1 GBP = 98.10INR                       

BREAKING NEWS

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടും കല്‍പിച്ച് ഇമ്മാനുവല്‍ മാക്രോണ്‍; പ്രവാചക നിന്ദയ്ക്ക് വില കൊടുക്കേണ്ടി വരുമെന്ന് ലോകം എമ്പാടുമുള്ള മുസ്ലീം സമൂഹം; മുന്നറിയിപ്പുമായി മുംബൈയിലും ലണ്ടനിലും ആള്‍ക്കൂട്ടം

Britishmalayali
kz´wteJI³

തതീവ്രവാദത്തിനെതിരെയുള്ള മുഖമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ ഉദിച്ചുയരുമ്പോഴും ലണ്ടനടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയരുന്നു. 'പ്രവാചക നിന്ദ സഹിക്കില്ല', 'മാക്രോണ്‍ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി', 'മതനിന്ദ അഭിപ്രായ സ്വാതന്ത്ര്യമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലകാര്‍ഡുകള്‍ ഏന്തി നൂറുകണക്കിന് ആള്‍ക്കാരാണ് ലണ്ടനിലെ ഫ്രഞ്ച് എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയത്.

കഴിഞ്ഞ ദിവസം പാരീസില്‍ കൊലചെയ്യപ്പെട്ട അദ്ധ്യാപകന്റെ കൊലപാതകത്തിനു കാരണമായ പ്രവാചകന്റെ കാര്‍ട്ടൂണിനെ ന്യായീകരിച്ചതോടെ മാക്രോണ്‍ മുസ്ലീം മതവിശ്വാസികളുടെ കോപത്തിന് ഇരയായിരുന്നു. പിന്നീട് മൂന്നു പേര്‍ കൂടി തീവ്രവാദി ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടതോടെ മാക്രോണ്‍ തന്റെ അഭിപ്രായത്തില്‍ കൂടുതല്‍ ശക്തിയോടെ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ സംസ്‌കാരവും മൂല്യവും കൈവിടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രഞ്ച് എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടതോടെ ഭൂരിഭാഗം പ്രതിഷേധക്കാരും പിരിഞ്ഞു പോയി. പിന്നെയും അവിടെ കൂടിനിന്ന ചുരുക്കം ചിലരെ പോലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഫ്രാന്‍സിനെ തീവ്രവാദികള്‍ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം ഇതൊക്കെ ഫ്രാന്‍സിന്റെ മൂല്യങ്ങളുടെ ഭാഗമാണ്. അത് ഒരുകാരണവശാലുംഫ്രാന്‍സ് ബലികഴിക്കില്ല. മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫ്രാന്‍സ് എല്ലാവരും സഹവര്‍ത്തിത്തത്തോടെ സമാധാനപരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. പത്രക്കുറിപ്പ് തുടരുന്നു.

അതേസമയം വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് വിശ്വാസികള്‍ ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തു. അഫ്ഗാനിസ്ഥാനില്‍ ഫ്രാന്‍സിന്റെ ദേശീയ പതാക അഗ്‌നിക്കിരയാക്കിയപ്പോള്‍ ഇന്ത്യ, ബ്ംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും മാക്രോണിന്റെ കോലം കത്തിച്ചും മറ്റും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. മോസ്‌കോയിലേയും കോപന്‍ഹേഗനിലേയും ഫ്രഞ്ച് എംബസികള്‍ക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദന്മാരോട് പെരുമാറിയിരുന്നതു പോലെയാണ് ഇപ്പോള്‍ യൂറോപ്പില്‍ മുസ്ലീങ്ങളോട് പെരുമാറുന്നതെന്ന് ആരോപിച്ച് തുര്‍ക്കിയായിരുന്നു ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. മാക്രോണിന് മാനസിക ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ ടര്‍ക്കി പ്രസിഡണ്ട് എര്‍ദോഗന്റെ വാക്കുകള്‍ വിവാദമാവുകയും ചെയ്തു. അതേസമയം, യാതോരുവിധത്തിലുള്ള അക്രമത്തേയും തങ്ങള്‍ അനുകൂലിക്കുന്നില്ല എന്നും എന്നാല്‍, തങ്ങളുടെ മതവിശ്വാസങ്ങളെ നിന്ദിക്കുന്നവരെ എതിര്‍ക്കുക തന്നെചെയ്യും എന്ന് പറഞ്ഞ് ടര്‍ക്കി പ്രസിഡണ്ടിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി.

