1 GBP = 98.20INR                       

BREAKING NEWS

നരേന്ദ്ര മോദി അടക്കം ഒട്ടേറെ നേതാക്കളുടെ വഴികാട്ടി; രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവും നിരവധി തവണ എംഎല്‍എയുമായ രാഷ്ട്രീയ പ്രവര്‍ത്തകന്‍: അന്തരിച്ച ഗുജറാത്ത് മുന്മുഖ്യമന്ത്രി കേശുഭായ് പട്ടേലിന് ആദരാഞ്ജലികളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഗുജറാത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒട്ടേറെ നേതാക്കളുടെ വഴികാട്ടിയുമായിരുന്നു. അടുത്തിടെ കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു. വാര്‍ദ്ധക്്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.


ഒരു വട്ടം എംപിയും 6 തവണ എംഎല്‍എയുമായിരുന്ന പട്ടേല്‍ 1995ലും 1998ലും മുഖ്യമന്ത്രിയായി. രണ്ട് തവണ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണം കാലാവധി പൂര്‍ത്തിയാക്കാനായില്ല. ആയിരങ്ങള്‍ മരിച്ച 1998ലെ ചുഴലിക്കാറ്റ്, 2001ലെ കച്ച് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഇക്കാലത്തായിരുന്നു. പട്ടേലിനു ശേഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.

2012ല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് 2014ല്‍ ബിജെപിയില്‍ തിരിച്ചെത്തി. സോമനാഥ ക്ഷേത്ര ഭരണ ട്രസ്റ്റ് അധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category