1 GBP = 98.80INR                       

BREAKING NEWS

നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണവര്‍ത്തയുടെ നടുക്കം മാറും മുന്നേ ഒരേ ദിനം യുകെ മലയാളികളെ തേടി രണ്ടു മരണങ്ങള്‍ കൂടി; ബര്‍മിങാമില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പും മരിച്ചത് മണിക്കൂറുകളുടെ ഇടവേളയില്‍; ജയ്‌സമ്മയും ജെയിനും മരണത്തിലൂടെ പങ്കിടുന്നത് അപൂര്‍വ്വതകള്‍; അവധിയെടുക്കാതെ പതുങ്ങി എത്തുന്ന ക്യാന്‍സര്‍ മരണങ്ങള്‍ നാടിന്റെ ദുഃഖമായി മാറുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടു ദിവസം മുന്‍പ് എസെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ നാട്ടില്‍ നിന്നും മകനും കുടുംബവും ഒപ്പം താമസിക്കാന്‍ എത്തി നാട്ടിലേക്കു മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഹൃദയാഘാതത്തിന് ഇരയായ ഉഴവൂര്‍ സ്വദേശി ലക്ഷ്മണന്‍ നായരുടെ മരണത്തിനു സാക്ഷികളായ യുകെ മലയാളികളെ തേടി ഇന്നലെ രണ്ടു മരണങ്ങള്‍ കൂടി എത്തിയത് അവിശ്വസനീയമായി. ഇതോടെ മൂന്നു പ്രധാന യുകെ നഗരങ്ങളിലെ മലയാളി സമൂഹത്തിനു ദുഃഖത്തിന്റെ ദിനങ്ങളിലൂടെ കടന്നു പോകേണ്ട സാഹചര്യം സംഭവിച്ചിരിക്കുകയാണ്.

ഇന്നലെ മണിക്കൂറുകളുടെ ഇടവേളയിലാണ് ഗ്ലാസ്‌ഗോയില്‍ ജെയിനും തൊട്ടുപിന്നാലെ മണിക്കൂറുകളുടെ ഇടവേളയില്‍ ബര്‍മിങാമിന് അടുത്ത് എഡിങ്ങ്ടണില്‍ ജയ്‌സമ്മ ടോമിയും മരണത്തിനൊപ്പം യാത്ര ആയത്. ഇരുവരുടെയും മരണം ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്നായിരുന്നുവെന്നത് മറ്റൊരു പ്രത്യേകതയുമായി. ഒരു ദിവസം തന്നെ ഒരേ സാഹചര്യത്തില്‍ രണ്ടു മരണങ്ങള്‍ യുകെ മലയാളികളെ തേടി എത്തുന്നത് അപൂര്‍വ്വമാണ്. മാത്രമല്ല ഇരുവര്‍ക്കും ഒരേ പ്രായമായിരുന്നു എന്നതും മറ്റൊരു അപൂര്‍വ്വതയായി.  

ബുധനാഴ്ച വൈകിട്ട് മരിച്ച ലക്ഷ്മണന്‍ നായരുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും കൊറോണര്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ക്കും ശ്രമം തുടരവെയാണ് രണ്ടു മരണങ്ങള്‍ കൂടി ഏറ്റെടുക്കാനുള്ള നിയോഗം യുകെ മലയാളികളെ തേടി എത്തുന്നത്. ഇതോടെ ചെംസ്‌ഫോര്‍ഡ് മലയാളികളുടെ ദുഃഖം ഗ്ലാസ്ഗോയിലും എര്‍ഡിങ്ങ്ടണ്‍ മലയാളി സമൂഹത്തിലേക്കും കൂടി പടരുകയാണ്. കോവിഡ് രണ്ടാം വ്യാപനത്തിന് ഒരുങ്ങിയ ഘട്ടത്തില്‍ കര്‍ശന നിയന്ത്രണ നടപടികള്‍ യുകെയിലെ മിക്ക പട്ടണങ്ങളിലും നടപ്പിലാക്കിയിരുന്നതിനാല്‍ എവിടെ മരണം സംഭവിച്ചാലും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും പ്രാദേശിക മലയാളി സമൂഹം പ്രയാസപ്പെടുകയാണ്.

പോലീസിലും മറ്റും പ്രത്യേക അനുമതി നേടിയാണ് ഏറ്റവും അടുത്ത പരിചയക്കാരായ കുടുംബങ്ങള്‍ക്ക് പോലും മരണം നടന്ന വീടുകളില്‍ ആശ്വാസ വാക്കുകളുമായി എത്താനാകുകയുള്ളൂ എന്നതാണ് വാസ്തവം. ദിവസങ്ങള്‍ക്കു മുന്‍പ് ആകസ്മിക മരണം സംഭവിച്ച പ്രസ്റ്റണിലെ ബെന്നിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രദേശ വാസികള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. വളരെ യാദൃശ്ചികമെന്നോണം ബെന്നിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വേളയില്‍ തന്നെയാണ് ഇന്നലെ രണ്ടു മരണങ്ങള്‍ യുകെ മലയാളികള്‍ക്ക് കേള്‍ക്കേണ്ടി വന്നത് എന്നത് മറ്റൊരു അസാധാരണത്വം കൂടിയായി മാറി. 

