1 GBP = 98.80INR                       

BREAKING NEWS

ഇന്ത്യന്‍ യുവതിയും രണ്ടു കുരുന്നു മക്കളും അയര്‍ലന്റിലെ വീട്ടില്‍ കൊല്ലപ്പെട്ടു; സീമയേയും മക്കളെയും കൊന്നത് കുടുംബ പ്രശ്‌നത്തിന്റെ തുടര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ഡബ്ലിന്‍: ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡ് ബാലന്റീറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ഏറെയെന്ന് ഐറിഷ് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍ അന്തിമ വിലയിരുത്തല്‍ ഉണ്ടാകൂ.

കര്‍ണ്ണാടകയില്‍ നിന്നുള്ള സീമാ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയീദ് (6) എന്നിവരാണു മരിച്ചത്. മൈസൂരിന് അടുത്താണ് സീമാ ബാനുവിന്റെ വീട്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്ന് അയര്‍ലന്‍ഡ് പൊലീസായ ഗാര്‍ഡ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പൊലീസ് നിരീക്ഷണത്തിലാണ്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും.

'ദുരൂഹം' എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭര്‍ത്താവില്‍ നിന്നു ക്രൂരമായ പീഡനം നേരിടേണ്ടി വന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാര്‍ഡ അറിയുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ഭര്‍ത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ബാലിന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷനല്‍ സ്‌കൂളിലാണു കുട്ടികളെ ചേര്‍ത്തിരുന്നത്. വീട്ടുകാരുടെ ശബ്ദമൊന്നും കേള്‍ക്കാതിരുന്ന അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പ് അയല്‍വാസികള്‍ക്ക് നല്‍കിയിട്ടുമുണ്ട്.

പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കഴുത്തു ഞെരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ഫോറന്‍സിക് പരിശോധന തുടരുന്നതിനാല്‍ വീട് അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ അമ്മ സീമയ്ക്ക് എങ്ങനെ മാരകമായ പരിക്കുകള്‍ സംഭവിച്ചുവെന്നും മൂന്ന് പേരുടെയും മരണത്തിന് ഉത്തരവാദി ആരാണെന്നും ഗാര്‍ഡ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വീട്ടിനുള്ളില്‍ അതിക്രമത്തിന്റെ സൂചനകളും ഉണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമാണെന്നാണ് പൊലീസും പ്രാഥമികമായി വിലയിരുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category