1 GBP = 98.30INR                       

BREAKING NEWS

സോളാര്‍ കാലത്ത് സരിതയുടെ സാന്നിധ്യത്തില്‍ ശ്രദ്ധ നേടി അട്ടകുളങ്ങരയിലെ വനിതാ ജയില്‍; ഇപ്പോള്‍ സോളാറിന് സമാനമായി സ്വര്‍ണ്ണക്കടത്ത് പിണറായി സര്‍ക്കാറിനെ പിടിച്ചു കുലുക്കുമ്പോള്‍ അഴിക്കുള്ളില്‍ വിവാദ നായിക സ്വപ്ന സുരേഷും; കാക്കനാട് ജയിലിലെ ഉദ്യോഗസ്ഥരെ വിറപ്പിച്ച സ്വപ്ന സുരേഷ് അട്ടകുളങ്ങരയില്‍ എത്തുമ്പോള്‍ വിവാദ വാര്‍ത്തകളുടെ പെരുമഴക്കാലം

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സോളാര്‍ വിവാദം കത്തിപ്പടര്‍ന്ന വേളയില്‍ അട്ടകുളങ്ങരയിലെ വനിതാ ജയില്‍ ഏറെ ശ്രദ്ധാകേന്ദ്രമായിരുന്നു. സോളാര്‍ വിവാദത്തിലെ നായിക സരിത എസ് നായരായിരുന്നു അന്ന് ഇവിടെ സെല്ലില്‍ കിടന്നിരുന്നു. ഈ ജയിലില്‍ ഇരുന്നാണ് സ്വപ്ന സുരേഷ് വിവാദമായ കത്തുകള്‍ എഴുതിയതും. പിന്നീട് രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതും ഈ കത്തുകളെ കുറിച്ചായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സോളാറിന് സമാനമായ ആരോപണം പിണറായി സര്‍ക്കാര്‍ നേരിടുമ്പോള്‍ മറ്റൊരു വിവാദതാരം ഈ ജയിലല്‍ കഴിയുന്നുണ്ട്. മറ്റാരുമല്ല, സ്വര്‍ണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷാണ് ആ താരം.

കഴിഞ്ഞ ദിവസം എം ശിവശങ്കരനെ ഇഡി അറസ്റ്റു ചെയ്ത വിവരം സ്വപ്ന സുരേഷ് അറിഞ്ഞിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും കൂളായി നില്‍ക്കുകയാണ് സ്വപ്ന സുരേഷ്. പത്രം വായനയുമായി ജയിലില്‍ കഴിഞ്ഞു കൂടുകയാണ് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയിലില്‍ കുടുതല്‍ സമയം ചെലഴിക്കുന്നത് വായനയുടെ ലോകത്താണ്. കോഫെപോസ തടവുകാരി ആയതിനാല്‍ കുറച്ചു കാലം സ്വപ്നക്ക് ഇവിടെ കഴിയേണ്ടി വരും. അക്കാര്യം സ്വപ്നക്കും വ്യക്തമായ ബോധ്യമുണ്ട്.

അതുകൊണ്ട് തന്നെ സമയം തള്ളി നീക്കാന്‍ വേണ്ടി പുസ്തക വായനയില്‍ കഴിയുകയാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന കൂടുതലും വായിക്കുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്. ജയില്‍ ലൈബ്രറിയില്‍നിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റു തടവുകാരോടൊന്നു അധികമായി ഇടപെടാറില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാര്‍ത്തയിലൂടെയാണ്.

ശിവശങ്കരന്‍ അറസ്റ്റിലായെന്ന വാര്‍ത്തയൊന്നും സ്വപ്നയുടെ ഭാവമാറ്റത്തിന് ഇടയാക്കിയിട്ടില്ല. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കര്‍ അറസ്റ്റിലായ ദിവസം സ്വപ്ന കഴിഞ്ഞത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. അന്തേവാസികള്‍ക്ക് നിശ്ചിതസമയം ടിവി കാണാന്‍ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല. കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേര്‍ക്കും കിടക്കയും സെല്ലില്‍ ഫാനുമുണ്ട്. ജയില്‍ ഭക്ഷണത്തോട് മടുപ്പില്ല. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തില്‍ തടവുകാര്‍ പ്രാര്‍ത്ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്.

കൊച്ചിയില്‍നിന്ന് ഇവിടേക്ക് എത്തിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. നേരിയ രക്തസമര്‍ദവും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ മരുന്നുകളില്ല. ആഴ്ചയിലൊരിക്കല്‍ അഭിഭാഷകനെ കാണാന്‍ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാല്‍ പ്രത്യേകിച്ച് ജോലി നല്‍കിയിട്ടില്ല. കൂടുതല്‍ സമയവും സെല്ലില്‍ ചെലവഴിക്കുകയാണ്.

നേരത്തെ കാക്കനാട് ജയിലില്‍ വെച്ച് കഞ്ചവ് കേസ് പ്രതി ഷമീര്‍ മര്‍ദ്ദനമേറ്റു മരിച്ചപ്പോള്‍ ജയിലില്‍ പ്രതികരിച്ച് സ്വപ്ന സുരേഷായിരുന്നു. കാക്കനാട് ജയിലില്‍ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ ജയിലിന് അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം ജയില്‍ കാണാനെത്തിയ ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ അകത്തു കടന്നുവെന്നാണ് ഷമീറിന്റെ ഭാര്യ സുമയ്യ പറയുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ആയിരുന്നു ജയില്‍ അധികൃതരുടെ ബന്ധുക്കളുടെ സന്ദര്‍ശനം. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെടുകയായിരുന്നു. ' ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category