1 GBP = 98.30INR                       

BREAKING NEWS

കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു; നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തില്‍ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു; അതിലെ പായല്‍ കോരി വൃത്തിയാക്കി കയറിവന്നു! രവി പിള്ളയുടെ പഴയ വൈസ് പ്രസിഡന്റിന്റെ പഴയ ഗള്‍ഫ് കേസുകളിലേക്കും ഇഡി അന്വേഷണം; പണം നല്‍കിയ പ്രവാസി മുതലാളിയും കാസര്‍ഗോട്ടെ സിനിമാ നിര്‍മ്മാതാവും നെട്ടോട്ടത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എല്ലാ പുകമറകളും നീങ്ങിയെന്ന് അവകാശപ്പെട്ട് ദുബായില്‍ നിന്ന് 2018 ഫെബ്രുവരിയിലെ ബിനീഷ് കോടിയേരിയുടെ ഫെയ്സ് ബുക്ക് ലൈവ്. താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും വ്യക്തമാക്കി ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള പഴയ അടിപൊളി ലൈവ് ലൈവ്. കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തില്‍ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു. അതിലെ പായല്‍ കോരി വൃത്തിയാക്കി കയറിവന്നു. തനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല. ബാക്കി ആരെന്തുപറഞ്ഞാലും പ്രശ്നമില്ല-ഇതായിരുന്നു ആ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കോടിയേരിയുടെ മകന്‍ പങ്കുവച്ച സന്ദേശം. രണ്ടു കൊല്ലം കഴിയുമ്പോള്‍ കോടിയേരിയുടെ മകന്‍ ലോക്കപ്പിലായി. അതും മയക്കുമരുന്ന് കേസില്‍. പുറത്തിറങ്ങി ബിനീഷ് ഇടുന്ന ഫെയ്സ് ബുക്ക് ലൈവിനായി കാത്തിരിക്കുകായണ് സോഷ്യല്‍ മീഡിയയിലെ മിത്രങ്ങളും ശത്രുക്കളും.

2018ലെ വിവാദത്തിന് ശേഷം ബിനീഷ് ഇട്ട ലൈവ് വൈറലായിരുന്നു. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു ആ ലൈവ്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് പുറത്തിറങ്ങുമ്പോള്‍ പറയുന്നതും മാസാകുമെന്ന് കരുതുന്നവരുണ്ട്. തന്റെ സഖാക്കള്‍ക്കും ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ലൈവിലൂടെ പറയുന്നതെന്നും താന്‍ നടക്കാന്‍ പഠിച്ചത് തലശേരിയിലാണെന്നും പറഞ്ഞാണ് 2018ലെ ലൈവ് അവസാനിക്കുന്നത്. ദുബായിലെ ചെക്കുകേസുമായി ബന്ധപ്പെട്ട് സഹോദരന്‍ ബിനോയ് കോടിയേരിക്കെതിരെയും തുടര്‍ന്ന് ബിനീഷിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായിരുന്നു ആ വീഡിയോ. ഈ കേസ് എങ്ങനെ പിന്‍വലിക്കപ്പെട്ടുവെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം കടന്നാല്‍ അത് ദുബായിലെ പ്രമുഖര്‍ക്കും വെല്ലുവിളിയാകും.

ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിനോടൊപ്പം ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവില്‍ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇ.ഡി. അന്വേഷിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതി കെ.ടി. റമീസുമായും മുഹമ്മദ് അനൂപിന് ബന്ധമുണ്ട്. കെ.ടി. റമീസും മുഹമ്മദ് അനൂപും ഒട്ടേറെത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ബെംഗളൂരുവില്‍വച്ചാണ് അറസ്റ്റിലായത്. ഇതേദിവസം മുഹമ്മദ് അനൂപും റമീസും ഫോണില്‍ സംസാരിച്ചിരുന്നു. സ്വര്‍ണക്കടത്തും ലഹരിയിടപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി. അന്വേഷിക്കുന്നുണ്ട്. 2015-ല്‍ ബിനീഷ് ബെംഗളൂരുവില്‍ ആരംഭിച്ച ബി. ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. 2018-ല്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതേ കാലത്താണ് ഗള്‍ഫിലെ കേസും മറ്റും സംഭവിക്കുന്നതും ഒതുക്കി തീര്‍ക്കുന്നതും.

