1 GBP = 98.30 INR                       

BREAKING NEWS

ഹോം നഴ്‌സായ ഷാനിഫയെ കൊണ്ട് ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു; സഹോദരനും ബന്ധുക്കളും ഒരുക്കിയ പെണ്‍കെണി അറിയാതെ 64കാരന്‍ എത്തിയത് മരണത്തിലേക്കും; കൊല്ലം ആയൂര്‍ ഇളമാട് സ്വദേശിയുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള വസ്തു തര്‍ക്കം

Britishmalayali
kz´wteJI³

കൊച്ചി: കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) സഹോദരന്റെ മരുമകളുടെ പിതാവും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത് ഒന്നര പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന വസ്തു തര്‍ക്കത്തെ തുടര്‍ന്ന്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം ഇന്‍ഫോപാര്‍ക്ക്-കരിമുകള്‍ റോഡില്‍ ബ്രഹ്മപുരത്തിന് സമീപം കണ്ടത്തിയത്. സംഭവം വസ്തു തര്‍ക്കത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയതോടെ നാല് പ്രതികളും അറസ്റ്റിലായി. ദിവാകരന്‍ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്തുകൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം ഇന്‍ഫോപാര്‍ക്ക്-കരിമുകള്‍ റോഡില്‍ ബ്രഹ്മപുരത്തിന് സമീപം കണ്ടത്. നാലു കിലോമീറ്റര്‍ അകലെ നിന്ന് ചെരുപ്പുകള്‍ ലഭിച്ചതോടെ മരണത്തില്‍ ദുരൂഹതയേറി. എറണാകുളത്തേക്ക് വന്ന കാര്‍ വര്‍ക് ഷോപ്പില്‍ നല്‍കിയ ശേഷം ദിവാകരന്‍ നായര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം. കളമശേരിയിലും പത്തടിപ്പാലത്തും താമസസ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ ഇന്നോവകാര്‍ പിന്തുടര്‍ന്നു വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

തുറയൂരിലെ 92 ഏക്കര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ദിവാകരന്‍ നായര്‍ എറണാകുളത്ത് എത്തി ഫോണ്‍ വിളിച്ച സിപിഎം നേതാവിനെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തിരുന്നു. മധുസൂദനനും മകന്‍ കൃഷ്ണനുണ്ണിയും ചേര്‍ന്ന് തര്‍ക്കം നിലനിന്നിരുന്ന വസ്തു കയ്യേറാന്‍ ശ്രമിച്ചെന്നും ഇത് തടഞ്ഞതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചെന്നും മകന്‍ രാജേഷ് നേരത്തേ മുഖത്തല പൊലീസന് പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഈ മാസം പത്താം തീയതി നല്‍കിയ പരാതിയില്‍ തന്റെയും പിതാവ് ദിവാകരന്റെയും ജീവന് ഭീഷണിയുണ്ടെന്നും രാകേഷിന്റെ പരാതിയിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും തമ്മില്‍ തര്‍ക്കവും 15 വര്‍ഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകള്‍ക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോള്‍, തര്‍ക്കസ്ഥലം അളന്നു തിരിച്ചു വില്‍ക്കാനായി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. എന്നാല്‍, ഇതിനെ ദിവാകരന്‍ നായര്‍ എതിര്‍ത്തു. തുടര്‍ന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം പൊന്‍കുന്നത്തു നിന്നെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതു സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണു ദിവാകരന്‍ നായരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഷാനിഫ മുഖേന, ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിദിവാകരനെ പിന്തുടര്‍ന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയില്‍ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകള്‍ ഇന്‍ഫോ പാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്തു കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികള്‍ പൊന്‍കുന്നത്തേയ്ക്കു മടങ്ങി.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെണ്‍കെണിയൊരുക്കി ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികില്‍ തള്ളുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category