1 GBP = 98.80INR                       

BREAKING NEWS

വ്യക്തി സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ഏത് പൊന്നുതമ്പുരാന്‍ ആണെങ്കിലും ബ്രിട്ടീഷുകാര്‍ സഹിക്കില്ല; കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബോറിസ് ജോണ്‍സന്റെ ജനപ്രീതി പാതാളത്തോളം ഇടിഞ്ഞു; ലേബര്‍ പാര്‍ട്ടിക്ക് ടോറികളുടെ മേല്‍ അഞ്ച് ശതമാനം ലീഡ്

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ബോറിസ് ജോണ്‍സന്റെ ജനപ്രീതി ഇടിച്ചതായി സര്‍വ്വേഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ അഞ്ച് പോയിന്റുകള്‍ക്കാണ് ലേബര്‍ പാര്‍ട്ടി ഈ അഭിപ്രായ വോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡുമായി ഉണ്ടാക്കിയ വിവാദവുമെല്ലാം കീര്‍സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇപ്സോസ് മോറി അഭിപ്രായ വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ ജനസമ്മതി 5 ശതമാനം വര്‍ദ്ധിച്ച് 42 ആയപ്പോള്‍, കണസര്‍വേറ്റീവ് പാര്‍ട്ടിയുടേത് 5 ശതമാനം കുറഞ്ഞ് 37 ല്‍ എത്തി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി ആയതിനു ശേഷം ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടി അഭിപ്രായ സര്‍വ്വേകളില്‍ മുന്‍കൈ നേടുന്നത്. അതേസമയം, ബോറിസ് ജോണ്‍സന്റെ വ്യക്തിഗത സ്‌കോറും ഏറ്റവും മോശം നിലയില്‍ എത്തി നില്‍ക്കുകയാണ്. ജനപ്രീതി തീരെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ ബോറിസ്.

അതേസമയം, 26 പോയിന്റുകളുമായി സര്‍ കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ നേതാക്കളില്‍ ഏറ്റവും മുന്നിലെത്തി. മികച്ച വ്യക്തിഗത സ്‌കോര്‍ ലഭിച്ചിരിക്കുന്നത് ഇദ്ദേഹത്തിനാണ്. കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു ലേബര്‍ നേതാവിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ടോണി ബ്ലെയര്‍ മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍, ഈ അഭിപ്രായ സര്‍വ്വേ നടത്തിയത്, യഹൂദവിരൂദ്ധതയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വരുന്നതിനു മുന്‍പാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഇംഗ്ലണ്ട് വീണ്ടും ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോകും എന്ന ഭീതി നിഴലിക്കുന്ന സാഹചര്യത്തില്‍, സമ്പദ്വ്യവസ്ഥയെ കുറിച്ച് തീര്‍ത്തും നിരാശജനകമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്നും സര്‍വ്വേയില്‍ തെളിഞ്ഞു. ഏകദേശം 71 ശതമാനം ആളുകളും വിശ്വസിക്കുന്നത് സമ്പദ്വ്യവസ്ഥ ഇനിയും താഴേക്ക് പോകും എന്നാണ്. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മുന്നില്‍ എത്തിയെങ്കിലും കൊറോണ പ്രതിസന്ധി, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ നല്ല നയങ്ങള്‍ ഉള്ളത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തന്നെയാണെന്നാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വോട്ടെടുപ്പ് ഫലങ്ങള്‍ ലേബര്‍ പാര്‍ട്ടിക്ക് തീരെ പ്രതീക്ഷ നല്‍കുന്നില്ല.

അതിനിടയില്‍, ടയര്‍ 3 നിയന്ത്രണങ്ങള്‍ ഫലവത്തല്ല എന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ സര്‍ക്കാര്‍ ഒരു ടയര്‍ 4 നിയന്ത്രണം ആലോചിക്കുന്നു എന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇതില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാം അടയ്ക്കുകയും, യാത്രചെയ്യുന്നത് ജോലിയ്ക്കും പഠനത്തിനും മാത്രമായി ചുരുക്കുകയും ചെയ്യും. ടയര്‍ 3 നിയന്ത്രണങ്ങള്‍ പോലും ഉള്‍ക്കൊള്ളാനാകാത്ത ബ്രിട്ടീഷ് ജനത ടയര്‍ 4 നിയന്ത്രണങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category