1 GBP = 98.30 INR                       

BREAKING NEWS

മതഗ്രന്ഥങ്ങളുടെ കടത്തും റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗണ്‍ഡൗണ്‍ തുടങ്ങി; സ്വപ്നയുടെ മൊഴികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും കുടുക്കും; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനം; മുന്‍കൂര്‍ ജാമ്യ സാധ്യതകള്‍ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതല്‍ അറസ്റ്റിന് കേന്ദ്ര ഏജന്‍സികള്‍. മന്ത്രി കെ.ടി. ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ജലീലിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന.

ചോദ്യം ചെയ്ത് തെളിവ് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. അടുത്ത ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത് ജലീലിന്റെ പരിഗണനയിലുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ ശേഷം അറസ്റ്റ് ചെയ്താല്‍ അതില്‍ രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാനാകില്ല. അതുകൊണ്ട് തന്നെ കരുതലോടെ മുമ്പോട്ട് പോകാനാണ് ജലീലിന്റെ നീക്കം.

യുഎഇ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം, റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ സംബന്ധിച്ചാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍. കോണ്‍സല്‍ ജനറല്‍ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുന്‍പു ജലീലിന്റെ വിശദീകരണം. എന്നാല്‍, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ജലീലിന്റെ മൊഴിക്ക് വിരുദ്ധമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതാണ് ജലീലിന് വിനയാകുന്നത്. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

മതഗ്രന്ഥം വിതരണം ചെയ്തതിനു വിദേശസംഭാവന നിയന്ത്രണ ചട്ട (എഫ്സിആര്‍എ) ലംഘനത്തിനു കേസെടുത്തിരുന്നു. ജലീലിന്റെ പഴ്സനല്‍ അസിസ്റ്റന്റിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗണ്‍മാന്റെ ഫോണ്‍ മലപ്പുറത്തെ വീട്ടില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ജലീലിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനമായ സിആപ്റ്റിന്റെ മുന്‍ എംഡി എം.അബ്ദുല്‍ റഹ്മാനെയും കസ്റ്റംസ് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇദ്ദേഹവും കേസില്‍ പ്രതിയാകന്‍ സാധ്യതയുണ്ട്. എല്‍ബിസിന്റെ ഡയറക്ടറാണ് നിലവില്‍ ഇദ്ദേഹം.

ജലീല്‍ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ 2 കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായി അന്വേഷിച്ചിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയെന്നതാണ് ഒരു കാര്യം. ഇയാള്‍ ദുബായില്‍ ജലീലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണത്രെ നാടുകടത്തിപ്പിക്കാന്‍ ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടല്‍ മന്ത്രി നടത്തിയിട്ടുണ്ടെങ്കില്‍ കുറ്റകരമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അലാവുദീന്‍ എന്നയാള്‍ക്കു കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ ജലീല്‍ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം.

സ്വപ്ന സുരേഷിന്റെ മൊഴിയാണ് ജലീലിന് വിനയാകുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായിരിക്കുന്നത്. മൊഴിയില്‍ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന പേരില്‍ ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.

കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായി സ്വപ്ന സുരേഷിന്റ വെളിപ്പെടുത്തിയിരുന്നു. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. കെ.ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോള്‍ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും റമദാന്‍ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി. അലാവുദ്ദീന്‍ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയില്‍ കേസില്‍ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോര്‍ട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category