1 GBP = 98.80INR                       

BREAKING NEWS

ബാല്യം വിട്ടുമാറാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വേട്ടയാടി തീര്‍ത്ത് പാക്കിസ്ഥാനിലെ മതരാഷ്ട്രീയം; 13 തികയാത്ത പെണ്‍കുട്ടിയെ തട്ടിയെടുത്ത് മതം മാറ്റി വിവാഹം ചെയ്തിട്ടും അനങ്ങാത്ത നിയമ സംവിധാനം; ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കൊലക്കളമാകുന്ന പാക്കിസ്ഥാന്‍

Britishmalayali
kz´wteJI³

മാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മതമാണ് ഇസ്ലാം എന്ന് ഉച്ചത്തില്‍ ഉറപ്പിച്ചു പറയുന്നവര്‍ പോലും ആ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ഹീനകൃത്യങ്ങളെ അപലപിക്കുകയോ അതിനെ തള്ളിപ്പറയുകയോ ചെയ്യുന്നില്ല എന്നതാണ് ഖേദകരമായ ഒരു വസ്തുത. ജനാധിപത്യ രാജ്യങ്ങളില്‍ പല മതവിശ്വാസികളും ഇത്തരത്തിലുള്ള ഹീന പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്തിറങ്ങാറുണ്ടെങ്കിലും, ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ അതല്ല സ്ഥിതി. മതനിന്ദ നിയമം ചുമത്തി നിരപരാധികളായ ന്യുനപക്ഷക്കാരെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ പോലൊരു രാജ്യത്ത് ഇസ്ലാമിന്റെ പേരില്‍ എന്ത് അതിക്രമം നടത്തിയാലും ചോദിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.

അതിര്‍ത്തി രാജ്യങ്ങളിലെ ന്യുനപക്ഷ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കിക്കൊണ്ട് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒത്തുകൂടിയവര്‍ ഒന്ന് ഓര്‍ത്തില്ല, മതത്തിന്റെ പേരില്‍ മാത്രം പീഡിപ്പിക്കപ്പെടുന്നവരാണ് ഈ രാഷ്ട്രങ്ങളിലെ ന്യുനപക്ഷങ്ങള്‍ എന്ന്. സര്‍വ്വ അധികാരവും കൈയില്‍ വച്ച്, ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു അന്ന് മനുഷ്യത്വം ഏറെ പ്രസംഗിക്കുന്ന മനുഷ്യസ്നേഹികള്‍ സ്വരമുയര്‍ത്തിയത്. പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പുതിയ കഥയിതാ.

13 വയസ്സുമാത്രം പ്രായമുള്ള ഒരു ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒരു 44 കാരന്‍ വിവാഹം കഴിച്ചിരിക്കുന്നു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ഇവളെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു.

കാറാച്ചിയിലും ലാഹോറിലും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നടന്നു. പക്ഷെ, പ്രതി ഇസ്ലാം മതവിശ്വാസിയും വാദികള്‍ ന്യുനപക്ഷവുമായാല്‍ കോടതി എവിടെ നില്‍ക്കും എന്നത് ആര്‍ക്കും ഊഹിക്കാവുന്നത് തന്നെ. രാജ്യം പാകിസ്ഥാനല്ലേ, അങ്ങനെയേ സംഭവിക്കൂ. ഊഹിച്ചതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു.

വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന 44 കാരന്‍ അവളുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയ നേരത്ത് കറാച്ചി റെയില്‍വേ കോളനിയിലെ വീട്ടില്‍ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടികള്‍ ഒന്നുമെടുത്തില്ല.

രണ്ടു ദിവസം കഴിഞ്ഞ് പോലീസില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കുട്ടി തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിന്റെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ്. സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്മെന്റ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ വക്താക്കള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോരുന്ന പെണ്‍കുട്ടികള്‍ സാധാരണയായി കോടതികളില്‍ സ്വമേധയാ മതം മാറിയതാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട് എന്നും സംഘടന ആരോപിക്കുന്നു.

പാക്കിസ്ഥാന്‍ ക്രിസ്ത്യാനികളുടെ ദുരന്താവസ്ഥയാണ് ഇത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളോടും അധികാരികളോടും പരാതി ബോധിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ക്രിസ്തുമത വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ പോലീസും കോടതിയും ഭരണഘടനയ്ക്കോ നിയമങ്ങള്‍ക്കോ അല്ല പ്രാധാന്യം നല്‍ക്കുന്നത്. അവര്‍ക്ക് മത തത്വസംഹിതകളാണ് വലുത്. പ്രത്യേകിച്ച് ബലം പ്രയോഗിച്ചുള്ള മതം മാറ്റവും വിവാഹവുമൊക്കെ വിഷയമാകുമ്പോള്‍ അവര്‍ നില്‍ക്കുക മുസ്ലീം പക്ഷത്തായിരിക്കും. ആര്‍സൂ ഫാത്തിമ എന്ന് പേരുമാറ്റിയ ആര്‍സുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

കേസ് പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടത് ആര്‍സു സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നാണ്. പതിമൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരു 44 കാരനെ പ്രണയിക്കുക, ഒളിച്ചോടുക, എന്നിട്ട് സ്വന്തം ഇഷ്ടപ്രകാരം മതം മാറുക എന്നൊക്കെ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണുമെങ്കിലും മതാന്ധത മൂത്ത പാക്കിസ്ഥാന്‍ നിയമ സംവിധാനത്തിന് അതൊക്കെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. കോടതിക്കുള്ളില്‍ വച്ച് പോലും തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിക്കുന്നയാള്‍ തടഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ ഒരു നടപടിയ്ക്കും കോടതി മുതിര്‍ന്നില്ല.

വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകര്‍ത്താക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടിയ്ക്ക് 13 വയസ്സ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയില്‍ വന്നില്ല. മാത്രമല്ല, കേസിനു പോയശേഷം ആര്‍സുവിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category