1 GBP = 98.80INR                       

BREAKING NEWS

അമ്മയുടെ നിലവിളി കേട്ട് ഇറങ്ങി വന്നത് മരണത്തിലേക്ക്; 24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതോടെ; അഭിരാമിയുടെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പൊലീസും

Britishmalayali
kz´wteJI³

കൊല്ലം: 24കാരിയായ യുവതിയെ അയല്‍വാസി കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ. കൊല്ലം ആശ്രാമം ഉളിയക്കോവില്‍ സ്നേഹനഗര്‍ ദാമോദര മന്ദിരത്തില്‍ മോസസ് ദാമോദരന്റെ മകള്‍ അഭിരാമി(24)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ അയല്‍വാസിയായ ഉമേഷ്ബാബു(62)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെ തുടര്‍ന്ന് സ്വയം പരിക്കേല്‍പ്പിച്ച ശേഷം ഉമേഷ്ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ ശകുന്തള, മകള്‍ സൗമ്യ എന്നിവരും കസ്റ്റഡിയിലാണ്.

അഭിരാമിയും അയല്‍വാസിയായ ഉമേഷ് ബാബുവും തമ്മില്‍ വീട്ടില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി തര്‍ക്കമുണ്ട്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. അഭിരാമിയുടെ വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കരുതെന്ന് ഉമേഷ് ബാബുവിനെ പൊലീസ് താക്കീത് ചെയ്തു. വ്യാഴാഴ്ച്ച രാത്രിയും ഇരു കൂട്ടരും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കതിനിടെ ഉമേഷ് ബാബു അഭിരാമിയെയും അമ്മ ലീനയെയും കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഉമേഷ് സ്വയം പരുക്കേല്‍പ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീനയും ആശുപത്രിയില്‍ ചികില്‍സയിലാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അഭിരാമിയുടെ വീടിന് മുമ്പിലൂടെ പ്രതിയുടെ വീട്ടില്‍ നിന്നുള്ള മലിനജലം ഒഴുകുന്നത് സംബന്ധിച്ച് പൊലീസ് കേസ് നിലവിലുണ്ട്. സംഭവദിവസം രാത്രി വീടിന് മുമ്പില്‍ വിദേശത്തുള്ള ഭര്‍ത്താവുമായി ലീന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഉമേഷ്ബാബു മൊബൈല്‍ ഫോണില്‍ പകര്‍ത്തി.ഇത് ലീന ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് ഉമേഷ്ബാബു വീട്ടില്‍നിന്നു കത്തിയെടുത്തുകൊണ്ടു വന്ന് ആക്രമിക്കയായിരുന്നു. കഴുത്തിലും നെഞ്ചത്തും കുത്തേറ്റ ലീനയുടെ നിലവിളി കേട്ട് അക്രമം തടയാനെത്തിയ അഭിരാമിയെ പ്രതി വയറ്റില്‍ കുത്തി വീഴ്ത്തി.

അഭിരാമി സംഭവസ്ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസാണു മൂന്നുപേരെയും ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കയായിരുന്നു അഭിരാമി. ബംഗളൂരുവില്‍ ജോലിയുള്ള ക്ലിന്റ് മോസസ് ഏക സഹോദരനാണ്.

അച്ഛന്‍ മോസിസ് സൗദിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അയല്‍വാസികള്‍ക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു അഭിരാമി. പഠനത്തിലും മിടുക്കി. കൊല്ലം എസ്എന്‍ വിമണ്‍സ് കോളേജില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെയാണ് ബിഎസ്സി ഫിസിക്‌സ് പാസായത്. കോവിഡ് കാരണമാണ് ബംഗളൂരുവിലെ പഠനം വൈകിയത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്ന അഭിരാമി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും വില്‍പ്പനയും നടത്തിയിരുന്നു. ചെറിയ രീതിയില്‍ വസ്ത്ര വ്യാപാരശാലയും അഭിരാമിയുടെ സ്വപ്നമായിരുന്നു.

റോഡിലേക്കുള്ള ഓവിലൂടെ മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കിവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിര്‍വശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവര്‍ക്കായിരുന്നു. പല തവണ അഭിരാമിയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category