1 GBP = 98.10INR                       

BREAKING NEWS

ദേശീയ ഗെയിംസില്‍ യുഡിഎഫിന്റെ വിശ്വസ്തന്‍ ഇടത് ഭരണമെത്തിയപ്പോള്‍ ആഗ്രഹിച്ചത് ഡെപ്യൂട്ടേഷനില്‍ മോദിക്കൊപ്പം കൂടാന്‍; പിണറായിയുമായി പാലം തീര്‍ത്തത് വൈദ്യുത ഭവനിലെ സ്ഥിരം സന്ദര്‍ശകനായ ക്ലോസ് ഫ്രണ്ട്; മന്ത്രിമാര്‍ക്ക് കുറിപ്പ് തയ്യാറാക്കി നല്‍കി മുഖ്യമന്ത്രിയുടെ മനസില്‍ കയറിക്കൂടി; ഇനി കുടുങ്ങുക 'മിനി മുഖ്യന്‍'! നോര്‍ത്ത് ബ്ലോക്കില്‍ സിഎം രവീന്ദ്രനടക്കം മൂന്ന് പേഴ്സണല്‍ സ്റ്റാഫുകള്‍ ആധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ ഊഴം കാക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചന. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങള്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്.

വര്‍ഷങ്ങളായി സിപിഎം മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന രവീന്ദ്രന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണു ശിവശങ്കറിനെ കാണാന്‍ പതിവായി വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് എത്തിയിരുന്നത്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കേന്ദ്ര ഡപ്യുട്ടേഷനില്‍ പോകാന്‍ ശ്രമിച്ച ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് ഭരണ കാലത്ത് ശിവശങ്കര്‍ പ്രിയങ്കരനായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിന് ചുക്കാന്‍ പിടിച്ച വ്യക്തി. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പതിയെ സംസ്ഥാനം വിടാനായിരുന്നു നീക്കം.

ദേശീയ ഗെയിംസോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ശിവശങ്കര്‍ മാറുമെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സിഎം രവീന്ദ്രനുമായുള്ള അടുപ്പം കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇതോടെ മുഖ്യമന്ത്രിയുമായി ശിവശങ്കര്‍ പാലം തീര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേരുന്നതിനു മുന്നോടിയായി എല്‍ഡിഎഫ് പ്രകടനപത്രികയുടെ വിശദാംശങ്ങള്‍ ശിവശങ്കര്‍ ശേഖരിച്ചിരുന്നു. ഓരോ വകുപ്പിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങള്‍ ടൈപ്പ് ചെയ്തു തയാറാക്കി. ഇതെല്ലാം സിഎം രവീന്ദ്രന്റെ കൂടി പിന്തുണയോടെയായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്ക് ശിവശങ്കര്‍ സ്വാധീനമുണ്ടാക്കുന്നത്.

വകുപ്പു വിഭജനത്തിനു ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി, നടപ്പാക്കേണ്ട കാര്യങ്ങള്‍ കവറിലാക്കി ഓരോ മന്ത്രിക്കും നല്‍കി. അതിനു ശേഷമാണു ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് വിട്ടു മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നത്. ഈ കവര്‍ നല്‍കലോടെ ശിവശങ്കറിനെ മുഖ്യമന്ത്രിക്കും ബോധിച്ചു. ഇമേജുണ്ടാക്കാന്‍ ശിവശങ്കറിനെ കൂടെ കൂട്ടാനും തീരുമാനിച്ചു. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെയും ജേക്കബ് തോമസിനേയും ടീമില്‍ എത്തിച്ചു. ഇവരെ എല്ലാം പിന്നീട് രവീന്ദ്രന്‍ വെട്ടി. ശിവശങ്കറുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണ്ണായക ശക്തിയായി. ഇതിനിടെയാണ് സ്വപ്നാ സുരേഷ് വില്ലത്തിയായി എത്തിയത്.

ശിവശങ്കര്‍ അറസ്റ്റിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ രവീന്ദ്രന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പാര്‍ട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാര്‍ട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോള്‍ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രന്‍ എന്ന് കരുതുന്ന പലരും ഉണ്ട്.

ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പ്രമുഖര്‍കൂടി അന്വേഷണവലയത്തില്‍ എന്നും സൂചനയുണ്ട്. അതായത് രവീന്ദ്രനെ കൂടാതെ രണ്ട് പേര്‍ കൂടി. എല്ലാവരേയും ഇ.ഡി) വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന. അഡീ. പ്രൈവറ്റ് സെക്രട്ടറിമാരുടെ പങ്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശിവശങ്കറിന്റെ പല ഇടപാടുകള്‍ക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയായ സര്‍ക്കാര്‍ പദ്ധതികളിലും ഇടപാടുകളിലും ഇവര്‍ക്കു കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. കരുതുന്നു. മൂവരെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്‌തേക്കും.

അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, സംശയനിഴലിലുള്ള ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി പലവട്ടം ആശയവിനിമയം നടത്തി. അറസ്റ്റ് ഭീതിയില്‍ ചിലര്‍ കടുത്ത മാനസികസമ്മര്‍ദത്തിലെന്നും സൂചനയുണ്ട്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയില്‍നിന്നു വീണ്ടെടുത്ത വിവരങ്ങളില്‍ ഇവരുമായുള്ള ബന്ധം വ്യക്തമായി. ശിവശങ്കര്‍ വഴിയാണു സ്വപ്നയ്ക്ക് ഇവരുടെ സഹായം ലഭിച്ചത്. ഈ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പുറമേ മന്ത്രി കെടി ജലീലും നിരീക്ഷണത്തിലാണ്. ജലീലിന്റെ പേഴ്സണല്‍ സ്റ്റാഫ് രാഘവനും നിരീക്ഷണത്തിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് രാഘവന്‍.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രന്‍ സമാന്തര ഓഫീസ് പ്രവര്‍ത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമര്‍ശനങ്ങളുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സര്‍ക്കാര്‍ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് ചര്‍ച്ചകള്‍. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രന്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസില്‍ പാര്‍ട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു. ഈ സര്‍ക്കാരില്‍ പാര്‍ട്ടി പ്രതിനിധികളെ ജീവനക്കാരായി നിയോഗിക്കാന്‍ നിശ്ചയിച്ച പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, എത്രവട്ടം മന്ത്രിമാരുടെ കൂടെ ജോലി ചെയ്തു തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും രവീന്ദ്രന്റെ കാര്യത്തില്‍ ലംഘിച്ചു.

ഈ മാനദണ്ഡങ്ങള്‍ പ്രകാരം മന്ത്രിമാരുടെ ഓഫീസില്‍ കടക്കാന്‍ കഴിയാത്ത രവീന്ദ്രന്‍, ചില ബാഹ്യശക്തികളുടെ സമ്മര്‍ദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെടുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നു, ശിവശങ്കറേയും നിയന്ത്രിക്കാന്‍ പാകത്തില്‍ ശക്തനാണ് രവീന്ദ്രന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category