1 GBP = 98.80INR                       

BREAKING NEWS

കൊല്‍ക്കത്തയുടെ പ്ലേഓഫ് മോഹങ്ങളെ അവസാന രണ്ടു പന്തുകളിലെ സിക്സറുകളില്‍ തച്ചുടച്ച് ചെന്നൈ; രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടത്തില്‍ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം; നിതീഷ് റാണയുടെ അര്‍ദ്ധസെഞ്ചുറിയുടെ ബലത്തില്‍ വിജയം മോഹിച്ച നൈറ്റ് റൈഡേഴ്സിന് നിരാശ മാത്രം

Britishmalayali
kz´wteJI³

ദുബായ്: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത കാലിടറി വീണു. താരതമ്യേന മെച്ചപ്പെട്ട സ്‌കോര്‍ നേടിയിട്ടും, പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയം. 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ അവസാന ഓവറിലെ അവസാന രണ്ട്പന്തിലെ സിക്സറുകളുമായി ജയത്തിലേക്ക് കുതിച്ചു.

അവസാന രണ്ടു പന്തില്‍ സിക്സര്‍ നേടിയ രവീന്ദ്ര ജഡേജയാണ് വിജയശില്‍പി. ഇന്നിങ്സിന്റെ അവസാന 2 പന്തില്‍ 7 റണ്‍സാണ്് ചെന്നൈക്ക് വേണ്ടിയിരുന്നത്. തോല്‍വിയോടെ കോല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് മങ്ങലേറ്റു.

അവസാന രണ്ട് ഓവറില്‍ ജഡേജ നടത്തിയ തീപ്പൊരി പോരാട്ടമാണ് ചെന്നെയെ വിജയിപ്പിച്ചത്. അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്കു 30 റണ്‍സാണ് വേണ്ടിയിരുന്നത്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19 ഓവറില്‍ 20 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്.അവസാന ഓവറില്‍ രണ്ട് സിക്സറുകള്‍ ഉള്‍പ്പെടെ പറത്തി വിജയലക്ഷ്യം മറികടന്നു. സാം കരന്‍ ആയിരുന്നു ഒരറ്റത്ത് ജഡേജയ്ക്കു കൂട്ട്. ജഡേജ പുറത്താകാതെ 11 പന്തില്‍ 31 റണ്‍സെടുത്തു. 13 റണ്‍സുമായി സാം കരനും പുറത്തായില്ല.

അര്‍ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്ക്വാദും (72) അമ്പാട്ടി റായ്ഡുവുമാണ് ചെന്നൈ ജയത്തിന്റെ അടിത്തറയിട്ടത്. നേരത്തെ നിതീഷ് റാണയുടെ (87) ഒറ്റയാള്‍ പോരാട്ടമാണ് കോല്‍ക്കത്തയ്ക്കു മാന്യമായ സ്‌കോര്‍ നല്‍കിയത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. നിതീഷ് റാണ തന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി. 87 റണ്‍സാണ് നിതീഷ് വാരിക്കൂട്ടിയത്. തന്റെ അര്‍ദ്ധസെഞ്ചുറി 44 പന്തില്‍ സ്‌കോര്‍ ചെയ്ത നിതീഷ് പിന്നീട് ചെന്നൈയുടെ സ്പിന്നര്‍മാരെ അടിച്ചുതകര്‍ത്തു. 26 റണ്‍സുമായി ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്തു.

12 കളികളില്‍ നിന്ന് 12 പോയിന്റുളേള കൊല്‍ക്കത്തയ്ക്ക് അടുത്തരണ്ടുകളികളില്‍ ജയം അനിവാര്യമായിരുന്നു. ചെന്നൈ ഇതിനകം ഐപിഎല്ലില്‍ അപ്രസക്തരായി കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category