1 GBP = 98.30INR                       

BREAKING NEWS

ജെ പി മോര്‍ഗന്‍ സ്വര്‍ണ്ണത്തിനും ഡോളറിനും പകരം ഉപയോഗിച്ചേക്കാമെന്നു പറഞ്ഞു; പേപാല്‍ നിയമപരമാക്കി; ഞൊടിയിടയില്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 13,000 ഡോളറിലേക്ക്; വിര്‍ച്വല്‍ കറന്‍സിക്ക് വീണ്ടും തീപിടിച്ചു

Britishmalayali
kz´wteJI³

സ്വര്‍ണ്ണത്തിനും ഡോളറിനും പകരം പരിഗണിക്കാമെന്ന് അമേരിക്കയിലെ വലിയ ബാങ്കുകളിലൊന്ന് തീരുമാനിച്ചതോടെ 2018 ജനുവരിക്ക് ശേഷം ബിറ്റ് കോയിന്റെ മൂല്യം ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ബുധനാഴ്ച്ച 14,000 ഡോളര്‍ വരെ എത്തിയ ക്രിപ്റ്റോ കറന്‍സിയുടെ വില പിന്നീട് താഴ്ന്ന് കഴിഞ്ഞമാസം അവസാനത്തില്‍ 10,500 വരെ എത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും 13,000 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ മദ്ധ്യത്തോടെ ഉണ്ടായ ഈ അവിശ്വസനീയമായ കുതിച്ചു ചാട്ടം കാരണം കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 87 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ് ഈ ക്രിപ്റ്റോ കറന്‍സിയുടെ വില.

ഇതോടെ, നിലവില്‍ വിപണിയില്‍ ഉള്ള 18.5 മില്ല്യണ്‍ കോയിനുകളുടെ ആകെ മൂല്യം 243 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. അടുത്ത ജനുവരി മുതല്‍ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിരോധിക്കുമെന്ന് ഒക്ടോബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും നിക്ഷേപകരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി അനുകൂല വാര്‍ത്തകളാണ് ഇതിനെ കുറിച്ചു വന്നുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് പേപാല്‍ വഴി ബിറ്റ് കോയിനുകള്‍ വാങ്ങുവാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും സാധിക്കുമെന്ന് പേപാലും അറിയിച്ചു.

ഇത്തരത്തില്‍ പണം ലഭിച്ചവര്‍ അത് സാധാരണ കറന്‍സിയാക്കി മാറ്റുകയാണ് പതിവെങ്കിലും ഒരു ദിവസം 800 ഡോളര്‍ വരെയാണ് ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം വര്‍ദ്ധിക്കുന്നത്. അതേസമയം ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ പേയ്മെന്റ്സ് കമ്പനിയായ സ്‌ക്വയര്‍, ഈ മാസം ആദ്യം 50 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി വാങ്ങിയതായി സ്ഥിരീകരിച്ചു. ഒട്ടു മിക്ക നിക്ഷേപകരും, ഊഹക്കച്ചവടത്തില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള ഉപാധി മാത്രമായി ബിറ്റ് കോയിനെ കാണുമ്പോഴും ഇതിനെ ഗൗരവത്തില്‍ എടുക്കുന്നവരും വര്‍ദ്ധിച്ചു വരികയാണ്.

പേപാലില്‍ നിന്നും സ്‌ക്വയറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം ബിറ്റ്കോയിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ജെ പി മോര്‍ഗനിലെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഒരു സമ്പാദ്യം എന്ന നിലയില്‍ മാത്രമല്ല, പണമിടപാടുകള്‍ക്കും ഉപയോഗിക്കാം എന്നു വന്നതു മുതല്‍ക്കാണ് ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം വര്‍ദ്ധിച്ചതെന്നും വിദഗ്ദര്‍ പറയുന്നു. ഭാവിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ ക്രിപ്റ്റോ കറന്‍സി വഴിയായിരിക്കും നടക്കുക എന്നും അത്, ഇതിന്റെ മൂല്യം ഇനിയും വര്‍ദ്ധിക്കുവാന്‍ സഹായിക്കും എന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

അതിന്റെ സ്ഥിരതമൂലം സ്വര്‍ണ്ണം തന്നെയാണ് ഇപ്പോഴും നിക്ഷേപത്തിന് ആദ്യ പരിഗണന നല്‍കപ്പെടുന്ന പദാര്‍ത്ഥം എങ്കിലും, ലോകത്ത് വന്നേക്കാവുന്ന നാണയപ്പെരുപ്പം ബിറ്റ്കോയിനിനെ കൂടുതല്‍ ലാഭകരമാക്കുമെന്ന് കരുതുന്നവരുമുണ്ട്. ലോകമാകമാനം, കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥയേയും വ്യാപാര രംഗത്തേയും കൈപിടിച്ചുയര്‍ത്തുവാന്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ വിപണിയിലേക്ക് കൂടുതല്‍ പണമിറക്കുമ്പോള്‍ തീര്‍ച്ചയായും നാണയപ്പെരുപ്പം ഉണ്ടാകും എന്നാണ് ബിറ്റ് കോയിന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category