ബംഗ്ലാദേശില്‍ ഫ്രാന്‍സിനെ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വിവിധ മുസ്ലീം സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പാകിസ്ഥാനില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിശ്വാസികള്‍ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഫ്രാന്‍സിന്റെ ദേശീയ പതാക കത്തിച്ച് പ്രതിഷേധിച്ച അഫ്ഗാനിസ്ഥാനില്‍, ഫ്രാന്‍സിലെ സ്ഥിതി നിയന്ത്രിച്ചില്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും അതിന് യൂറോപ്പായിരിക്കും ഉത്തരവാദി എന്നും ഗുല്‍ബുദ്ധീന്‍ ഹെക്മത്യാര്‍ പറഞ്ഞു. ഇന്ത്യയിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍, ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച തുര്‍ക്കിക്കെതിരെയുള്ള പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

''എന്റെ കുട്ടികളോട് പറയണം, ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന്'' ഫ്രഞ്ച് ജനത നെഞ്ചേറ്റിയ വാക്കുകള്‍

ബ്രസീലില്‍ ജനിച്ച്, ഫ്രാന്‍സിലെത്തി ഒരു നര്‍ത്തകിയായി ജീവിതമാരംഭിച്ച്, അശരണരെ സഹായിക്കുവാന്‍ കെയര്‍ ആയി ജോലി ഏറ്റെടുത്ത സിമ്മോണ്‍ ബാരെറ്റോ സില്‍വ എന്ന 44 കാരി ഇപ്പോള്‍ ഫ്രാന്‍സുകാരുടെ ധീര വനിതയായി മാറിയിരിക്കുകയാണ്. കത്തിയുമായി കലിതുള്ളി നില്‍ക്കുന്ന തീവ്രവാദിയോട് പൊരുതുക മാത്രമല്ല, തീവ്രവാദി ആക്രമണത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തിട്ടാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്.

കുത്തേറ്റ മുറിവുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ അവര്‍ അഭയം തേടിയെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെടാനായില്ല. ''എന്റെ കുട്ടികളോട് പറയണം, ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന്'' സില്‍വയുടേ അവസാന വാക്കുകള്‍ ഇന്ന് ഫ്രഞ്ച് ജനത നെഞ്ചേറ്റിയിരിക്കുകയാണ്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വീര്യം പകരുന്ന ശക്തിമന്ത്രമായിരിക്കുകയാണ് ഇന്ന് ആ വാക്കുകള്‍.

''സില്‍വ, അവള്‍ ഒരു യോദ്ധാവാണ്, ഒരു പോരാളിയേപ്പോലെ തിന്മക്കെതിരെ യുദ്ധം ചെയ്താണ് അവള്‍ മരണമടഞ്ഞത്. ആ ധീരതയ്ക്ക് മുന്നില്‍ രാഷ്ട്രം ആദരപൂര്‍വ്വം തലകുനിക്കുന്നു'' സില്‍വയുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി ആന്‍ഡേഴ്സണ്‍ ആര്‍ഗോളൊ എന്ന പുരോഹിതന്‍ പറഞ്ഞു. ഈശ്വരവിശ്വാസിയായ സില്‍വ പ്രാര്‍ത്ഥനയ്ക്കയാണ് അവിടെ പോയതെന്നും അപ്പോഴാണ് ക്രിസ്തുമത വിരോധിയായ തീവ്രവാദി അവരെ കൊന്നതെന്നും ബ്രസീലിയന്‍ പ്രസിഡണ്ട് ജെയ്ര് ബൊല്‍സോനാരെ പ്രസ്താവിച്ചു. ക്രിസ്റ്റ്യനോഫോബിയയെ കുറിച്ച് തങ്ങള്‍ സംസാരിക്കുമ്പോള്‍ ഇതാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതിനെതിരെ പോരാടേണ്ടത് പുഷ്പങ്ങള്‍ കൊണ്ടല്ലെന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category