1 GBP = 98.30INR                       

BREAKING NEWS

പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കി; ഡാന്‍സുകാരും സിനിമാക്കാരും കോളജ് വിദ്യാര്‍ത്ഥികളും നിറഞ്ഞ പാര്‍ട്ടികളിലും മയക്കുമരുന്ന് ഇടപാട്; ഷൂട്ടിങിനു ലൊക്കേഷന്‍ കിട്ടാന്‍ ചെറിയ വേഷങ്ങളും പലരും നല്‍കി; കുടുക്കിയത് അനൂപ് മുഹമ്മദിന്റെ കുറ്റ സമ്മതം തന്നെ; ലഹരിമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയാകും

Britishmalayali
kz´wteJI³

ബംഗളൂരു: ലഹരിമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയാകും. ലഹരി കടത്തുമായി ബന്ധപ്പെട്ട പണമിടപാടു കേസിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

മയക്കുമരുന്നു കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള പണമിടപാടുകളാണു ബിനീഷിന് പ്രതിസന്ധിയാകുന്നത്. ബംഗളുരുവിലേക്കു വിളിച്ചുവരുത്തി നാലു മണിക്കൂറോളം ചോദ്യംചെയ്തിനു ശേഷമാണ് ആറാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്നു കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ബന്ധം വ്യക്തമായ നിലയ്ക്ക് എന്‍.സി.ബിയും ബിനീഷിനെതിരേ കേസെടുക്കും. എന്‍സിബി കേസു വന്നാല്‍ ബിനീഷിന് ജയില്‍ മോചനവും അനിശ്ചിതമായി നീളും.

ബിനീഷിനെ അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്യാനും ആലോചനയുണ്ട്. മയക്കുമരുന്നു കച്ചവടത്തില്‍ ബിനീഷിനു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അനൂപിനു പണം നല്‍കിയിയിട്ടുണ്ടെന്നു കണ്ടെത്തിയതോടെ ബിനീഷിനെ ഇ.ഡി. രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു. മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇന്നലെ വീണ്ടും വിളിപ്പിച്ചത്. അനൂപിന്റെ ഹോട്ടല്‍ ബിസിനസ് ആവശ്യത്തിനായി പലപ്പോഴായി ആറു ലക്ഷം രൂപ നല്‍കിയെന്നു ബിനീഷ് പറഞ്ഞപ്പോള്‍ 50 ലക്ഷമെന്നായിരുന്നു അനൂപിന്റെ മൊഴി. ഇതാണ് കുരുക്കായത്.

ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സിനിമ-സീരിയല്‍ നടി അനിഘ എന്നിവര്‍ മയക്കുമരുന്നുകേസില്‍ അറസ്റ്റിലായത്. അനൂപ് അടുത്ത സുഹൃത്താണെന്നും പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും മയക്കുമരുന്നിടപാടിനെപ്പറ്റി അറിവില്ലായിരുന്നെന്നുമായിരുന്നു ബിനീഷിന്റെ വിശദീകരണം. ലോക്ക്ഡൗണിനിടെ ഇരുവരും പങ്കെടുത്ത് കോട്ടയം കുമരകത്ത് ലഹരിപ്പാര്‍ട്ടി നടന്നെന്ന ആരോപണവുമുയര്‍ന്നു.

ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്‍ ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് ഇഡി പറയുന്നു. പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കി. ബിനീഷ് ബംഗളുരുവിലെത്തുന്ന ദിവസം പാര്‍ട്ടികളിലെ മദ്യം ബിനീഷിന്റെ വകയാണ്. ഡാന്‍സുകാരും സിനിമാക്കാരും കോളജ് വിദ്യാര്‍ത്ഥികളുമാണു പങ്കെടുക്കുന്നത്. ഇതിനിടയിലാണു മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നാണു വിവരം. സിനിമാഷൂട്ടിങിനു ലൊക്കേഷന്‍ കിട്ടാന്‍ എളുപ്പമായതിനാലാണു സിനിമാക്കാര്‍ ഒപ്പം കൂടുന്നതും ചെറിയ വേഷങ്ങള്‍ നല്‍കുന്നതും.

വമ്പന്‍ ഡീലുകളില്‍ മധ്യസ്ഥനായി ഇടപെട്ടു ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങുന്നതാണു ബിനീഷിന്റെ മറ്റൊരു വരുമാനമെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കോടതികളിലും അഴിമതിക്കേസുകളിലും പ്രോസിക്യൂഷനെ സ്വാധീനിക്കുന്നതുള്‍പ്പെടെ നടത്തി വന്‍തുക വാങ്ങുന്നതായി ആരോപണമുണ്ട്. ഇതെല്ലാം ബിനീഷിന് കുരുക്കാകും. അതിനിടെ അനൂപിനെ എട്ട് വര്‍ഷമായി നേരിട്ടറിയാമെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ പണം കടമായി നല്‍കിയിട്ടുണ്ടെന്നും ബിനീഷ് സമ്മതിച്ചു. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും വിശദീകരണം നല്‍കി. ഇത് ഇഡി വിശ്വസിച്ചിട്ടില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണില്‍ സംസാരിച്ചത് സംശയത്തിനിടയാക്കി. പിന്നാലെ അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സ്വര്‍ണക്കടത്തിന് ബെംഗളൂരു ലഹരിമാഫിയയില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സൂചന. ഇതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനിറങ്ങി. ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു ആദ്യ ആരോപണം. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ബിനീഷ് കോടിയേരി.

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തില്‍ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷിന് ലഭിച്ചെന്നും മൊഴികളുണ്ടായി. ഇതോടെയാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും ഇ.ഡി. വിശദമായ അന്വേഷണം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category