1 GBP = 98.30INR                       

BREAKING NEWS

ടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലന്‍സില്‍ അനുഗമിച്ച 'സഖാവ്'; പൊലീസിനെ പെട്രോള്‍ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാര്‍ത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പില്‍ നിന്ന് അച്ഛന്‍ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളര്‍ന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ 'വിപ്ലവ' കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാര്‍ട്ടിക്ക് ബിനീഷ് കോടിയേരിയെ അറിയില്ല. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. അതിന് അപ്പുറത്തേക്ക് ബിനീഷുമായി യാതൊരു ബന്ധവുമില്ല-ഇതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. എം ശിവശങ്കര്‍ ഐഎഎസുകാരനാണെന്നും അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതിനാല്‍ ശിവശങ്കറിന്റെ തെറ്റുകളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് പറയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായ പ്രകടനത്തിന് സമാനമാണ് ബിനീഷിന്റെ കാര്യത്തിലെ സിപിഎം വിശദീകരണവും. ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി പാനൂരുകാരന്‍ കുഞ്ഞനന്തന്റെ അന്ത്യയാത്രയെ തിരുവനന്തപുരം മുതല്‍ കണ്ണൂരു വരെ അനുഗമിച്ച 'സഖാവായിരുന്നു' ബിനീഷ് എന്നതാണ് വസ്തുത.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് സിപിഎം ഒരുക്കിയത് രക്തസാക്ഷികള്‍ക്ക് സമാനമായ അവസാന യാത്രയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സില്‍ ഭാര്യ ശാന്ത, മകള്‍ ശബ്‌ന, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു. കുഞ്ഞനന്തന്‍ പാര്‍ട്ടിക്ക് എത്രമാത്രം വേണ്ടപ്പെട്ടവനാണ് എന്നതിന്റെ തെളിവായിരുന്നു ബിനീഷിന്റെ സാന്നിദ്ധ്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2012 മെയ് നാലിനാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസില്‍ 13-ാം പ്രതിയാണ് കുഞ്ഞനന്തന്‍. ഇത്തരത്തിലൊരു വ്യക്തിയുടെ അന്ത്യയാത്രയിലാണ് ബിനീഷ് അനുഗമ യാത്രയെ നിയന്ത്രിച്ചത്. സിപിഎമ്മില്‍ ബിനീഷിന്റെ സ്വാധീനത്തിന് തെളിവുകൂടിയായിരുന്നു അടുത്ത കാലത്തുണ്ടായ ഈ സംഭവം.

ചെങ്കൊടിയെ അഭിമാന പൂര്‍വ്വം പിടിച്ച നേതാവായിരുന്നു ബിനീഷ്. താനൊരു കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞു നടന്ന കമ്മ്യൂണിസ്റ്റുകാരന്‍. പാര്‍ട്ടി സമ്മേളന വേദികളിലും സജീവമായിരുന്നു. കോടിയേരിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി മാറുകയായിരുന്നു ബിനീഷിന്റെ ലക്ഷ്യം. അതിനുള്ള പല വഴികളിലൂടേയും നടന്നു. പാര്‍ട്ടിയിലെ ഉയര്‍ച്ചയ്ക്ക് ബിനീഷിന്റെ പിന്തുണയുണ്ടെങ്കില്‍ കഴിയുമെന്ന് കരുതിയവര്‍ പോലും ഉണ്ടായിരുന്നു. അങ്ങനെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ബാക് സീറ്റ് ഡ്രൈവറായിരുന്നു ബിനീഷ്. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ബിനീഷ് പിടിയിലാകുമ്പോള്‍ പാര്‍ട്ടിക്ക് ഇദ്ദേഹത്തെ അറിയുകയുമില്ല. ആകെ അറിയാവുന്നത് അച്ഛന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണെന്നത് മാത്രം. എന്നാല്‍ തിരുവനന്തപുരത്തെയും കണ്ണൂരിലെ പാര്‍ട്ടിയിലും ആഴത്തില്‍ ബന്ധവും സ്വാധീനവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിനീഷ്.

'അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരന്‍, ബിസിനസ് മാന്‍, മാനവികവാദി, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍-ഇങ്ങനെയൊക്കെ പറഞ്ഞു നടന്നിരുന്ന ബിനീഷ് ഊറ്റം കൊണ്ടിരുന്നത് താനൊരു സഖാവെന്ന് പറഞ്ഞു തന്നെയായിരുന്നു. സിനിമയും ക്രിക്കറ്റും രാഷ്ട്രീയവും ഇതായിരുന്നു ലക്ഷ്യം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും ശതകോടീശ്വരനായ രവിപിള്ളയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. അപ്പോഴും കൂടുതല്‍ സമയം കേരളത്തില്‍ തന്നെയായിരുന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പലവട്ടം ആരോപണമുയര്‍ന്നു. യുണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചുള്ള പഴയ സൗഹൃദങ്ങള്‍ പലതും വിവാദത്തില്‍ പെട്ടപ്പോള്‍ ഓടിയെത്തി രക്ഷിച്ച നേതാവാണ് ബിനീഷ്. കേരളാ ക്രിക്കറ്റിലായിരുന്നു അവസാന കാലത്തെ പ്രധാന ശ്രദ്ധ. കെസിഎയും ബിസിസിഐയും പിടിച്ചെടുക്കാനുള്ള യാത്രയ്ക്കിടെയാണ് പതനം.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 23ന് സിപിഎം വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ സമരത്തിനിടെ ബിനീഷ് കോടിയേരി. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണു സമരത്തില്‍ പങ്കെടുത്തത്. ബിനീഷ് എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണു കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റുന്നത്. തുടര്‍പഠനവും കോളജ് വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. വിദ്യാര്‍ത്ഥി സമരങ്ങളില്‍ മുന്‍നിരക്കാരന്‍. പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുക്കും. എന്നിട്ടും പാര്‍ട്ടിക്ക് കോടിയേരിയുടെ വെറും മകന്‍ മാത്രമാണ് ബിനീഷ്.

2005 മുതല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. അരങ്ങേറ്റം ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിലൂടെയായിരുന്നു. തുടര്‍ന്ന് ബല്‍റാം വേഴ്സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, ഏയ്ഞ്ചല്‍ ജോണ്‍..സിനിമാ മേഖലയില്‍ രൂപീകരിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടീമില്‍ ബാറ്റ്സ്മാനായി. 'അമ്മ' സംഘടനയില്‍ അംഗവുമാണ്. മൂത്ത സഹോദരന്‍ ബിനോയിയെക്കാള്‍ കോടിയേരിയുടെ മകന്‍ എന്ന തരത്തില്‍ അറിയപ്പെട്ടതും വിവാദങ്ങളില്‍ പെട്ടതും ബിനീഷായിരുന്നു. പഠനകാലത്ത് തലസ്ഥാനത്തു നടന്ന ഒട്ടേറെ എസ്എഫ്ഐ സമരങ്ങളില്‍ മുന്‍നിരയില്‍ ബിനീഷുണ്ടായിരുന്നു. മാര്‍ ഇവാനിയോസ് കോളജിലും ലോ കോളജിലും ആയിരുന്നു പഠനമെങ്കിലും എപ്പോഴും എസ്എഫ്ഐയുടെ തട്ടകമായ യൂണിവേഴ്സിറ്റി കോളജും ഗവ. ആര്‍ട്സ് കോളജും ആയിരുന്നു നിറഞ്ഞു നിന്നത്.

