1 GBP = 98.80INR                       

BREAKING NEWS

'ഗെയില്‍' കൊടുങ്കാറ്റിനെ അതിജീവിച്ച് മരണക്കളി കളിച്ച രാജസ്ഥാന്‍ 'റോയലായി'; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം; കളിയിലെ കേമനായ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ഉത്തപ്പയും സ്മിത്തും ഒത്തുപിടിച്ചപ്പോള്‍ 15 പന്ത് ബാക്കി നില്‍ക്കെ ജയം; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി റോയല്‍സ്

Britishmalayali
kz´wteJI³

അബുദാബി: തോറ്റാല്‍ പുറത്താവുമായിരുന്നു രാജസ്ഥാന്‍. കളിക്കുക അല്ലെങ്കില്‍ മരിക്കുക എന്നത് ശപഥമായി എടുത്താണ് രാജസ്ഥാന്‍ ഇന്ന് റോയലായി കളിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 7 വിക്കറ്റ് ജയം.

ക്യാപ്റ്റന്‍ സ്മിത്ത് വരെ നിര്‍ണായക മത്സരത്തില്‍ ഫോം വീണ്ടെടുത്തു. ഉത്തപ്പ (30) ബെന്‍ സ്റ്റോക്സ് (50), സഞ്ജു സാംസണ്‍ (48), സ്മിത്ത് (31), ജോസ് ബട്‌ലര്‍ (22) എന്നിവരെല്ലാം മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഉത്തപ്പയും സ്റ്റോക്സും ചേര്‍ന്ന് 60 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. സ്റ്റോക്സ് അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ഉത്തപ്പ 10 റണ്‍സ് തികച്ചിരുന്നില്ല. പിന്നീട് സഞ്ജുവുമായി ചേര്‍ന്ന് ഉത്തപ്പ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഉത്തപ്പ മടങ്ങിയതോടെ സ്ഞ്ജുവും സ്മിത്തും സ്‌കോര്‍ താഴാതെ റണ്‍ ഒഴുക്കി. ഇരുവരും 34 റണ്‍സ് ആണ് അടിച്ചെടുത്തത്. അപരാജിതമായ നാലാം വിക്കറ്റില്‍ സ്മിത്തും ബട്‌ലറും 41 റണ്‍സ് നേടി വിജയം പേരിലാക്കി.രണ്ടു വിക്കറ്റ് വീഴ്ത്തി, അര്‍ധസെഞ്ചുറിയും നേടിയ ബെന്‍ സ്റ്റോക്സാണ് കളിയിലെ കേമന്‍.

സ്‌കോര്‍: കിങ്സ് ഇലവന്‍ പഞ്ചാബ്: 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185. രാജസ്ഥാന്‍ റോയല്‍സ് 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ്.

പഞ്ചാബ് ഇന്നിങ്സില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് ക്രിസ് ഗെയില്‍. 99 റണ്‍സാണ് ഗെയില്‍ വാരിക്കൂട്ടിയത്. കെ.എല്‍.രാഹുലും(46) ഗെയിലും ചേര്‍ന്ന് 120 റണ്‍സ് കൂട്ടുകെട്ടാം് പഞ്ചാബിന് അടിത്തറയിട്ടത്. അവസാന ഓവറുകളില്‍ നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് കൂടിയായതോടെ സ്‌കോര്‍ 180 കടന്നു.

13 കളികളില്‍നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് രാജസ്ഥാന്‍ കുതിച്ചു. തോറ്റെങ്കിലും 13 കളികളില്‍നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്ത് തുടരുന്നു. നെറ്റ് റണ്‍റേറ്റിലെ വ്യത്യാസമാണ് അവരെ മുന്നില്‍ നിര്‍ത്തുന്നത്. ഇതോടെ ഇരു ടീമുകള്‍ക്കും ലീഗിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category