1 GBP = 98.20INR                       

BREAKING NEWS

ശത ദിന പരിപാടികളുമായി കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് അരങ്ങൊരുക്കി മലയാളം മിഷന്‍ യുകെ; നാളെ മലയാളം ഡ്രൈവ് ഉദ്ഘാടനവും ഫെയ്സ്ബുക്ക് ലോഞ്ചിങ്ങും; പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് അടക്കം പ്രമുഖര്‍ അണിനിരക്കും

Britishmalayali
എബ്രഹാം കുര്യന്‍

കേരള ഗവണ്‍മെന്റിന്റെ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഫേസ്ബുക്ക് ലോഞ്ചിങ്ങും മലയാളം ഡ്രൈവ് ഉദ്ഘാടനവും നാളെ നടക്കും. കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന നൂറു ദിന വെര്‍ച്വല്‍ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ആണ് നിര്‍വ്വഹിക്കുക. നാളെ നവംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഉദ്ഘാടനം. 

അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ മനുഷ്യരാശി അതിജീവിക്കുന്ന ഈ അവസരത്തില്‍, മലയാളനാടിന് 64 വയസ്സ് തികയുകയാണ്. അതിനോടനുബന്ധിച്ച് നവംബര്‍ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കെടുക്കാന്‍ എത്തുക.

ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യന്‍ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടര്‍ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്‌സിബിഷന്റെ ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ് മുരളി വെട്ടത്ത് അധ്യക്ഷത വഹിക്കും. സെക്രട്ടറി എബ്രഹാം കുര്യന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തും.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ആരംഭിക്കുന്ന വെര്‍ച്വല്‍ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളര്‍ച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്‌കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിന്നും വേണ്ടി, വരും നാളുകളില്‍ പ്രമുഖ പ്രതിഭകളുടെ കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള ശത ദിന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. 

യുകെയില്‍ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്‌കൂളുകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്‌സുകള്‍ ഷെയര്‍ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവര്‍ത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ ബേസില്‍ ജോണും ജനേഷ് നായരും ചേര്‍ന്നാണ് ഫെയ്സ്ബുക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകല്‍പ്പന നല്‍കുന്നത്.

ഈ ഫേസ്ബുക്ക് പേജ് സബ്‌സ്‌ക്രൈബ് ചെയ്യുകയും, നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ മലയാളികളോടും മലയാളം മിഷന്‍ യുകെ അഭ്യര്‍ത്ഥിച്ചു.

യുകെയിലെ വിവിധ റീജിയനുകളില്‍ സുഗമമായി നടക്കുന്ന മലയാളം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു വേണ്ടി മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍, ഭാഷ അധ്യാപകന്‍ ഡോ എം ടി ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകളില്‍ നൂറോളം അദ്ധ്യാപകര്‍ക്ക് ആദ്യ ഘട്ട പരിശീലനം നല്‍കി കഴിഞ്ഞു.

കൂടുതല്‍ പരിശീലനങ്ങള്‍ക്കായി വിവിധ മേഖലകള്‍ തയ്യാറാകുന്നതോടൊപ്പം, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പല സ്‌കൂളുകളിലും ഏപ്രില്‍ മാസത്തില്‍ മലയാളം മിഷന്റെ ആദ്യ മൂല്യനിര്‍ണ്ണയ ഉത്സവമായ കണിക്കൊന്ന പഠനോത്സവം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ നാലു കോഴ്‌സുകളാണ് മലയാളം മിഷന്‍ നടത്തുന്നത്.  

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്‌കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category