1 GBP =98.70INR                       

BREAKING NEWS

അടുത്തയാഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും പൂര്‍ണ്ണമായി അടച്ചിടും; ആദ്യ വരവിനേക്കാള്‍ ഭയങ്കരമായത് സംഭവിക്കുമെന്ന് ഉറപ്പായതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീയതി കുറിച്ച് ബോറിസ് ജോണ്‍ സണ്‍; സ്‌കൂളുകള്‍ അടക്കം എല്ലാം അടച്ചുപൂട്ടി വീണ്ടും വീട്ടിലിരിക്കാം

Britishmalayali
kz´wteJI³

പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം വരവെന്ന തിരിച്ചറിവില്‍, രാജ്യത്ത് വീണ്ടുമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒരു ദേശീയ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന് ശാസ്ത്രോപദേഷ്ടാക്കള്‍ അറിയിച്ചതിന്റെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത് എന്നാന് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാള്‍ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

അടുത്തയാഴ്ച്ചയായിരിക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നാണ്, സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ പുതിയ ലോക്ക്ഡൗണ്‍ ഏത് വിധത്തിലായിരിക്കുമെന്നോ, ഏതൊക്കെ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുമെന്നോ, എത്രനാള്‍ നിലനില്‍ക്കുമെന്നോ ഒരു സൂചനയുമില്ല. ഈ വാരന്ത്യത്തില്‍ ഇതു സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴേ തകര്‍ന്നു കിടക്കുന്ന സമ്പദ്വ്യവസ്ഥയെ ലോക്ക്ഡൗണ്‍ കൂടുതല്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രിയുംചാന്‍സലറും ഭയക്കുന്നുമുണ്ട്.

അതേസമയം,ഹെല്‍ത്ത് സെക്രട്ടറി നാറ്റ് ഹാന്‍കോക്കും സീനിയര്‍ മിനിസ്റ്റര്‍ മൈക്കല്‍ ഗോവും ശാസ്ത്രജ്ഞ്ന്മാരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. നിയന്ത്രിച്ചില്ലെങ്കില്‍, ഈ ശൈത്യകാലത്ത് വൈറസ്ബാധ മൂലം ചുരുങ്ങിയത് 85,000 പേരെങ്കിലും മരണമടയുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലെന്നും ഇവര്‍ പറയുന്നു. ഫ്രാന്‍സില്‍ നടപ്പാക്കിയതുപോലുള്ള ഒരു ദേശീയ ലോക്ക്ഡൗണ്‍ വേണമെന്നാണ് ശാസ്ത്രോപദേശക സമിതി അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, സര്‍ക്കാരില്‍ ഇക്കാര്യത്തില്‍ വിഭിന്നാഭിപ്രായമാണുള്ളത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോക്ക്ഡൗണിനെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ വാദങ്ങള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ലോക്ക്ഡൗണിനെതിരായാണ് നിലകൊള്ളുന്നത്. എന്നാല്‍, കൂടുതല്‍ വൈകാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നാണ് ലോക്ക്ഡൗണ്‍ അനുകൂലികള്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയില്‍, കോവിഡ് ബാധമൂലം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഡിസംബര്‍ 17 ആകുമ്പോഴേക്കും ആശുപത്രികളെല്ലാം പൂര്‍ണ്ണമായും നിറയും. അതേസമയം, സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്, വെയില്‍സ് എന്നിവടങ്ങളിലെ ഭരണാധികാരികളുമായും ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരുമിച്ച്, ഒരുപോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നതിനാണ് ശ്രമിക്കുന്നത്.

എന്നാല്‍, ക്രിസ്മസിന് മുന്നോടിയായി നാലാഴ്ച്ച ലോക്ക്ഡൗണ്‍ എന്നത് അതീവ ക്രൂരമായ ഒരു നടപടിയാണെന്നാണ് പല നേതാക്കളും ആരോപിക്കുന്നത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി ജനങ്ങളെ തളര്‍ത്തുന്ന ഒന്നായിരിക്കും അത്തരത്തില്‍ ഒരു ലോക്ക്ഡൗണ്‍ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ, വൈറസ് വ്യാപനം തടയുന്നതിന് പകരമൊരു മാര്‍ഗ്ഗം ഉപദേശിക്കാന്‍ ഇവര്‍ക്കാവുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category