2018ലെ ഫെബ്രുവരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനായ ബിനീഷ് കോടിയേരി ദുബായിലെത്തിയത് സാമ്പത്തിക കേസുകള്‍ ഒത്തുതീര്‍പ്പിലാക്കിയ ശേഷം ആയിരുന്നുവെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു.. കാസര്‍ഗോട്ടെ വ്യവസായിയാണ് ഇതിന് ബിനീഷിനെ സഹായിച്ചത്. പ്രവാസി വ്യവസായ രവിപിള്ളയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്. അത് വിജയിച്ച ശേഷമായിരുന്നു ബിനീഷിന്റെ ദുബായ് യാത്ര. അന്നത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പ് എല്ലാ വിഷയവും ഒത്തുതീര്‍പ്പാക്കാനായിരുന്നു കോടിയേരിയുടെ പരിശ്രമം. അതിന് രവി പിള്ളയും കാസര്‍ഗോട്ടുകാരന്‍ സിനിമാക്കാരനും എല്ലാ പിന്തുണയും നല്‍കി. ഇതോടെയാണ് ബിനീഷ് ദുബായിലെത്തിയത്. അതിന് ശേഷമായിരുന്നു എല്ലാം മറച്ചു വച്ച് ബിനീഷിന്റെ ആ പഴയ അടിപൊളി ലൈവ് എത്തിയത്.

സാംബാ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റ് ആറിനു രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയില്‍ 'പിടികിട്ടാപ്പുള്ളി'യായി മാറിയതോടെ യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളില്‍ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസില്‍ ഉള്‍പ്പെട്ട തുക വാദിക്കു നല്‍കി ഒത്തുതീര്‍പ്പിലാക്കാന്‍ വ്യവസ്ഥയുണ്ട്. യുഎഇയില്‍ എത്തും മുന്‍പു തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ഇതാണ് ബിനീഷും ദുബായ് യാത്രയ്ക്ക് വേണ്ടി അന്ന് പൂര്‍ത്തിയാക്കിയ നടപടി ക്രമങ്ങള്‍. ഇല്ലാത്ത പക്ഷം ദുബായില്‍ എത്താന്‍ ബിനീഷിന് കഴിയില്ലായിരുന്നു. എന്നാല്‍ ദുബായില്‍ നിന്ന് കേസ് ഒതുക്കിയ ശേഷമുള്ള ഫെയ്‌സ് ബുക്ക് ലൈവില്‍ ബിനീഷ് ഇക്കാര്യമൊന്നും പറയുന്നില്ല. താന്‍, ദുബായിലെത്തിയ വിവരം ബുര്‍ജ് ഖലീഫയ്ക്കു സമീപം നിന്നു 'ഫേസ്ബുക് ലൈവി'ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു.

സാംബാ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ഡിസംബര്‍ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ ഉണ്ടായിരുന്നോ എന്ന് പോലും വിശദീകരിച്ചില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്തായിരുന്നുയ കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കിയത് ബിനീഷിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന വാര്‍ത്തകളും എത്തി. ഇതിനായി തന്റെ കേസ് ഒതുക്കി തീര്‍ത്ത ശേഷം ബിനീഷ് ദുബായില്‍ എത്തുകയായിരുന്നു. ആ ഫെയ്‌സ് ബുക്ക് ലൈവ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. കേസുണ്ടായിരുന്നു എന്നതെങ്കിലും ബിനീഷ് വെളിപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. ആരാണ് കേസ് ഒതുക്കാന്‍ പണം കൊടുത്തതെന്ന് പറണമെന്നാണ് സോഷ്യല്‍ മീഡിയയുടെ നിലപാട്. ഇതിനൊന്നും മറുപടി പറഞ്ഞില്ല. ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു വാര്‍ത്തകള്‍.

ഇതേ ബിനീഷാണ് ഇപ്പോള്‍ ബംഗളൂരുവില്‍ ഇഡിക്ക് മുമ്പില്‍ കുടുങ്ങിയത്. ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്മാത്രം ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍ പറയുന്നു. 2013 മുതല്‍ തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വില്‍പ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ് മുഹമ്മദ്. തുടര്‍ന്നു 2015-ല്‍ ബിനീഷിന്റെ സഹായത്തോടെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷിനെ വെട്ടിലാക്കി. പണം കടം കൊടുത്തെന്നാണു ബിനീഷ് പറഞ്ഞതെങ്കിലും ബിനീഷിന്റെ സഹായത്തോടെ എന്നുതന്നെ കൃത്യമായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.

ഇതുതന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 2015ലാണ് ബിനീഷ് പണം നല്‍കിയത്. 2018ല്‍ അനൂപ് ഹോട്ടല്‍ ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. ഈ മൊഴിയാണ് ബിനീഷിനെ ഇപ്പോള്‍ കുടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category