1 GBP = 98.10INR                       

BREAKING NEWS

ഹലോ നിര്‍മ്മലാജി... യെസ്, ഹലോ ഋഷിജി ആപ് ഠീക് ഹൈ? ഇന്ത്യന്‍, ബ്രിട്ടീഷ് ധനമന്ത്രിമാര്‍ ഹിന്ദിയില്‍ സുഖമന്വേഷി ച്ചു; ഇന്ത്യ യുകെ പത്താം ഇക്കണോമിക് ഡയലോഗിനെ അറിയാം

Britishmalayali
kz´wteJI³

സാമ്പത്തിക കാര്യങ്ങളിലും കൊറോണ വൈറസ് ഗവേഷണത്തിലും ഉള്‍പ്പടെ പല വ്യത്യസ്ത മേഖലകളില്‍ ഇന്ത്യയുംബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ബുധനാഴ്ച്ച ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ നിക്ഷേപവും ജോലിസാധ്യതകളും വര്‍ദ്ധിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ഉള്‍പ്പെടുന്ന കരാറോടെ ഇരു രാജ്യങ്ങളും തമ്മില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ചാന്‍സലര്‍ ഋഷി സുനക് പറഞ്ഞു. ബ്രക്സിറ്റിനു ശേഷം പുതിയ വ്യാപാര സാധ്യതകള്‍ അന്വേഷിക്കുന്ന അവസരത്തിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍.

ബ്രിട്ടനിലെ വൈദഗ്ധ്യത്തിനും സമ്പത്തിനും ഇന്ത്യയുടെ അടിസ്ഥാന വികസന മേഖലയിലേക്ക് പ്രവേശനം അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ പുതിയ കരാറില്‍ ഉണ്ടാകും. മാത്രമല്ല, ബ്രിട്ടനിലും യു കെയിലുമുള്ള ദക്ഷിണ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള 10.2 മില്ല്യണ്‍ ഡോളറിന്റെ ഒരു പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.

ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ആഗോള പ്രതിസന്ധി ഘട്ടത്തില്‍, ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മറ്റേതുകാലത്തേക്കാള്‍ പ്രാധാന്യമുള്ളതാണെന്ന് ഋഷി സുനക് പറഞ്ഞു. 2017-ലെ ഇന്ത്യയുമായുള്ള ആദ്യ ഇ സാമ്പത്തിക-വാണിജ്യ ചര്‍ച്ചകള്‍ക്ക് ശേഷം ഉഭയകക്ഷി വ്യാപാരം വളരെയധികം ഉയര്‍ന്നിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യ, ഫാര്‍മസ്യുട്ടിക്കല്‍, ഉദ്പാദന മേഖല എന്നിവയിലാണ് ബ്രിട്ടനിലെ പ്രധാന ഇന്ത്യന്‍ നിക്ഷേപങ്ങള്‍.

ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നടന്ന പത്താം സാമ്പത്തിക ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായത്. ഡല്‍ഹിയില്‍ ഇരുന്ന് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ലണ്ടനിലിരുന്ന ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാകും ചര്‍ച്ച നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഏഴ് സമ്പദ്വ്യവസ്ഥകളില്‍ രണ്ടെണ്ണമായ ബ്രിട്ടന്റേയും ഇന്ത്യയുടെയും സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.

സമ്പദ്വിപണിയിലെ പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര സമ്പദ്വ്യവസ്ഥയുടെ രൂപീകരണം തുടങ്ങിയവ ചര്‍ച്ചയായപ്പോള്‍ ഇന്ത്യയ്ക്കും ബ്രിട്ടനും മദ്ധ്യേ സാമ്പത്തിക വിപണി ചര്‍ച്ചകള്‍ എല്ലാവര്‍ഷവും നടത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യ-ബ്രിട്ടീഷ് പങ്കാളിത്തത്തിനു കീഴില്‍ സ്വകാര്യ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ അതിവേഗ സാമ്പത്തിക വളര്‍ച്ചയുള്ള നിക്ഷേപ രാജ്യമാണ് ബ്രിട്ടന്‍. കഴിഞ്ഞ 10 വര്‍ഷമായി ബ്രിട്ടനും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഊഷ്മളമായി തുടരുകയാണ്. 2000 ല്‍ മാത്രം ഏകദേശം 22 ബില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഏകദേശം 4,22,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ഈ കമ്പനികള്‍ക്ക് ആയിട്ടുണ്ട്.അതുപോലെ, ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗവേഷണ പങ്കാളിയുമാണ് ബ്രിട്ടന്‍. 2021-ല്‍ 400 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് ഈ രംഗത്ത് ബ്രിട്ടന്‍ നടത്തിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച സോളാര്‍ അലയന്‍സിലും കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചറിലും ബ്രിട്ടന്‍ പങ്കളിയാണ്. അതുപോലെ ഇന്ത്യയിലെ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്ക്കും ബ്രിട്ടന്റെ സാമ്പത്തിക സാങ്കേതിക സഹായം ഉറപ്പാക്കാനും ഈ കരാര്‍ വഴി കഴിയും. കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഗവേഷണ പരിപാടികള്‍ക്കായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി എട്ടു മില്ല്യണ്‍ പൗണ്ടിന്റെ ഒരു പദ്ധതി നടപ്പാക്കും.

ഇന്ത്യയില്‍ ബ്രിട്ടന്റെ നിക്ഷേപമെന്നതുപോലെ ബ്രിട്ടനിലെ ഇന്ത്യന്‍ നിക്ഷേപവും വളരെ ശക്തമാണ്. 800 ല്‍ അധികം ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടനിലുള്ളത് ഏകദേശം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഈ കമ്പനികള്‍ എല്ലാം കൂടി ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. പ്രൊജക്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപക രാജ്യമാണ് ഇന്ത്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category