കോട്ടയം ഞീഴൂര്‍ സ്വദേശിയായ തടത്തില്‍ ഫിലിപ്പിന്റെ ഭാര്യയാണ് ഗ്ലാസ്‌ഗോയില്‍ മരിച്ച ജെയിന്‍ ഫിലിപ്പ്. ക്യാന്‍സര്‍ രോഗ ബാധ മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോഴാണ് തിരിച്ചറിയാന്‍ കഴിഞ്ഞത് എന്നത് ജെയിന്റെ കുടുംബത്തിന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. രോഗ നിര്‍ണയം നടന്നു വെറും മൂന്നുമാസം മാത്രമാണ് പ്രിയപ്പെട്ടവരോടപ്പം ജെയിന് അവസാന നാളുകള്‍ കഴിച്ചു കൂട്ടാനായത്.

കഴിഞ്ഞ മൂന്നു മാസവും രോഗ ശാന്തിക്ക് വേണ്ടിയുള്ള ചികിത്സയിലായിരുന്നു ജെയിന്‍ എന്നും കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഈ കുടുംബം ഗ്ലാസ്‌ഗോയില്‍ താമസിക്കുന്നതിനാല്‍ പ്രദേശ വാസികളായ മലയാളികള്‍ക്കെല്ലാം പരിചയക്കാര്‍ കൂടിയാണ്. ജോബിന്‍ ഫിലിപ്പ്, ജോയല്‍ ഫിലിപ്പ് എന്നിവരാണ് ജെയിന്റെ മക്കള്‍. 

മരണത്തെ കുറിച്ച് നേരത്തെ ഡോക്ടര്‍മാര്‍ സൂചനകള്‍ നല്‍കിയതിനാല്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും സഹോദരന്‍ ജിം ജേക്കബും അമേരിക്കയില്‍ നിന്നും യുകെയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള ബന്ധുക്കളും മരണ സമയം കുടുംബത്തിന് ഒപ്പം ഉണ്ടായി എന്നത് വേദന നിറഞ്ഞ മുഹൂര്‍ത്തത്തിലും ആശ്വാസമായി. ജെയിന്റെ സംസ്‌കാര ചടങ്ങുകള്‍ യുകെയില്‍ തന്നെ നടത്തുവാനാണ് കുടുംബം ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വൈകാതെ തന്നെ പൊതുസമൂഹത്തെ അറിയിക്കുന്നതായിരിക്കും. ജെയിനിന്റെ മരണത്തില്‍ വിവിധ മലയാളി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. 

ഈ മരണ വാര്‍ത്ത എത്തി അല്‍പം കഴിയുന്ന വേളയില്‍ തന്നെയാണ് ബര്‍മിങാമില്‍ നിന്നും ജെയ്‌സമ്മയുടെ മരണ വാര്‍ത്തയും എത്തുന്നത്. ജെയിനിനെ പോലെ തന്നെ ആശുപത്രി വാസത്തിനിടയിലാണ് ജെയ്‌സമ്മയും ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുനേരം മരണ വിവരമറിഞ്ഞ ഉടനെ കടുത്ത കോവിഡ് നിയന്ത്രണം ഉണ്ടായിട്ടും കുടുംബത്തിന് ആശ്വാസം പകരാന്‍ എര്‍ഡിങ്ങ്ടണ്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ ഒക്കെ രംഗത്തെത്തി എന്നത് വലിയ ആശ്വാസമായി. ഏക മകന്‍ അലനെയും ഭര്‍ത്താവ് ടോമിയെയും ആശ്വസിപ്പിക്കാന്‍ അടുത്ത കുടുംബ സുഹൃത്തുക്കള്‍ കൂടെയുണ്ട്.

പള്ളി ചടങ്ങുകളിലും മറ്റും സജീവമായിരുന്ന കുടുംബം ബര്‍മിങാമിലെ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ക്കും നേരിട്ട് പരിചയം ഉള്ളവര്‍ ആയിരുന്നു എന്നതിനാല്‍ ആകസ്മികമായി എത്തിയ ജെയ്‌സമ്മയുടെ മരണ വാര്‍ത്ത ഇനിയും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ജെയ്‌സമ്മ രോഗബാധിതയായി ആശുപത്രിയിലായ വിവരം അടുത്ത സുഹൃത്തുകള്‍ക്ക് മാത്രം അറിയാമായിരുന്നതിനാല്‍ മരണ വാര്‍ത്ത എത്തിയപ്പോള്‍ പരിചയക്കാരായ പലര്‍ക്കും വിശ്വസിയ്ക്കാനായില്ല എന്നത് സമൂഹ മാധ്യമങ്ങളില്‍ എത്തിയ അനുശോചന സന്ദേശങ്ങളില്‍ വ്യക്തമാണ്. ജെയ്‌സമ്മയുടെ കുടുംബവും മരണത്തെ തുടര്‍ന്നുള്ള അനന്തര നടപടികള്‍ വൈകാതെ തീരുമാനിച്ചേക്കും എന്നാണ് എര്‍ഡിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയത്. 
ജെയ്സമ്മ ടോമിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ യുകെ നാഷണല്‍ ക്കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category