1 GBP = 98.10INR                       

BREAKING NEWS

കരിപ്പൂര്‍ വിമാനാപകടം: നല്‍കുന്നത് ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം; മൊത്തം 660 കോടി രൂപ നഷ്ടപരിഹാരം നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് ലഭിക്കുക 282.49 കോടി; ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനി; ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും പണം നല്‍കും

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമാണ് കരിപ്പൂരില്‍ അപകടത്തില്‍ പെട്ടവര്‍ക്കായി നല്‍കുന്നത്. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്.

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്. നഷ്ടപരിഹാരത്തില്‍ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണ്.

യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയില്‍ മൂന്നരക്കോടി ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പിന്നീട് നല്‍കും.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ലാന്‍ഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുള്‍പ്പടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നമെന്നാണഅ അറിയുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരിക

ഈ അവകാശപത്രം അനുസരിച്ച് രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് 1,13,100 എസ്ഡിആര്‍(സ്‌പെഷല്‍ ഡ്രോവിങ് റൈറ്റ്‌സ്) ആണ് നഷ്ടപരിഹാരം. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 1 എസ്ഡിആര്‍ 1.41 ഡോളറിനു (ഏകദേശം 105.27 രൂപ) തുല്യമാണ്. ഇതു കണക്കാക്കുമ്പോഴാണ് 1.19 കോടി രൂപ വീതം നഷ്ടപരിഹാരം എന്ന സൂചന ലഭിക്കുന്നത്.

എന്താണ് എസ്ഡിആര്‍?
1969 ല്‍ രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) അംഗീകരിച്ച ഒരു രാജ്യാന്തര വിനിമയ സൂചകമാണിത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇതിന്റെ യൂണിറ്റ് അടിസ്ഥാനമാക്കിയാണ് നാണ്യവിനിമയങ്ങള്‍ നടക്കുക. പ്രധാന രാജ്യാന്തര കറന്‍സികളായ യുഎസ് ഡോളര്‍, യൂറോ, ചൈനീസ് യുവാന്‍(റെന്മിന്‍ബി എന്നും പേര്), ജാപ്പനീസ് യെന്‍, പൗണ്ട് എന്നിവയുടെ വിപണി മൂല്യത്തിന്റെ തോത് അനുസരിച്ചാണ് എസ്ഡിആര്‍ മൂല്യം കണക്കാക്കുന്നത്.

വിമാന നഷ്ടപരിഹാരവും മോണ്‍ട്രിയല്‍ ഉടമ്പടിയും
ആഗോളതലത്തില്‍ വിമാനയാത്രികര്‍ക്കു നഷ്ടപരിഹാരം നല്‍കാനായുള്ള 2009ലെ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഇന്ത്യ ഏര്‍പ്പെട്ടതു മുതല്‍ 2016ലെ 'ദ ക്യാരേജ് ബൈ എയര്‍ നിയമപ്രകാരമാണ് വിമാനകമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി നിശ്ചയിക്കുന്നത്. ഈ നിയമം പരിഷ്‌കരിച്ചതു മുതല്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര പരിധി 1,00,000 എസ്ഡിആറില്‍നിന്ന് 1,13,100 ആയി ഉയര്‍ത്തിയിരുന്നു. ഇതിനു പുറമേ ലഗേജിന്റെ നഷ്ടപരിഹാരം കൂടി നല്‍കേണ്ടതുണ്ട്. അതേസമയം ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 20 ലക്ഷം രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചാല്‍ ഇരുവിഭാഗത്തിലെ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്കു ബാധ്യതയില്ല.

രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് വിമാനത്തിനുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ സ്വാഭാവികമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുള്ള യാത്രക്കാര്‍ക്ക്, കാര്‍ഡ് എടുക്കുമ്പോള്‍ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹതയുണ്ടായിരിക്കും. ട്രാവല്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആ തുകയും ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category