1 GBP = 98.30 INR                       

BREAKING NEWS

പ്രതിപക്ഷ നേതാവിനെ വേട്ടയാന്‍ ഉപയോഗിച്ച ഫോണ്‍ വിവാദവും കുരുക്കായത് ഇടത് പക്ഷത്തിന്; എംപി.രാജീവന്‍ കൈമാറിയ ഐ ഫോണ്‍ എന്തു ചെയ്യണമെന്നറിയാതെ പൊതുഭരണ വകുപ്പ്; അഞ്ചാമത്തെ ഐ ഫോണ്‍ തേടി കേരളം; പുറത്ത് വരാനുള്ളത് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലോ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എംപി.രാജീവന്‍ കൈമാറിയ ഐ ഫോണ്‍ എന്തുചെയ്യണമെന്നറിയാതെ പൊതുഭരണ വകുപ്പ്. രണ്ടാഴ്ച മുന്‍പാണ് രാജീവന്‍ ഫോണ്‍ കൈമാറിയത്. ഫോണ്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോണ്‍ എന്തുചെയ്യണമെന്ന്  ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിയോട് നിര്‍ദ്ദേശം തേടിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് യുഎഇ നാഷണല്‍ ഡേയുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് രാജീവന് ഐ ഫോണ്‍ ലഭിച്ചത്. ഇതേ ചടങ്ങില്‍ ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കും ഓരോ ഐ ഫോണ്‍ സമ്മാനമായി കിട്ടിയിരുന്നു. ശിവശങ്കറിന്റെ ഐ ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് രാജിവന്‍ തന്റെ കയ്യിലുള്ള ഐ ഫോണ്‍ തിരികെ നല്‍കിയത്.

ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു. എന്നാല്‍, കോണ്‍സുലേറ്റിലെ പരിപാടിയില്‍ പങ്കെടുത്തെന്നും ഐഫോണ്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോണ്‍ ലഭിച്ച രാജീവന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ സമ്മാനമായി നല്‍കി എന്ന് വെളിപ്പെടുത്തിയത്. പണത്തിനുപുറമെ 5 മൊബൈല്‍ ഫോണുകള്‍ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നല്‍കിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമ്മാനിച്ചു എന്നുമാണ് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചത്. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ആര്‍ക്കൊക്കെയാണ് ഫോണ്‍ ലഭിച്ചത് എന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലം രംഗത്തെത്തിയത്. 

അതേസമയം, അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇത് ആവര്‍ത്തിച്ച്‌ചോദിക്കുന്നു എങ്കിലും വ്യക്തമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതേയുള്ളുവെന്നാണു വിജിലന്‍സിന്റെ മറുപടി.

ഈ ഫോണ്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അതു തിരുത്തുന്നു. ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം നടക്കുന്നുണ്ട്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് അഞ്ചാമത്തെ ഫോണ്‍ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്.

2019 ഡിസംബര്‍ രണ്ടാം തീയതി നടന്ന യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകള്‍ വിതരണം ചെയ്തത്. ലക്കിഡ്രോയിലെ ആദ്യ അഞ്ച് വിജയികള്‍ക്കായിരുന്നു ഫോണുകള്‍ സമ്മാനം നല്‍കിയത്. അതില്‍ ഒരെണ്ണം ലഭിച്ചത് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി. രാജീവനാണെന്ന് തിരിച്ചറിഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കെ ഇയാള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category