1 GBP = 98.30INR                       

BREAKING NEWS

കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പച്ച കുത്തിയ മകന്‍; അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം ഉടുക്കിന്റെയും പുലിനഖത്തിന്റെയും ചിത്രവും മുതുകില്‍; ആകെയുള്ളത് രണ്ട് വസ്തുക്കള്‍ മാത്രം; പിന്നെ എല്ലാം ബിനാമി? കാര്‍ പാലസ് ഗ്രൂപ്പിന്റെ എല്ല ഇടപാടുകളും ഇഡി നിരീക്ഷണത്തില്‍; തറവാട്ടു സ്വത്തും മരുതംകുഴിയിലെ വീടും മാത്രമുള്ള ബിനീഷിന്റെ യഥാര്‍ത്ഥ ആസ്തി കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ചിത്രം മുതുകില്‍ പച്ച കുത്തിയ ബിനീഷിന്റെ വിഡിയേ. അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം ഉടുക്കിന്റെയും പുലിനഖത്തിന്റെയും ചിത്രവും-അടിപൊളി ലൈഫായിരുന്നു ബിനീഷ് കോടിയേരിയുടേത്. നയിച്ചത് എല്ലാ അര്‍ത്ഥത്തിലും ആര്‍ഭാട ജീവിതം. ഗള്‍ഫിലും ബിസിനസ്. സ്വന്തം കാറിന്റെ കെഎല്‍01 ബികെ 0001 എന്ന നമ്പര്‍ ആഡംബരത്തിന്റെ തെളിവ്. ബികെ 47 എന്ന പേരില്‍ ഷര്‍ട്ട് ബ്രാന്‍ഡ് തുടങ്ങിയെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സ്വത്ത് കണക്കില്‍ പ്രതിഫലിക്കുന്നുമില്ല.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തു കണ്ടെത്തിയത് 2 സമ്പാദ്യം മാത്രമായിരുന്നു. രേഖയില്‍ രണ്ടിടത്തേ ഭൂമിയുള്ളൂവെങ്കിലും ബെനാമി പേരുകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാമെന്ന സംശയത്തിലാണ് ഇഡി. തിരുവനന്തപുരം നഗരത്തില്‍ മരുതംകുഴിയിലാണു വീടുള്ളത്. കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയാണു മറ്റൊരുസമ്പാദ്യമായി രേഖയിലുള്ളത്. ബാക്കിയൊന്നും കണ്ടെത്താനാകുന്നില്ല. വിശദ ചോദ്യം ചെയ്യലിലൂടെ ഇത് കണ്ടെത്താനാണ് നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. മുഹമ്മദ് അനൂപിന്റെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്.

ബിനീഷുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു കേട്ട 5 ബിസിനസ് ഗ്രൂപ്പുകളിലേക്കാണ് അന്വേഷണം നടക്കുന്നത്. കൂടാതെ സംസ്ഥാന ആരോഗ്യവകുപ്പിനായി മരുന്നു വാങ്ങുന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് അവ വിതരണം ചെയ്യുന്ന ചില കമ്പനികളിലേക്കും അന്വേഷണമെത്തി. സ്വര്‍ണക്കടത്തു കേസിലും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത കമ്പനിക്കും ബിനീഷ് ബന്ധം കണ്ടതോടെ അതിന്റെ മേധാവിയെ ഇഡി തിരുവനന്തപുരത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. അവിടെ നിന്നു വഴി തെളിഞ്ഞത് മറ്റു 4 കമ്പനികളിലേക്കാണ്. മാര്‍ബിള്‍, ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍, ഹോട്ടല്‍, കാര്‍ ആക്സസറീസ്, ക്വാറി വ്യവസായികളുടെ സാമ്പത്തിക ബന്ധത്തിലേക്കും അന്വേഷണം കടന്നു. ഇവരുടെ സാമ്പത്തിക ഇടപാടു മുഴുവന്‍ ഇഡി നിരീക്ഷണത്തിലാണ്. കാര്‍ പാലസ് ഉടമയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.

ബീനീഷിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കമ്പനികളില്‍ പലതും യുഎഇ കോണ്‍സുലേറ്റിന്റെ സമീപമുള്ള വീസ പ്രോസസിങ് സഹായ സ്ഥാപനത്തിന്റെ ഉടമയായ കാര്‍ പാലസ് മുതലാളിക്കാണ് ഇതില്‍ 3 കമ്പനികളിലും പ്രധാന ഓഹരി. ഇദ്ദേഹവുമായി ബിനീഷിന് അടുത്ത ബന്ധം കണ്ടതോടെയാണു ചോദ്യം ചെയ്തത്. വീസ സ്റ്റാംപിങ്ങിനു മുന്നോടിയായി വേണ്ട രേഖകള്‍ തയാറാക്കുന്നതിനാണു കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷ് സ്വാധീനം ചെലുത്തി ഈ സ്ഥാപനം തുടങ്ങാന്‍ ഈ വ്യവസായിയെ സഹായിച്ചത്. സിനിമാ മേഖലയില്‍ അടുത്തിടെയിറങ്ങിയ 14 സിനിമകളുടെ നിര്‍മ്മാതാക്കളിലേക്കു വന്ന പണവും ഇവരുടെ ബന്ധങ്ങളും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തും. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.

മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ഇവിടേക്കു വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകള്‍ നര്‍കോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണു സൂചന. ഇവരിലാര്‍ക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ കാലത്താണ് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്ക് കൂടുതല്‍ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കന്നഡ സിനിമാ മേഖലയില്‍ നടന്മാരെക്കാള്‍ കൂടുതല്‍ നടിമാരാണ് ഇവരുടെ വലയില്‍ പെട്ടിരുന്നത്.

ബംഗളൂരു ദൂരവാണിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ബി കാപിറ്റല്‍ എന്ന ബിനീഷിന്റെ കമ്പനി. എന്നാലിത് 2018ല്‍ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തില്‍ ഇതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category