1 GBP = 98.20INR                       

BREAKING NEWS

കോണ്‍സുലേറ്റ് ഓഫീസില്‍ നിന്ന് മീറ്ററുകള്‍ അകലെ വനിതാ ജയില്‍; ഭാവ വ്യത്യാസമില്ലാതെ ശിവശങ്കറിന്റെ അറസ്റ്റ് റേഡിയോ വാര്‍ത്തയില്‍ കേട്ട് ആസൂത്രക; ജയില്‍ ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തക പാരായണവുമായി സമയം തള്ളി നീക്കല്‍; മുരുക ഭഗവാനെ പ്രാര്‍ത്ഥിച്ച് ആശ്വാസം കൊള്ളല്‍; ജയിലില്‍ സ്വപ്നാ സുരേഷിന് ഇത് ജോലിയില്ലാ കാലം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സ്വപ്നാ സുരേഷിന്റെ മാനസിക സമ്മര്‍ദ്ദം മാറി. രക്തസമ്മര്‍ദ്ദവും സാധാരണ നിലയായി. പ്രാര്‍ത്ഥനയും വായനയുമാണ് ഹോബി. സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തി നില്‍ക്കെയാണ് പ്രധാന പ്രതി ജയില്‍ ജീവിതവുമായി പൊരുത്തപ്പെട്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന ഏറിയസമയവും പുസ്തകങ്ങളുമായാണ് കഴിയുന്നത്. ജയില്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വപ്ന അനുസരണയുള്ള തടവുകാരിയാണ്. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തില്‍ തടവുകാര്‍ പ്രാര്‍ത്ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിന് വിളിപ്പാടകലെയാണ് ജയില്‍.

കോണ്‍സുലേറ്റ് ഓഫീസില്‍ നിന്ന് ഏതാണ്ട് അഞ്ചൂറു മീറ്റര്‍ അകലെയാണ് അട്ടക്കുളങ്ങരയിലെ ജയില്‍. ഇവിടെയാണ് സമര്‍ദ്ദമില്ലാതെ സ്വപ്ന കഴിയുന്നത്. ഇംഗ്ലീഷ് സാഹിത്യത്തോടാണ് ഏറെയിഷ്ടം. ജയില്‍ ലൈബ്രറിയില്‍നിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റു തടവുകാരോടൊന്നും അധികമായി സംസാരിക്കാറില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാര്‍ത്തയിലൂടെയാണ്. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കറിന്റെ അറസ്റ്റ് സ്വപ്ന ഉള്‍ക്കൊണ്ടത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. നിശ്ചിതസമയം ടി.വി. കാണാന്‍ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല. പത്രത്തിലൂടെ എല്ലാം സ്വപ്ന അറിയുന്നുണ്ട്.

കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേര്‍ക്കും കിടക്കയും സെല്ലില്‍ ഫാനുമുണ്ട്. ജയില്‍ ഭക്ഷണത്തോട് മടുപ്പില്ല. കൊച്ചിയില്‍നിന്ന് അട്ടക്കുളങ്ങരയിലേക്ക് എത്തിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സ്വപ്ന. ഇന്ന് അതെല്ലാം മാറി. ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ മരുന്നും കഴിക്കുന്നില്ല. ആഴ്ചയിലൊരിക്കല്‍ അഭിഭാഷകനെ കാണാന്‍ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാല്‍ പ്രത്യേകിച്ച് ജോലിയും ചെയ്യേണ്ടതില്ല. കൂടുതല്‍ സമയവും സെല്ലില്‍ വായനയുമായി കഴിയുകയാണ് സ്വപ്നാ സുരേഷ്.

കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി യുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിനു നല്‍കിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. നേരത്തെ കീഴ്ക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങള്‍ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം പകര്‍പ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ എന്‍.ഐ.എ. അടക്കമുള്ളവരുടെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണ്. ദുബായില്‍നിന്ന് സ്വര്‍ണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജന്‍സികള്‍. കേരളത്തില്‍നിന്ന് പൂളിങ്ങിലൂടെ സ്വര്‍ണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജന്‍സികള്‍. എന്നാല്‍, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വര്‍ണം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.

തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പ മാര്‍ഗമായി സ്വര്‍ണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നല്‍കുന്നതെന്നതിലും പലര്‍ക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാന്‍ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനിയും സ്വപ്നാ സുരേഷിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category