1 GBP = 98.30INR                       

BREAKING NEWS

കോവിഡ്-19: സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; 85 ദിവസത്തിനുശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയായി; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 7.35% മാത്രം; ഡല്‍ഹിയിലും കേരളത്തിലും ശരാശരി പ്രതിദിന പരിശോധന 3,000 കവിഞ്ഞു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് മാസത്തിനിടെ (85 ദിവസം) ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയായി. ഇന്ത്യയിലിന്ന് 5.94 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റ് 6 ന് 5.95 ലക്ഷം പേരാണ് ചികിത്സയിലുണ്ടായിരുന്നത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 7.35% മാത്രമാണ് (5,94,386). രോഗവ്യാപനം കുറയുന്ന പ്രവണതയാണ് ഇതു കാണിക്കുന്നത്.

ഉയര്‍ന്ന തോതിലുള്ള രോഗമുക്തി നിരക്കും തുടരുകയാണ്. രാജ്യത്തെ ആകെ രോഗമുക്തര്‍ 73,73,375 ആണ്. ആഗോളതലത്തില്‍ ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമായി ഇന്ത്യ തുടരുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ന് ഇത് 6,778,989 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,386 രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 91.15% ആയി വര്‍ധിച്ചു. പുതുതായി രോഗമുക്തരായവരില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തില്‍ 8,000ത്തിലധികം പേര്‍ രോഗമുക്കതരായി. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും 7,000 ലധികം പേര്‍ വീതം രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,648 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 7,000 ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 5,000 പേര്‍ക്കുവീതവും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 563 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണം (156) മഹാരാഷ്ട്രയിലാണ്. പശ്ചിമ ബംഗാളില്‍ 61 പേരും മരിച്ചു.

ദശലക്ഷത്തില്‍ പ്രതിദിനം 140 ടെസ്റ്റുകള്‍ എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ഇന്ത്യ നടപ്പാക്കുന്നുണ്ട്. 'കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗ്ഗനിര്‍ദ്ദേശക്കുറിപ്പില്‍, സമഗ്രമായ രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചിട്ടുണ്ട്.

35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരിശോധനകളേക്കാള്‍ അധികം നടത്തി എന്ന നേട്ടവുമുണ്ട്. ദശലക്ഷം ജനസംഖ്യയില്‍ ദേശീയതലത്തിലെ ശരാശരി പ്രതിദിന പരിശോധന 844 ആണ്. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ ഇത് 3,000 കവിയുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category