1 GBP = 98.30INR                       

BREAKING NEWS

ഒരേ കാരിയര്‍ തന്നെ ഗള്‍ഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വര്‍ണവും കടത്തും; നയതന്ത്ര പാഴ്സലിലൂടെ രാസ ലഹരി കടത്തിയോ എന്നും സംശയം; ലഹരി മാഫിയയ്ക്ക് ഹവാല, സ്വര്‍ണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം; സ്വപ്നാ -ശിവശങ്കര്‍- ബിനീഷ് കൂട്ടുകെട്ടിനെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്നാ സുരേഷും എം ശിവശങ്കറും ബിനീഷ് കോടിയേരിയും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ഇനി സംയുക്ത അന്വേഷണം നടത്തും. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് മാഫിയയ്ക്കും ഈ ഇടപാടുകളുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തലത്തിലെ അന്വേഷണം.

സ്വപ്നയുടെ നേതൃത്വത്തില്‍ നടത്തിയ 21 സ്വര്‍ണക്കടത്തുകളിലും ശിവശങ്കറിനു പങ്കുണ്ട്. നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ 2019 ഏപ്രിലില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ടുവിളിച്ചിരുന്നുവെന്നു ശിവശങ്കര്‍ സമ്മതിച്ചതായും അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണു ശിവശങ്കര്‍. ബിനീഷിനെ ലഹരി മരുന്ന് കടത്തിലെ സാമ്പത്തിക കുറ്റം ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റേയും ബിനീഷിന്റെ മൊഴികള്‍ പരിശോധിക്കും. ഈ രണ്ടു പേര്‍ക്കും എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കും.

സ്വര്‍ണക്കടത്തു കേസ് എന്‍ഐഎ ആസ്ഥാനത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് പുരോഗമിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഡല്‍ഹിയിലെത്തി ഐജി സന്തോഷ് റസ്തോഗിയെ അന്വേഷണ പുരോഗതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളില്‍ വിശദ അന്വേഷണം വേണമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കേസില്‍ ഭീകരവാദ ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.

ലഹരിമരുന്നു സംഘങ്ങള്‍ക്കു ഹവാല, സ്വര്‍ണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തുന്നു. വിദേശത്തു നിന്നാണു പ്രധാനമായും രാസലഹരിമരുന്ന് എത്തുന്നത്. അവിടെയുള്ള ഏജന്റിനു ഡോളറിലാണു വില കൈമാറേണ്ടത്. നയതന്ത്ര പാഴ്സലിലൂടെ ലഹരി കടത്തിയോ എന്ന സംശയവും ഉണ്ട്. ബിനീഷിന് ബന്ധമുള്ള സ്ഥാപനം കോണ്‍സുലേറ്റിലെ ചില കരാറുകള്‍ നേടിയിരുന്നു. ഇതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

ദുബായിലെ സ്വര്‍ണക്കടത്ത്, ഹവാല ഏജന്റുമാര്‍ ലോകത്തെ ഏതു കോണിലും ഏതു കറന്‍സിയിലും പണം എത്തിക്കും. തത്തുല്യമായ തുക, ദുബായിലോ കേരളത്തിലോ ഹവാല സംഘത്തിനു കൈമാറിയാല്‍ മതി. കേരളത്തില്‍ വിതരണം ചെയ്യേണ്ട ഹവാല, ഇന്ത്യന്‍ രൂപയായി നേരിട്ടു ലഭിക്കുന്നതു ഹവാല സംഘത്തിനും സൗകര്യമാണ്. പണം സ്വരൂപിക്കാനും കാരിയര്‍മാരെ ഏര്‍പ്പാടാക്കാനും സ്വര്‍ണക്കടത്തു സംഘങ്ങള്‍ ഹവാല സംഘങ്ങളെ ആശ്രയിക്കുന്നുണ്ട്.

ഒരേ കാരിയര്‍ തന്നെ ഗള്‍ഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വര്‍ണവും കടത്തുന്ന രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ പല സംശയങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് മുന്നിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category