക് ഡോനല്‍, മുന്‍ ഷാഡോ ഹോം സെക്രട്ടറി ഡയാന അബോട്ട് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, പ്രതിഷേധിക്കുന്നവര്‍ ഒരുകാരണവശാലും പാര്‍ട്ടി വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഡര്‍ ഓഫ് യുണൈറ്റ് ലെന്‍ മെക്ക്‌ലസ്‌കി രംഗത്തെത്തി.

ഏതായാലും ഇതോടെ പാര്‍ട്ടിക്കുള്ളിലെ മിതവാദികളും തീവ്ര ഇടതുപക്ഷക്കാരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതുവരെ, പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിയിരുന്ന ഗ്രൂപ്പ് പോര് ഇപ്പോള്‍ മറനീക്കി പുറത്തുവന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അത് ഇനിയും മൂര്‍ഛിക്കും എന്നുതന്നെയാണ് സൂചന. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കാന്‍ തയ്യാറായ തന്റെ അനുയായികളോട് പാര്‍ട്ടിയില്‍ തുടര്‍ന്ന് ഇടതുപക്ഷ ആശയങ്ങള്‍ക്കായി പൊരുതാനാണ് കോര്‍ബിന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ഒരുവിധത്തിലുള്ള വംശീയ വിവേചനവും പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കാന്‍ പറ്റില്ല എന്നതാണ് സര്‍ കീര്‍ സ്റ്റാര്‍മറുടെ നിലപാട്. യഹൂദവിരുദ്ധതയ്ക്കെതിരെ തീരെ സഹിഷ്ണുത ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category