1 GBP = 98.30INR                       

BREAKING NEWS

കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് കെണിയാകുമെന്ന് കരുതിയില്ല; നെഞ്ചിടിപ്പു കൂടുക ആര്‍ക്കാണെന്ന് നോക്കാം എന്നു പറഞ്ഞ് വെല്ലുവിളിയും; ഒടുവില്‍ ശിവശങ്കരന്റെ അറസ്റ്റോടെ സ്വന്തം നെഞ്ചിടിപ്പു കൂടി ഹൃദയാഘാതം വന്ന അവസ്ഥയില്‍; മയക്കുമരുന്നു കേസില്‍ ബിനീഷും കുടുങ്ങിയത് ഇരട്ടപ്രഹരമായി; മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുന്ന വിധം!

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കണിയാനെ കണ്ട് സ്വന്തം ജാതകം നോക്കേണ്ട സമയമാണോ? ജൂലൈ മാസത്തില്‍ രാജയോഗം ആവര്‍ത്തിക്കുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചത് എങ്കില്‍ ഇപ്പോള്‍ തൊട്ടതെല്ലാം പൊള്ളുന്ന അവസ്ഥിലാണ് മുഖ്യമന്ത്രിക്ക്. എന്തൊക്കെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ചെയ്യുന്നോ അതെല്ലാം തിരിച്ചടിക്കുന്ന വിചിത്രമായ അവസ്ഥ. ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടു ശ്രീനാരായണ സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ കിട്ടിയ കയ്യടി വിസിയെ നിയമിച്ചതോടെ തീര്‍ന്നു. പിന്നാലെ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതോടെ എല്ലാ സമുദായവും പിണങ്ങിയ അവസ്ഥ. ഇക്കാലമത്രയും ഒപ്പം നിന്ന എ പി വിഭാഗം മുസ്ലിംങ്ങളും എസ്എന്‍ഡിപിയും എതിരായി. സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ എന്‍എസ്എസ് ആകട്ടെ അതു പോരെന്ന് പറഞ്ഞു രംഗത്തെത്തിയ അവസ്ഥയും.

എല്ലാം കൂടി കഷ്ടകാലം തലയില്‍ കയറി നില്‍ക്കുമ്പോഴാണ് അടുത്ത ഇടിവെട്ട് പണി കൂടി മുഖ്യമന്ത്രിക്ക് കിട്ടിയത്. സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടി എം ശിവശങ്കരനെ അറസ്റ്റു ചെയ്തതാണ് മുഖ്യമന്ത്രിക്ക് വിനയായത്. അതുവരെ ശിവശങ്കരനെ തള്ളിപ്പറയാത്ത പിണറായിക്ക് ഇന്നലെ പൂര്‍ണമായും അദ്ദേഹത്തെ കൈവിടേണ്ടി വന്നു. അറസ്റ്റിന്റെ ആഘാതം കഴിയും മുമ്പാണ് ഇന്നലെ മറ്റൊരു പണി കൂടി സിപിഎമ്മിനും സര്‍ക്കാറിനും കിട്ടിയത്. അതായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ്.

പാര്‍ട്ടിയുടെ രണ്ട് ഉന്നത നേതാക്കളാണ് അറസ്റ്റിനെത്തുടര്‍ന്ന് ആരോപണം നേരിടുന്നത്. ശിവശങ്കര്‍ കേസില്‍ മുഖ്യമന്ത്രിയും മകന്റെ അറസ്റ്റിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് ഉയരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരിഞ്ഞു കൊത്തുകയാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു. കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചു വരുത്തിയ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ആ തീരുമാനം തന്നെ ബൂമറാങ്ങായി മാറി.

വിവാദങ്ങള്‍ക്ക് സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധമില്ലെന്നു പറയുമ്പോഴും ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടേയും കേസുകള്‍ തിരഞ്ഞെടുപ്പില്‍ വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിയിലേക്കെത്തുകയാണ്. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി അടുത്ത അവസ്ഥയില്‍. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവാദങ്ങളില്‍ മുങ്ങിയ അവസ്ഥ. പാര്‍ട്ടിക്കാര്യങ്ങള്‍ ജനത്തോട്ടു നേരിട്ടു വിശദീകരിക്കേണ്ട കീഴ്ഘടകങ്ങളില്‍ പുതിയ വിവാദങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിന്റെയും നേതാക്കളുടേയും ജാഗ്രതക്കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അവര്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളിലെ ശരിതെറ്റുകള്‍ ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നും കീഴ്ഘടകങ്ങള്‍ക്ക് അഭിപ്രായമുണ്ട്. പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും മക്കള്‍ വിഷയത്തില്‍ കോടിയേരിക്കു തെറ്റുപറ്റിയതായി പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നു. ബിനീഷിന്റെയും ബിനോയിയുടേയും പേരിലുയര്‍ന്ന നിരവധി വിവാദങ്ങള്‍ ജനത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മക്കള്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങള്‍ക്കു പാര്‍ട്ടി സഹായം ലഭിക്കുന്നുവെന്ന പ്രതീതിയുണ്ടായെന്നും അതിനെ തടയാന്‍ കോടിയേരി പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ബിനീഷിന്റെ അറസ്റ്റ് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് പരിഹാസശരങ്ങളുമായി എത്തിയ പ്രതിപക്ഷം, പാര്‍ട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കിയ സെക്രട്ടറിയാണ് കോടിയേരിയെന്ന വിമര്‍ശനവും ഉന്നയിച്ചു. വിവാദങ്ങളില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മറുവശത്ത്, വിവാദങ്ങള്‍ സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ ബാധിക്കില്ലെന്നും എല്ലാം രാഷ്ട്രീയ വിവാദങ്ങളാണെന്നും ചൂണ്ടിക്കാട്ടി പ്രതിരോധത്തിനൊരുങ്ങാനാണ് സിപിഎം ശ്രമം.

ശിവശങ്കര്‍ വിഷയത്തില്‍ പാര്‍ട്ടിക്കു പ്രതിസന്ധിയില്ലെന്ന സീതാറാം യച്ചൂരിയുടെ വാക്കുകള്‍ നേതൃത്വത്തിനു ആശ്വാസമാണ്. വിവാദങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരവാദമില്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും വ്യക്തമാക്കി. ബിനീഷ് സിപിഎം നേതാവല്ലെന്നും മകന്റെ തെറ്റ് അച്ഛനില്‍ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം നിലപാടെടുത്തു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും തെറ്റുചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുമുള്ള കോടിയേരിയുടെ മുന്‍ നിലപാടും നേതാക്കള്‍ ഉദ്ധരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category