2001ലെ വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി പൊലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനും 2003ല്‍ നന്ദാവനം എആര്‍ ക്യാംപില്‍ 4 പൊലീസുകാരെ ആക്രമിച്ചു വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചതിനും കേസെടുത്തിരുന്നെങ്കിലും കോടിയേരി ആഭ്യന്തര മന്ത്രിയായെത്തിയപ്പോള്‍ പിന്‍വലിച്ചു. വിദ്യാര്‍ത്ഥി സമരത്തിനിടെ അറസ്റ്റ് ചെയ്തപ്പോള്‍, കോടിയേരി എത്തിയാണ് ഒരിക്കല്‍ പൊലീസ് ജീപ്പില്‍ നിന്നു പിടിച്ചിറക്കി മകനെ കേസില്‍ നിന്ന് രക്ഷപ്പെട്ടത്. സ്ഥിരമായി കോടതിയില്‍ ഹാജരാകാതെ വന്നപ്പോള്‍ ബിനീഷ് ഒളിവിലാണെന്നായിരുന്നു പൊലീസ് കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട്. ഒരുഘട്ടത്തില്‍ കോടതി തന്നെ ചോദിച്ചു 'ആഭ്യന്തര മന്ത്രിയുടെ മകന് ഒരു നിയമവും മറ്റുള്ളവര്‍ക്കു വേറൊരു നിയമവുമാണോ?' നിരന്തരം ഹാജരാകാതിരുന്ന ഒരു കേസില്‍ ജാമ്യം ഉറപ്പാക്കാനായി പത്തോളം കേസുകളില്‍ ബിനീഷ് പ്രതിയാണെന്ന വിവരം പൊലീസ് മറച്ചുവച്ചു.

18 കേസുകള്‍ നിലനില്‍ക്കെ ഒരു തടസ്സവുമില്ലാതെ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. ബിനീഷും മറ്റൊരു നടനും മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി 4 ഏക്കര്‍ സ്ഥലം കച്ചവടം നടത്തിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി വന്നെങ്കിലും അന്വേഷണം മരവിച്ചു. ടോട്ടല്‍ ഫോര്‍ യു നിക്ഷേപത്തട്ടിപ്പ് കേസിലും ബിനീഷിന്റെ പേര്‍ ഉയര്‍ന്നുകേട്ടു. പോള്‍ ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ഓംപ്രകാശുമായുള്ള അടുപ്പവും ബിനീഷിനെ വിവാദത്തിലാക്കി. 2003 ജനുവരിയില്‍ കേശവദാസപുരത്ത് പേരൂര്‍ക്കട സ്വദേശി കിരണിനെ ആളുമാറി വെട്ടിപ്പരുക്കേല്‍പിച്ച കേസിലും പ്രതിയായിരുന്നു. പക്ഷേ ഇതിലൊന്നും ആരും ബിനീഷിനെ ഒന്നും ചെയ്തില്ല. ഇഡിയെത്തിയപ്പോള്‍ കഥമാറി. ഇതിനിടെ ബിനീഷിനെതിരെ ദുബായിലും കേസുണ്ടെന്ന വാദമെത്തി. എന്നാല്‍ ദുബായില്‍ നിന്ന് എഫ് ബി ലൈവിട്ടായിരുന്നു ബിനീഷ് മാധ്യമങ്ങളെ വെല്ലുവിളിച്ചത്.

കോടിയേരയെ പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട് മക്കളായ ബിനോയിക്കും ബിനീഷിനുമെതിരായ ആരോപണങ്ങള്‍. ബെംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ ബിനീഷിനുപുറമെ, സഹോദരന്‍ ബിനോയി മറ്റൊരുകേസില്‍ പ്രതിയാണ്. ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ നല്‍കിയ ലൈംഗികപീഡനക്കേസിലാണ് ബിനോയ് കോടിയേരി പ്രതിസ്ഥാനത്തുള്ളത്. വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്നാണ് പരാതി. കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡി.എന്‍.എ പരിശോധനഫലം ഇതുവരെ വന്നിട്ടില്ല. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നായിരുന്നു യുവതിയുടെ അവകാശവാദം.

2018-ല്‍ ബിനോയ് കോടിയേരി 13 കോടിരൂപ തട്ടിയെടുത്തെന്ന പരാതിയുമായി ദുബായ് സ്വദേശി ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എത്തിയിരുന്നു. കാര്‍ വാങ്ങാന്‍ 54 ലക്ഷം രൂപയും വ്യവസായാവശ്യത്തിനായി 7.7 കോടി രൂപയും ബിനോയ് കോടിയേരി വാങ്ങിയെന്നും പലിശസഹിതം 13 കോടി കിട്ടാനുണ്ടെന്നുമായിരുന്നു പരാതി. എന്നാല്‍, പരാതി പിന്നീട് പിന്‍വലിക്കപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category