1 GBP = 98.20INR                       

BREAKING NEWS

മൂന്നു മാസമായി കാന്‍സര്‍ ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്‌സ് വിട വാങ്ങി; ജെയിന്‍ ഫിലിപ്പിന്റെ അന്ത്യനിമിഷങ്ങളില്‍ ആശ്വാസമായി കുടുംബവും സഹോദരങ്ങളും; സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്

Britishmalayali
kz´wteJI³

ഗ്ലാസ്‌ഗോ: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ കിര്‍ക്കിന്റലോക്കിലെ മലയാളി നഴ്‌സ് മരണത്തിനു കീഴടങ്ങി. കോട്ടയം ഞീഴൂര്‍ സ്വദേശിയായ തടത്തില്‍ ഫിലിപ്പ് (തങ്കച്ചന്‍) ജോസഫിന്റെ ഭാര്യ ജെയിന്‍ ഫിലിപ്പ് ആണ് വിടവാങ്ങിയത്. 56 വയസു മാത്രമായിരുന്നു പ്രായം.

പതിനാറു വര്‍ഷമായി ഗ്ലാസ്ഗോയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജെയിന്‍ ഫിലിപ്പ്. അതിനാല്‍ തന്നെ, ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തിനും കുടുംബം ഏറെ പരിചിതമാണ്. കഴിഞ്ഞ മൂന്നു മാസമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ജെയിന്‍. ജോബിന്‍ ഫിലിപ്പ്, ജോയല്‍ ഫിലിപ്പ് എന്നിവര്‍  മക്കളാണ്.

ജെയിന്‍ ഫിലിപ്പിന്റെ അവസാന നിമിഷങ്ങളില്‍ ആശ്വാസമായി ജെയിന്റെ സഹോദരങ്ങളായ സ്റ്റോക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന ജിം ജേക്കബും, അമേരിക്കയില്‍ നിന്നുമെത്തിയ പാസ്റ്റര്‍ തോമസും, ഫിലിപ്പിന്റെ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും എല്ലാം ഒപ്പമുണ്ടായിരുന്നു. തൊടുപുഴ വഴിത്തല മാറിക മ്യാല്‍ക്കരപ്പുറത്ത് കുടുംബാംഗമാണ് അന്തരിച്ച ജെയിന്‍. സിസ്റ്റര്‍ മെര്‍ലിന എസ്.വി.എം കുമരകം, വത്സ ഉപ്പൂട്ടില്‍ കടുത്തുരുത്തി, രാജു മ്യാല്‍ക്കരപ്പുറത്ത് മാറിക, ബെറ്റി മുക്കാട്ടില്‍ കൂടല്ലൂര്‍ എന്നിവരാണ് സഹോദരങ്ങള്‍.

സംസ്‌കാര ശുശ്രൂഷകള്‍ യുകെയില്‍ തന്നെയായിരിക്കും നടത്തുന്നത്. ക്രമീകരണങ്ങള്‍ നടക്കുന്നതനുസരിച്ച് തീയ്യതിയും മറ്റും പിന്നീട് അറിയിക്കുന്നതായിരിക്കും. ജെയിന്റെ നിര്യാണത്തില്‍ യുക്മ നേതൃത്വവും വേള്‍ഡ് മലയാളി ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ബേബി, സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി ഡാനിയേല്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category